Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

എവിടെ സാംസ്‌കാരിക നായകരും ഫെമിനിസ്റ്റുകളും? ഇത്തരം ആഭാസ ഷോകൾക്കും വൃത്തികെട്ട സീരിയലുകൾക്കും സെൻസർഷിപ്പ് വേണ്ടതല്ലേ? ഒരുത്തൻ പുറത്തായതും ഒരുത്തി അകത്തായതുമാണോ ഇന്ന് നാം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം? ബിഗ് ബോസ്സ് കൊറോണയേക്കാൾ മാരകം; മോഹൻലാൽ അവതാരകനായ ഷോയെ വിമർശിച്ച് സംവിധായകൻ എം എ നിഷാദ്

എവിടെ സാംസ്‌കാരിക നായകരും ഫെമിനിസ്റ്റുകളും? ഇത്തരം ആഭാസ ഷോകൾക്കും വൃത്തികെട്ട സീരിയലുകൾക്കും സെൻസർഷിപ്പ് വേണ്ടതല്ലേ? ഒരുത്തൻ പുറത്തായതും ഒരുത്തി അകത്തായതുമാണോ ഇന്ന് നാം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം? ബിഗ് ബോസ്സ് കൊറോണയേക്കാൾ മാരകം; മോഹൻലാൽ അവതാരകനായ ഷോയെ വിമർശിച്ച് സംവിധായകൻ എം എ നിഷാദ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മോഹൻലാൽ അവതാരകനായ ബിഗ് ബോസ് റിയാലിറ്റി ഷോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാര വിഷയം. രജത് കുമാർ ഷോയിൽ നിന്നും പുറത്തുപോയതു മുതൽ സോഷ്യൽ മീഡിയയിൽ മോഹൻ ലാലിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. ഇത് സൈബർ ആക്രമണത്തിന്റെ രൂപത്തിലേക്ക് മാറിക്കഴിഞ്ഞു. ഇതിനിടെ ബിഗ് ബോസ് റിയാലിറ്റി ഷോയെ അതിനിശിദമായി വിമർശിച്ചു കൊണ്ട് സംവിധായകനും നിർമ്മാതാവുമായി എം എ നിഷാദ് രംഗത്തെത്തി. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് നിഷാദ് വിമർശനം ഉന്നയിച്ചിരിക്കുന്നത്.

അമ്പത് ലക്ഷത്തിന്റ്റെ ഫ്ളാറ്റ് സ്വന്തമാക്കാൻ എന്ത് തോന്ന്യാസവും ചെയ്യാനുള്ള ലൈസൻസ് ആണോ ബിഗ് ബോസ്സ് എന്ന് നിഷാ് ചോദിക്കുന്നു. മലയാളിയുടെ ഉപഭോഗ തൃഷ്ണയേ ചൂഷണം ചെയ്യുകയെന്ന ഗൂഡലക്ഷ്യവും അണിയറക്കാർക്കില്ലേ? എവിടെ സാംസ്‌കാരിക നായകരും, ഫെമിനിസ്റ്റുകളും? ഒരു സിനിമ ഇറങ്ങുന്നതിന് മുമ്പ് അതിന്റെ അണിയറക്കാർ ഏറ്റവും കൂടുതൽ ആകുലപ്പെടുന്നത് സെൻസർ ബോർഡിന്റ്റെ കത്രികയേ പറ്റിയാണ്... ഇത്തരം ആഭാസ ഷോകൾക്കും,വ്യത്തികെട്ട സീരിയലുകൾക്കും സെൻസർഷിപ്പ് വേണ്ടതല്ലേ ? കാശ് മുടക്കി തീയറ്ററിൽ പോയി കാണുന്ന സിനിമകളല്ല ഇവിടെ സെൻസറിന് വിധേയമാക്കേണ്ടത്.നമ്മുടെ അനുവാദമില്ലാതെ നമ്മുടെ വീട്ടിലെ സ്വീകരണമുറിയിലെത്തുന്ന ഇത്തരം ആഭാസ,അശ്ളീല പരിപാടികൾക്കാണ്..ഒരുത്തൻ പുറത്തായതിനെയും,ഒരുത്തി അകത്തായതുമാണോ ഇന്ന് നാം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം ? നാം ഉത്തരവാദിത്വമുള്ള സമൂഹമാണ്... നാം മറ്റുള്ളവർക്ക് മാതൃകയുമാണ് പല കാര്യത്തിലുമെന്നും നിഷാദ് ചൂണ്ടിക്കാട്ടുന്നു.

കാശ് മുടക്കി തീയറ്ററിൽ പോയി കാണുന്ന സിനിമകളല്ല ഇവിടെ സെൻസറിന് വിധേയമാക്കേണ്ടത്...നമ്മുടെ അനുവാദമില്ലാതെ നമ്മുടെ വീട്ടിലെ സ്വീകരണമുറിയിലെത്തുന്ന ഇത്തരം ആഭാസ,അശ്ളീല പരിപാടികൾക്കാണെന്നും അദ്ദേഹം വിമർശിച്ചു.

എം എ നിഷാദ് ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പ് ഇങ്ങനെ:

''ഒരു ബിഗ് ബോസ്സ്,അപാരത''

സാക്ഷര കേരളം...ദൈവത്തിന്റ്റെ സ്വന്തം നാട്...മാതൃകയാണ് കേരളം...

അങ്ങനെ അങ്ങനെ നമ്മുടെ നാടിനേപറ്റിയുള്ള വിശേഷണങ്ങൾ തീരുന്നില്ല...കേൾക്കുമ്പോൾ ഒരു സുഖമൊക്കെയുണ്ട്...പക്ഷെ അത്ര സുഖകരമല്ല ഇന്നത്തെ നമ്മുടെ കേരളത്തിന്റ്റെ അവസ്ഥ...നമ്മുടെ നാട് മാത്രമല്ല ലോകം മുഴുവൻ കൊറോണ എന്ന പകർച്ച വ്യാധിയേപറ്റി ആകുലപ്പെട്ട് കഴിയുമ്പോൾ,അതിനേക്കാളും മാരകമായ ഒരു വൈറസിനേയാണ് നാം നേരിടേണ്ടതും ഭയക്കേണ്ടതും...അത് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന റിയാലിറ്റി ഷോ ആയ ബിഗ് ബോസ്സ് എന്ന വൈറസിനെ തന്നെയാണ്..

പാശ്ചാത്യ നാടുകളിൽ നിന്നും കടമെടുത്ത,ഇത്തരം സാംസ്‌കാരിക വിരുദ്ധമായ ചാനൽ പരിപാടികളിൽ,മയക്കുമരുന്നിന് അടിമപ്പെടുന്നത് പോലെ,ഒരു കൂട്ടം മനുഷ്യർ അവരുടെ സ്വത്വമുപേക്ഷിച്ച് വേറൊരു മായിക ലോകത്ത് അഭിരമിക്കുന്നു... അതൊരു രോഗാവസ്ഥയാണ്...വ്യക്തികളിൽ നിന്നും അതിവേഗം സമൂഹത്തിലേക്ക് പടർന്ന് കൊണ്ടിരിക്കുന്ന ഉഗ്രശേഷിയുള്ള വൈറസ്..

മനുഷ്യന്റെ ബുദ്ധി ശക്തിയേ പരീക്ഷിക്കുന്ന സീരിയൽ പോലെയുള്ള കലാരൂപം (അങ്ങനെ പറയാനല്ല ആഗ്രഹിക്കുന്നത് അതൊരു കലയല്ല ) ഈ സമൂഹത്തെ വർഷങ്ങളായി കാർന്ന് തിന്നുന്ന ഒരു രോഗമായിരുന്നു..പക്ഷെ അതിനെ കടത്തി വെട്ടിയിരിക്കുന്നു ബിഗ് ബോസ്...

എന്ത് തരം സന്ദേശമാണ് ഈ റിയാലിറ്റി ഷോ സമൂഹത്തിന് നൽകുന്നത് ? അമ്പത് ലക്ഷത്തിന്റ്റെ ഫ്ളാറ്റ് സ്വന്തമാക്കാൻ എന്ത് തോന്ന്യാസവും ചെയ്യാനുള്ള ലൈസെൻസോ ?മലയാളിയുടെ ഉപഭോഗ തൃഷ്ണയേ ചൂഷണം ചെയ്യുകയെന്ന ഗൂഡലക്ഷ്യവും അണിയറക്കാർക്കില്ലേ ? എവിടെ സാംസ്‌കാരിക നായകരും,ഫെമിനിസ്റ്റുകളും? ഒരു സിനിമ ഇറങ്ങുന്നതിന് മുമ്പ് അതിന്റ്റെ അണിയറക്കാർ ഏറ്റവും കൂടുതൽ ആകുലപ്പെടുന്നത് സെൻസർ ബോർഡിന്റ്റെ കത്രികയേ പറ്റിയാണ്...ഇത്തരം ആഭാസ ഷോകൾക്കും,വ്യത്തികെട്ട സീരിയലുകൾക്കും സെൻസർഷിപ്പ് വേണ്ടതല്ലേ ? കാശ് മുടക്കി തീയറ്ററിൽ പോയി കാണുന്ന സിനിമകളല്ല ഇവിടെ സെൻസറിന് വിധേയമാക്കേണ്ടത്...നമ്മുടെ അനുവാദമില്ലാതെ നമ്മുടെ വീട്ടിലെ സ്വീകരണമുറിയിലെത്തുന്ന ഇത്തരം ആഭാസ,അശ്ളീല പരിപാടികൾക്കാണ്...

ഒരുത്തൻ പുറത്തായതിനെയും,ഒരുത്തി അകത്തായതുമാണോ ഇന്ന് നാം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം ? നാം ഉത്തരവാദിത്വമുള്ള സമൂഹമാണ്... നാം മറ്റുള്ളവർക്ക് മാതൃകയുമാണ് പല കാര്യത്തിലും...

നാം പരാജയപ്പെടുന്നത് നിപ്പയുടേയോ കൊറോണയുടേയോ മുമ്പിലല്ല..നമ്മുടെ പരാജയം ഇത്തരം മാനസ്സിക രോഗത്തിന് മുമ്പിലാണ്...അതനുവദിച്ചുകൂടാ..ചാനൽ റേറ്റിംഗിനും,പണത്തിനും വേണ്ടി യാതൊരു സാമൂഹിക പ്രതിബദ്ധതയുമില്ലാത്ത ചിലരുടെ കൈയിലെ ചട്ടുകങ്ങളായി മാറേണ്ടവരല്ല നമ്മൾ മലയാളികൾ...

ഈ പരിപാടിയേ പറ്റി പറയണ്ട എന്ന് തീരുമാനിച്ചതാണ് പക്ഷെ പറയാതെ വയ്യ..

മുഖപുസ്തകത്തിലും,മറ്റ് സാമൂഹിക മാധ്യമങ്ങളിലും ഇതാണ് ചർച്ചാ വിഷയം...

പൊട്ടി കരയുന്ന ചിലർ,ചീത്ത വിളിക്കുന്ന മറ്റ് ചിലർ,സ്വന്തമായിട്ട് പട്ടാളത്തെ ഉണ്ടാക്കുന്നവർ,സത്രീകളേ അധിക്ഷേപിക്കുന്നവർ,ക്ഷടപ്പെട്ട് മേടിച്ച ടി വി വലിച്ചെറിഞ്ഞ് പൊട്ടീക്കുന്നവർ ,ഇതെല്ലാം മാനസ്സികവൈകല്ല്യത്തിന്റെ ലക്ഷണങ്ങളല്ലാതെ പിന്നെന്താണ്...

ഇങ്ങനെ പോയാൽ കോറണ്ടൈൻ ചെയ്യേണ്ടി വരുന്നത് ഇത്തരം മാനസ്സിക രോഗികളേയായിരിക്കും,ജാഗ്രത കൊണ്ട് കൊറാണയേ നമ്മുക്ക് അകറ്റി നിർത്താം..

പക്ഷെ ഇത്തരം മാനസ്സിക വൈറസ് ബാധിച്ചവരെ നമ്മുക്ക് എങ്ങനെ നേരിടാൻ പറ്റും..ഒരു സാംസ്‌കാരിക അടിയന്തരാവസഥയിലേക്ക് നമ്മുടെ നാട് മാറുമെന്ന് ഞാൻ ഭയക്കുന്നു....

ഇതൊക്കെ ഒരു ഷോ ആണ് സുഹൃത്തുക്കളെ...വെറും ''ഷോ''

NB എന്താണ് വിമർശിക്കാനുള്ള എന്റ്റെ യോഗ്യത എന്ന് ചോദിക്കുന്നവരോട്...ഞാനിത്തരം പരിപാടികൾ കാണാറില്ല എന്നുള്ളത് തന്നെയാണ്...അതാണ് എന്റ്റെ യോഗ്യത..എന്റെ നിലപാടും..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP