Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലിപ് ലോക്ക് അടക്കമുള്ള പ്രണയരംഗങ്ങൡ നിറഞ്ഞ് സാറാ അലിഖാനും കാർത്തിക് ആര്യനും; ലവ് ആജ് കലിന്റെ തകർപ്പൻ ട്രെയിലർ പുറത്തിറങ്ങി; ഏറ്റെടുത്ത് പ്രേക്ഷകർ

മറുനാടൻ ഡെസ്‌ക്‌

പ്രണയവും സെക്‌സി രംഗങ്ങളും ചേർത്ത് ലവ് ആജ് കലിന്റെ ട്രെയിലറെത്തി! ഇന്നലെയായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്. പോസ്റ്റർ വൈറലായതോടെ ആരാധകരുടെ പ്രതീക്ഷയും ഉയർന്നു. കാത്തിരിപ്പിന് ഇടം കൊടുക്കാതെ ട്രെയിലറും പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.

2009 ലെ ലവ് ആജ് കലിൽ സെയ്ഫ് അലി ഖാനും ദീപിക പദുകോണുമായിരുന്നു പ്രധാന വേഷത്തിലെങ്കിൽ പുതിയ പതിപ്പിൽ കാർത്തിക് ആര്യനും സാറ അലി ഖാനുമാണ്. പുതുമുഖം ആരുഷി ശർമ്മയാണ് ചിത്രത്തിലെ രണ്ടാമത്തെ നായിക. കാർത്തിക് ഇരട്ട വേഷത്തിലാണ് എത്തുന്നത്. 1990 ലേയും 2020 ലേയും പ്രണയകഥകളാണ് ചിത്രം പറയുന്നത്.

കാർത്തിക്കും സാറയും തമ്മിലുള്ള കെമിസ്ട്രിയാണ് ട്രെയിലറിന്റെ ടോക്കിങ് പോയന്റ്. സോയി, വീർ എന്നിങ്ങനെയാണ് സാറയുടേയും കാർത്തിക്കിന്റേയും കഥാപാത്രങ്ങളുടെ പേര്. കരിയറിൽ ഫോക്കസ് ചെയ്ത് കഴിയുന്ന സോയിയും വീറും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിലെ പ്രധാന വിഷയം. ഫ്‌ളാഷ് ബാക്കിലും കാർത്തിക്കും ആരുഷിയും അവതരിപ്പിക്കുന്ന പ്രണയ ജോഡി വരുന്നത്.

കാർത്തിക്കും സാറയും തമ്മിലുള്ള ലിപ് ലോക്ക് രംഗങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിക്കഴിഞ്ഞിരിക്കുകയാണ്. ആദ്യ ചിത്രത്തിലെ സംഗീതവും പാട്ടുമടക്കം പലതും പുതിയ പതിപ്പിലും റിപ്പീറ്റ് ചെയ്യുന്നതിനാൽ പ്രേക്ഷകർക്ക് ലവ് ആജ് കൽ ഫീൽ കിട്ടുന്നുണ്ട് ട്രെയിലറിൽ തന്നെ. പ്രീതം തന്നെയാണ് പുതിയ ചിത്രത്തിന്റെയും സംഗീതം നിർവ്വഹിച്ചിരിക്കുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP