Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മകളുടെ ലൈവ് വർക്കൗട്ട് വീഡിയോയിൽ അമീർഖാന്റെ അപ്രതീക്ഷിത എൻട്രി; ഫിറ്റ്‌നസ് ട്രെയിനർക്ക് താരത്തിന്റെ വക ഹലോയും; വീഡിയോ വൈറൽ

മറുനാടൻ ഡെസ്‌ക്‌

അമീർ ഖാന്റെ മകൾ ഇറ ഖാന് ആരാധകർ ഏറെയാണ്. സോഷ്യൽ മീഡിയയിൽ നിരവധി ഫോളോവേഴ്സുള്ള താരപുത്രി തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഇറയുടെ ലൈവ് വർക്കൗട്ട് വീഡിയോ ആണ്. അമീർഖാൻ വിഡിയോയിലേക്ക് ഇടിച്ചുകയറിയോതോടെയാണ് ട്രെൻഡിങ്ങായത്.

ഫിറ്റ്നസ് ട്രെയിനർ ഡേവിഡ് പോസ്നിക്കിനൊപ്പമായിരുന്നു ഇറയുടെ ഓൺലൈൻ ട്രെയ്നിങ്. മകൾക്കൊപ്പം വർക്കൗട്ട് ചെയ്യാൻ നിൽക്കാതെ ഒരു ഹലോ പറഞ്ഞു പോവുകയായിരുന്നു താരം. അപ്രതീക്ഷിതമായി അമീറിനെ കണ്ടതോടെ മകൾക്കൊപ്പം കുറച്ച് പുഷ് അപ്സും പാൻഡ് സ്റ്റാൻഡ്സും സ്‌ക്വാട്സും ചെയ്യാൻ ആഗ്രഹമുണ്ടോ എന്ന് ഡേവിഡ് ചോദിച്ചും. എന്നാൽ ഹലോ പറയാൻ വന്നതാണ് എന്നായിരുന്നു മറുപടി. അടുത്ത തവണ അച്ഛനെ നിർബന്ധിക്കാമെന്ന് ഇറയും ഉറപ്പു നൽകി.

ഡേവിഡാണ് ഇൻസ്റ്റഗ്രാമിലൂടെ വിഡിയോ പങ്കുവെച്ചത്. ധൂം 3 ലും പികെയിലും അമീറിന്റെ പരിശീലകനായിരുന്നു ഡേവിഡ്. ലോക്ക്ഡൗണിൽ പുത്തൻ ലുക്കിലാണ് അമീർ. ക്ലീൻഷേവിൽ സോൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് താരം എത്തിയത്. അതിനിടെ അമീറിന്റെ ജോലിക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന വാർത്ത ആരാധകരെ ആശങ്കയിലാക്കിയിരിക്കുകയാണ്. കുടുംബാംഗങ്ങളെല്ലാം ടെസ്റ്റ് നടത്തി നെഗറ്റീവായെന്നും എന്നാൽ അമ്മയുടേത് ടെസ്റ്റിന് അയച്ചിരിക്കുകയാണെന്നുമാണ് താരം പറഞ്ഞത്. അമ്മയുടെ ഫലം നെഗറ്റീവാകാൻ പ്രാർത്ഥിക്കണമെന്നും താരം പറഞ്ഞിരുന്നു.

      View this post on Instagram

Join us for a fun home workout with Ira Khan during lockdown! Back when I was training Aamir for Dhoom 3 and PK, Ira used to hang out with us a lot, but would basically run away when I tried to get her to work out! Many years have passed, and now we're diving into weekly workouts with plenty of pushups, squat variations, and some fun with feet in the air. This session also included a fun surprise hello from Aamir. But now the tables have turned - Ira was rocking the workout and Aamir just popped in to say hi! You can follow along with this workout, and be sure to stay tuned for more live workouts coming soon!

A post shared by Poznic Training (@poznictraining) on Jun 28, 2020 at 1:10am PDT

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP