Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'പ്രപഞ്ചത്തിൽ നിന്ന് ഒന്നും പൂർണ്ണമായും നശിച്ചുപോകുന്നില്ല; അതിനാൽ മനുഷ്യന്റെ ആത്മാവ് പൂർണ്ണമായും അനശ്വരമാണ്; മരണാനന്തര ജീവിതത്തിലുള്ള വിശ്വാസം ആളുകൾക്ക് ധാർമ്മികമായ ശക്തി പകരുന്നു; ശാസ്ത്രം പറയുന്നതും ലോകത്തുള്ള ഒന്നിനും ഒരു ഒരടയാളവും ബാക്കിവയ്ക്കാതെ അപ്രത്യക്ഷമാകാനാവില്ല എന്നാണ്; ഈ വാക്കുകൾ നാസയുടേത് ആണോ? മരണാനന്തജീവിതം ഉണ്ടെന്ന് നാസ കണ്ടെത്തിയോ? വാട്സാപ്പ് പ്രചാരണത്തിന്റെ യാഥാർഥ്യം അറിയാം

'പ്രപഞ്ചത്തിൽ നിന്ന് ഒന്നും പൂർണ്ണമായും നശിച്ചുപോകുന്നില്ല; അതിനാൽ മനുഷ്യന്റെ ആത്മാവ് പൂർണ്ണമായും അനശ്വരമാണ്; മരണാനന്തര ജീവിതത്തിലുള്ള വിശ്വാസം ആളുകൾക്ക് ധാർമ്മികമായ ശക്തി പകരുന്നു; ശാസ്ത്രം പറയുന്നതും ലോകത്തുള്ള ഒന്നിനും ഒരു ഒരടയാളവും ബാക്കിവയ്ക്കാതെ അപ്രത്യക്ഷമാകാനാവില്ല എന്നാണ്; ഈ വാക്കുകൾ നാസയുടേത് ആണോ? മരണാനന്തജീവിതം ഉണ്ടെന്ന് നാസ കണ്ടെത്തിയോ? വാട്സാപ്പ് പ്രചാരണത്തിന്റെ യാഥാർഥ്യം അറിയാം

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: കേരളത്തിലടക്കം മതവാദികളുടെ പ്രധാന പ്രചാരണ ആയുധമാണ് അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ്. നാസ പറഞ്ഞുവെന്നാണ് പല അന്ധവിശ്വാസങ്ങളും വാട്സാപ്പിൽ പ്രചരിക്കുന്നത്. കൽപ്പന ചൗള ബഹരികാശത്തുകൂടി സഞ്ചരിക്കുമ്പോൾ ബാങ്കുവിളി കേട്ടുവെന്നും അടക്കമുള്ള പല മത നുണകളും നാസ കണ്ടെത്തിയെന്ന് പറഞ്ഞാണ് പ്രചരിക്കുന്നത്. എന്നാൽ ഇപ്പോഴിതാ നാസയിലെ ഒരു മുൻ ശാസ്ത്രജ്ഞൻ മരണാനന്തര ജീവിതം ശരിവെക്കുന്ന ഒരു പുസ്തകം മതവാദികൾ വ്യാപകമായി പ്രചരിപ്പിക്കയാണ്. ഇതും നാസയുകെ കണ്ടെത്തൽ എന്ന പേരിലാണ് പ്രചരിക്കുന്നത്. എന്നാൽ നാസയ്ക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും ഒരു വ്യക്തിയുടെ അഭിപ്രായം മാത്രമാണെന്നതുമാണ് സത്യം.

നാസയുടെ റോക്കറ്റ് ശാസ്ത്രജ്ഞനായ വെൺഹെർ വോൺ ബ്രൗൺ ദൈവത്തിലും മരണാനന്തജീവിതത്തിലും വിശ്വസിച്ചിരുന്നു എന്നാണ് 'ദി തേഡ് ബുക്ക് ഓഫ് വേഡ്‌സ് ടു ലിവ് ബൈ (The Third Book of Words to Live By) പുസ്തകത്തിൽ പറയുന്നത്.'ദൈവമില്ല' എന്ന വാദിക്കുന്ന ഒരു കൂട്ടം ശാസ്ത്ര വാദികളും, 'ഉണ്ട്' എന്നു വാദിക്കുന്ന മതവാദികളും തമ്മിലുള്ള ബൗദ്ധിക സംവാദങ്ങൾ സമീപകാലത്ത് കൂടിയിട്ടുണ്ട്. പലപ്പോഴും കൂടുതൽ രാകി മിനുസപ്പെടുത്തിയ വാദങ്ങളുയർത്തുന്ന ശാസ്ത്രവാദികൾക്കു മുന്നിൽ ദൈവവും ആത്മാവും മരണാനന്തര ജീവിതവും എല്ലാം ഉണ്ടെന്നു വാദിക്കുന്ന മതവാദികൾ കീഴടങ്ങുന്ന കാഴ്ചയാണ് കാണാനാകുക. ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ് മുതൽ സർ റിച്ചഡ് ഡോക്കിൻസ് വരെയുള്ളവർ മതവാദികളുടെ വാദങ്ങൾ തള്ളിക്കളയുന്നു.

എന്നാൽ, നാസയുടെ റോക്കറ്റ് ശാസ്ത്രജ്ഞനായ വെൺഹെർ വോൺ ബ്രൗൺ താൻ മരണാനന്തര ജീവിതത്തിൽ വിശ്വസിക്കുന്നുവെന്ന വാദവുമായി എത്തിയിരുന്നു. ബ്രൗണിന്റെ കരുത്തിലാണ് അമേരിക്ക അന്നത്തെ കാലത്ത് സോവിയറ്റ് യൂണിയന്റെ മേൽ ബഹിരാകാശ മേധാവിത്വം നേടിയത്. തന്റെ 'ദി തേഡ് ബുക്ക് ഓഫ് വേഡ്‌സ് ടു ലിവ് ബൈ' എന്ന പുസ്തകത്തിൽ റോക്കറ്റ് എൻജിനീയറായ ബ്രൗൺ പറയുന്നത് പ്രപഞ്ചത്തിന്റെ തത്വങ്ങൾ പ്രകാരം ദൈവവും മരണാനന്തര ജീവിതവും ഉണ്ടെന്ന് തെളിയിക്കുന്നു എന്നാണ്.

പ്രപഞ്ചത്തിൽ നിന്ന് ഒന്നും പൂർണ്ണമായും നശിച്ചുപോകുന്നില്ല. അതിനാൽ മനുഷ്യന്റെ ആത്മാവ് പൂർണ്ണമായും അനശ്വരമാണെന്ന് അദ്ദേഹം വാദിക്കുന്നു. മരണാനന്തര ജീവിതത്തിലുള്ള വിശ്വാസം ആളുകൾക്ക് ധാർമ്മികമായ ശക്തി പകരുന്നതും അത് കൂടുതൽ സന്മാർഗികമായ ജീവിതം നയിക്കാൻ പ്രേരിപ്പിക്കുന്നതുമാണ് എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. നമ്മുടെ പുതിയ ലോകത്ത് പല ആളുകളും കരുതുന്നത് ശാസ്ത്രം എങ്ങനെയോ മതപരമായ ആശയങ്ങളെ പൂർണ്ണമായും കാലഹരണപ്പെട്ടതാക്കിയിരിക്കുന്നു എന്നാണ്. എന്നാൽ, താൻ കരുതുന്നത് ശാസ്ത്രം അവിശ്വാസികൾക്ക് ഒരു സർപ്രൈസ് കരുതിവച്ചിട്ടുണ്ട് എന്നാണെന്നും അദ്ദേഹം പറയുന്നുണ്ട്. ഉദാഹരണത്തിന് ശാസ്ത്രം പറയുന്നത് ലോകത്തുള്ള ഒന്നിനും ഒരു ചെറിയ കണികയ്ക്കുപോലും ഒരടയാളവും ബാക്കിവയ്ക്കാതെ അപ്രത്യക്ഷമാകാനാവില്ല എന്നാണ്.

അൽപ്പനേരം അതെക്കുറിച്ചു ചിന്തിക്കൂ. അതിനു ശേഷം ജീവിതത്തെക്കുറിച്ചുള്ള നിങ്ങളുടെ ചിന്തകൾ മാറിമറിയും. ഒന്നിനും ഒരടയാളവും ബാക്കിവയ്ക്കാതെ അപ്രത്യക്ഷമാകാനാവില്ല എന്നാണ് ശാസ്ത്രം കണ്ടെത്തിയിരിക്കുന്നത്. പ്രകൃതിയിൽ നാമാവശേഷമാകൽ ഇല്ല. രൂപാന്തരീകരണം മാത്രമെയുള്ളൂ. ദൈവം ഈ പ്രാഥമിക തത്വം തന്റെ ലോകത്തിന്റെ ഏറ്റവും അപ്രസക്തമായ ഭാഗത്തുപോലും നടപ്പിലാക്കുന്നെങ്കിൽ അതിന്റെ ഏറ്റവും ഉന്നത രൂപമായ മനുഷ്യന്റെ ആത്മാവിനെ എങ്ങിനെ ഒഴിവാക്കും? ശാസ്ത്രം തന്നെ പഠിപ്പിച്ചതും പഠിപ്പിച്ചുകൊണ്ടിരിക്കുന്നതുമായ കാര്യങ്ങൾ വച്ച് മരണത്തിനു ശേഷം ആത്മാവ് തുടർന്നും ജീവിക്കുമെന്ന വിശ്വാസം ബലപ്പെടുത്തുന്നു. ഒന്നിനും ഒരടയാളം പോലും ബാക്കിവയ്ക്കാതെ നശിക്കാനാവില്ലെന്നും അദ്ദേഹം പറയുന്നു.

ഇതോടൊപ്പം അദ്ദേഹം മുൻ അമേരിക്കൻ പ്രസിഡന്റ് ബെഞ്ചമിൻ ഫ്രാങ്ക്‌ളിന്റെ വാക്കുകളും ഉദ്ധരിക്കുന്നുണ്ട്. മനുഷ്യന്റെ ആത്മാവ് നശിക്കില്ലെന്നും ഈ ജിവിതത്തിലെ ചെയ്തികൾ പരിഗണിച്ച് മറ്റൊരു ജീവിതത്തിൽ നീതി ലഭിക്കുകയും ചെയ്യുമെന്നും താൻ വിശ്വസിക്കുന്നു. ബെർളിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്നു ബിരുദമെടുത്ത ബ്രൗൺ നാസികളുടെ ജർമ്മനിക്കുവേണ്ടി വിനാശകാരിയായ വി2 റോക്കറ്റ് രൂപകൽപ്പന ചെയ്തിട്ടുണ്ട്. യുദ്ധത്തിനു ശേഷം അമേരിക്കക്കാർ അദ്ദേഹത്തെ യുഎസ് ആർമി ബാലിസ്റ്റിക്-വെപൺപ്രോഗ്രാമിന്റെ ഡയറക്ടറാക്കുകയായിരുന്നു. അദ്ദഹം 1955ലാണ് അമേരിക്കൻ പൗരനാകുന്നത്. തുടർന്ന് രൂപീകരിച്ച നാസയിലേക്ക് ട്രാൻസ്ഫർ നൽകുകയായിരുന്നു.

ഒരു അതീതശക്തിയിലും മരണാനന്തര ജീവിതത്തിലും വിശ്വസിക്കുന്ന ഏക ശാസ്ത്രജ്ഞനല്ല ബ്രൗൺ. ബ്രൗൺ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ കെന്നിത് മില്ലർ പറയുന്നത് മനുഷ്യരെ ദൈവം സൃഷ്ടിച്ചുവെന്നു പറയുന്നവർ നോക്കുന്നത് ശാസ്ത്രത്തിന് ഇനിയും വിശദീകരിക്കാൻ സാധിക്കാത്ത ഇടങ്ങളിലേക്കാണ്. എന്നാൽ, പല ശാസ്ത്രജ്ഞരും നോക്കുന്നത് ശാസ്ത്രം കണ്ടെത്തുകയും വിശദീകരിക്കുകയും ചെയ്ത കാര്യങ്ങളിലാണ്.

എന്നാൽ, തിയററ്റിക്കൽ ഫിസിസിസ്റ്റായ സ്റ്റീഫൻ ഹോക്കിങ്ങിനെ പോലെയുള്ളവർ പറയുന്നത് മനുഷ്യന്റെ ജീവിതം അവസാനിക്കുന്നത് കംപ്യൂട്ടർ ഷട് ഡൗൺ ചെയ്യുന്നതു പോലെയാണ് എന്നാണ്. അദ്ദേഹം 2011ൽ പറഞ്ഞത് സ്വർഗം ഒന്നുമില്ല. അതൊരു കെട്ടുകഥയാണ് എന്നാണ്. കഴിഞ്ഞ 49 വർഷമായി മരണം നേരത്തെ വരുമെന്നു കരുതി ജീവിച്ചയാളാണ് ഞാൻ. എനിക്കു മരിക്കാൻ യാതൊരു പേടിയുമില്ല. എന്നാൽ എനിക്കു മരിക്കാൻ ധൃതിയൊന്നുമില്ല. എനിക്കു ചെയ്തു തീർക്കാനുള്ള കാര്യങ്ങളുണ്ട്. തലച്ചോറിനെ ഒരു കംപ്യൂട്ടറായാണ് താൻ കാണുന്നത്. ഘടകഭാഗങ്ങളുടെ പ്രവർത്തനം നിലയ്ക്കുമ്പോൾ അതിന്റെ പ്രവർത്തനം നിലയ്ക്കും. പ്രവർത്തനം നിലച്ച കംപ്യൂട്ടറുകൾക്ക് സ്വർഗവും മരണാനന്തര ജീവിതവും ഇല്ല. ഇരുളിനെ പേടിക്കുന്നവർക്കുള്ള ഒരു കെട്ടുകഥ മാത്രമാണതെന്നുമാണ് ഹോക്കിങ് പറഞ്ഞത്. 2018ലാണ് അദ്ദേഹം മരിച്ചത്. ഈ പുസ്തകത്തിലും ശാസ്ത്രീയമായ തെളിവുകൾ ഒന്നുമില്ല. വെറും അനുമാനങ്ങൾ മാത്രമാണ്.അതുകൊണ്ടുതന്നെ ഇതൊരു അഭിപ്രായം അല്ലാതെ ശാസ്ത്രമായി എടുക്കാൻ കഴിയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP