Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'ഈ കത്തുമായി വരുന്ന കുട്ടി എന്റെ മകൾ മാലതിയാണ്... അവൾക്കു രണ്ടു വോയിൽ സാരി കൊടുക്കുക... അടുത്ത മാസത്തെ ശമ്പളത്തിൽ കടം തീർത്തു കൊള്ളാം...'; മുഖ്യമന്ത്രിയായിരുന്ന ഇ എം എസ് എഴുതിയ കത്ത് ചിറ്റപ്പന്മാരുടെ കാലത്തു വൈറലാക്കി സോഷ്യൽ മീഡിയ

'ഈ കത്തുമായി വരുന്ന കുട്ടി എന്റെ മകൾ മാലതിയാണ്... അവൾക്കു രണ്ടു വോയിൽ സാരി കൊടുക്കുക... അടുത്ത മാസത്തെ ശമ്പളത്തിൽ കടം തീർത്തു കൊള്ളാം...'; മുഖ്യമന്ത്രിയായിരുന്ന ഇ എം എസ് എഴുതിയ കത്ത് ചിറ്റപ്പന്മാരുടെ കാലത്തു വൈറലാക്കി സോഷ്യൽ മീഡിയ

തിരുവനന്തപുരം: കാലത്തിനു മുമ്പേ നടന്ന വ്യക്തി എന്നാണു സിപിഐ(എം) നേതാവും മുൻ മുഖ്യമന്ത്രിയുമായ ഇ എം എസിനെ വിശേഷിപ്പിക്കുന്നത്. പല കാര്യങ്ങളും ദീർഘവീക്ഷണത്തോടെ കണ്ടിരുന്ന അദ്ദേഹമാണു പാർട്ടിയെ പല വിവാദഘട്ടങ്ങളിലും രക്ഷിച്ചിട്ടുള്ളതും.

ഇപ്പോഴിതാ, പാർട്ടി നേതാക്കൾ നിയമന വിവാദത്തിന്റെ പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായിരിക്കുമ്പോ ഇ എം എസ് എഴുതിയ പഴയൊരു കത്തു വൈറലാക്കിയിരിക്കുകയാണു സോഷ്യൽ മീഡിയ. മുഖ്യമന്ത്രിയായിരുന്ന അവസരത്തിൽ തന്റെ മകൾക്കു വേണ്ടി ഒരു കച്ചവടക്കാരനോടു കടം പറയുന്ന ഇ എം എസിന്റെ കത്താണു സൈബർ ലോകത്തു വീണ്ടും ചർച്ചയാകുന്നത്.

''പ്രിയപ്പെട്ട സാഹിബിന്,
കത്തുമായി വരുന്ന കുട്ടി എന്റെ മകൾ മാലതിയാണ്. അവൾക്ക് രണ്ട് വോയിൽ സാരി കൊടുക്കുക. അല്പം ബുദ്ധിമുട്ടിലാണ്. അടുത്ത മാസത്തെ ശമ്പളത്തിൽ നിന്ന് കടം തീർത്തുകൊള്ളാം...

എന്ന്,
ഇ എം എസ്''

എന്നാണു കത്തിലെ വാചകങ്ങൾ. മുഖ്യമന്ത്രിയായിരുന്ന ഒരാൾ സ്വന്തം മകൾക്ക് ഒരു സാരി പോലും വാങ്ങിക്കൊടുക്കാൻ പോലും കഴിയാത്ത സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു എന്നു വ്യക്തമാക്കുന്നതായിരുന്നു ഇ എം എസിന്റെ ഈ കത്ത്. അടുത്ത മാസത്തെ ശമ്പളം കാത്തിരിക്കുകയാണ് കടങ്ങൾ വീട്ടാൻ. സ്വന്തം സ്വത്തു മുഴുവൻ പാർട്ടിക്കു വേണ്ടി ചെലവഴിച്ചു മാതൃക കാട്ടിയ ഇ എം എസിനെ പോലുള്ളവരുടെ ത്യാഗങ്ങൾ കമ്യുണിസ്റ്റുകാർക്ക് മഹത്തായ ഓർമയാകുമ്പോഴാണ് നിലവിലെ വിവാദങ്ങൾ പൊറുക്കാൻ കഴിയത്തതാകുന്നത്.

സ്വന്തമായി ഒന്നും കൈയിൽ ഇല്ലായിരുന്ന ഇ എം എസ് അവസാനനാളുകളിൽ പാർട്ടി അനുവദിച്ചിരുന്ന വസതിയിലാണ് കഴിഞ്ഞിരുന്നത്. എന്നാൽ, സ്വന്തം നില ഭദ്രമാക്കി മക്കളുടെയും ബന്ധുക്കളുടെയും കാര്യങ്ങളെല്ലാം നോക്കി അതിനു ശേഷം വേണമെങ്കിൽ നാട്ടുകാരുടെ കാര്യം നോക്കുന്നത് പരിഗണിക്കാം എന്ന തരത്തിലായി ഇപ്പോഴത്തെ സിപിഐ(എം) നേതാക്കൾ എന്ന ആരോപണമാണ് ഉയരുന്നത്. ബന്ധുക്കൾക്കു നിയമനം നൽകി വിവാദത്തിലായ ഇ പി ജയരാജനെതിരെ സൈബർ ലോകം രൂക്ഷ ഭാഷയിൽ തന്നെ വിമർശനം ഉയർത്തുമ്പോഴാണ് ഇ എം എസ് എഴുതിയ ഈ പഴയ കത്തും ചർച്ചയാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP