Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സൂചി കൈകൊണ്ട് എടുക്കാൻ പറ്റാത്ത അത്രയും തണുപ്പ്; വൈകുന്നേരമായാൽ മൂക്കീന്ന് ചോര വരും; ഷൂട്ടിങ്ങ് പൂർത്തിയാക്കിയത് ഒരുപാട് പ്രതിസന്ധികൾ അതിജീവിച്ച്; അണിയറക്കാരുടെ അനുഭവം പങ്കുവെച്ച് ലിയോ വീഡിയോ

സൂചി കൈകൊണ്ട് എടുക്കാൻ പറ്റാത്ത അത്രയും തണുപ്പ്; വൈകുന്നേരമായാൽ മൂക്കീന്ന് ചോര വരും; ഷൂട്ടിങ്ങ് പൂർത്തിയാക്കിയത് ഒരുപാട് പ്രതിസന്ധികൾ അതിജീവിച്ച്;  അണിയറക്കാരുടെ അനുഭവം പങ്കുവെച്ച് ലിയോ വീഡിയോ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: തന്റെ ചിത്രത്തിൽ എന്നും പുതുമകൾ കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്ന സംവിധായകനാണ് ലോകേഷ് കനകരാജ്. സിനിമാ രീതികൾ മാറുമ്പോഴും സിനിമയുടെ ചില നടപ്പുരീതികൾക്ക് ഇപ്പോഴും മാറ്റമില്ല.അതിലൊന്നാണ് അണിയറ പ്രവർത്തകരെ വേണ്ടവിധത്തിൽ പരിഗണിക്കാത്തത്.സിനിമയ്ക്ക് വേണ്ടി ഒട്ടനവധി ത്യാഗങ്ങൾ സഹിക്കുന്നവരുണ്ട്.എന്നാൽ അവരെയൊന്നും എവിടെയും കാണാറില്ല.

എന്നാൽ ലിയോയിലെക്കെത്തു്േമ്പാൾ ചിത്രത്തിന് പിന്നിലെ ചെറുതും വലുതുമായ മുഴുവൻ പേരെയും പരിചയപ്പെടുത്തുകയാണ് പുതിയ വീഡിയോയിലൂടെ.നിർമ്മാതാക്കളായ സെവൻ സ്‌ക്രീൻ സ്റ്റുഡിയോസ് പുറത്തുവിട്ട വീഡിയോയിലാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകരെ ഒന്നടങ്കം പരിചയപ്പെടുത്തിയിരിക്കുന്നത്. ലിയോയുടെ കശ്മീർ ഷെഡ്യൂൾ പൂർത്തിയാക്കി സംഘം നാട്ടിലേക്ക് തിരിച്ചു.

ചിത്രീകരണ ദൃശ്യങ്ങൾക്കൊപ്പം അണിയറയിൽ പ്രവർത്തിച്ച ചെറുതും വലുതുമായ ആളുകളെ വീഡിയോയിൽ കാണിക്കുന്നുണ്ട്. കൊടുംതണുപ്പിലായിരുന്നു ചിത്രീകരണമെന്നും വളരെയേറെ ബുദ്ധിമുട്ടുകൾ സഹിച്ചാണ് കശ്മീർ ഷെഡ്യൂൾ പൂർത്തിയാക്കിയതെന്നും അവർ പറയുന്നു. വൈകുന്നേരമായാൽ മൂക്കിൽ നിന്ന് ചോര വരുമെന്നും സൂചി കൈകൊണ്ട് എടുക്കാൻ പോലും പറ്റാത്ത അത്രയും തണുപ്പായിരുന്നെന്നും അണിയറക്കാർ പറഞ്ഞു. ഭാഷയുടെ പ്രശ്നം നേരിട്ടിരുന്നെന്ന് പറഞ്ഞവരുമുണ്ട്.

കൊടുംതണുപ്പിൽ ജോലി ചെയ്യുന്നവരെ തദ്ദേശീയരായവർ അഭിനന്ദിക്കുന്നതും വീഡിയോയിലുണ്ട്. അണിയറപ്രവർത്തകരുമായും പ്രദേശത്തെ സുരക്ഷാ ഉദ്യോഗസ്ഥരുമായും നായകനായ വിജയ് സംവദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. 500 പേർ മൈനസ് പന്ത്രണ്ട് ഡിഗ്രിയിലാണ് കശ്മീരിൽ ചിത്രീകരണത്തിനുണ്ടായിരുന്നതെന്ന് ചിത്രത്തിൽ പ്രധാനവേഷങ്ങളിലൊന്ന് അവതരിപ്പിക്കുന്ന സംവിധായകൻ മിഷ്‌കിൻ നേരത്തേ പറഞ്ഞിരുന്നു.

തൃഷ, സഞ്ജയ് ദത്ത്, അർജുൻ, പ്രിയ ആനന്ദ്, മിഷ്‌കിൻ, ഗൗതം മേനോൻ, മൻസൂർ അലി ഖാൻ എന്നിവരടങ്ങുന്ന വമ്പൻ താരനിരയുമായാണ് ലിയോ എത്തുന്നത്. കമൽഹാസനെ നായകനാക്കി ഒരുക്കിയ വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണിത്. മാസ്റ്ററിന് ശേഷം വിജയിയും ലോകേഷും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ലിയോയ്ക്കുണ്ട്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ എസ്.എസ്. ലളിത് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയാണ് സഹനിർമ്മാണം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP