Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇനി ലെനയല്ല.. ലെനാ ; പേരുമാറ്റം പ്രഖ്യാപിച്ച് നടി ലെന; പേരുമാറ്റം യഹൂദ സംഖ്യാശാസ്ത്ര പ്രകാരമുള്ള ഉപദേശം സ്വീകരിച്ച്‌

ഇനി ലെനയല്ല.. ലെനാ ; പേരുമാറ്റം പ്രഖ്യാപിച്ച് നടി ലെന; പേരുമാറ്റം  യഹൂദ സംഖ്യാശാസ്ത്ര പ്രകാരമുള്ള ഉപദേശം സ്വീകരിച്ച്‌

മറുനാടൻ മലയാളി ബ്യൂറോ

സംഖ്യാ ശാസ്ത്രപഠനം അനുസരിച്ച് ഭാഗ്യം വരുന്നതിനായി തങ്ങളുടെ പേരിൽ പരിഷ്‌കരണങ്ങൾ വരുത്തിയിട്ടുള്ള താരങ്ങൾ നിരവധിയാണ്. ഇത്തരം മാറ്റങ്ങൾ തങ്ങൾക്ക് ഗുണകരമാകുമെന്ന വിശ്വാസത്തിലാണ് പേരുമാറ്റം.ചിലർ ഇംഗ്ലിഷ് അക്ഷരങ്ങളിലാണ് മാറ്റംവരുത്തുന്നതെങ്കിൽ മറ്റുചിലർ പേരുവരെയാണ് മാറ്റുന്നത്. ഇ്‌പ്പോഴിത നടി ലെനയും തന്റെ പേര് മാറ്റിയിരിക്കുകയാണ്.

പേരിന്റെ സ്‌പെല്ലിങിലാണ് താരം മാറ്റം വരുത്തിയത്. ഇംഗ്ലിഷിൽ ഒരു 'എ'(അ) കൂടി ചേർത്താണ് പേര് പരിഷ്‌കരിച്ചത്. ലെനാ എന്നാണ് പുതിയ പേര്. യഹൂദ സംഖ്യാശാസ്ത്ര പ്രകാരമുള്ള ഉപദേശം സ്വീകരിച്ചാണ് സ്‌പെല്ലിങ് മാറ്റിയതെന്ന് ലെന പറഞ്ഞു. പേര് മാറ്റം താരം തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെയും അറിയിച്ചു.

 

      View this post on Instagram

A post shared by Lenaa (@lenasmagazine)

സംവിധായകൻ ജോഷിയാണ് ഇതിൽ ഇപ്പോഴും സജീവമായിട്ടുള്ള ഒരു പ്രമുഖൻ. തന്റെ പേരിനൊപ്പം ഒരു Y കൂടി കൂട്ടിച്ചേർക്കുകയാണ് ജോഷി ചെയ്തത്. അടുത്തിടെ റോമയും തന്റെ ഇംഗ്ലിഷ് പേരിൽ H എന്ന് കൂട്ടിച്ചേർത്തിരുന്നു. നടൻ ദിലീപും അടുത്തിടെ പേരിൽ മാറ്റം വരുത്തിയിരുന്നു.‘Dileep’ എന്നതിനു പകരം ‘Dilieep’ എന്നാണ് എഴുതിയിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP