Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ജീവിതത്തിൽ ഇനിയൊരു റിലേഷൻഷിപ്പിൽ പെടാനുള്ള സാധ്യതയില്ല; അത് എനിക്ക് ലഭിച്ച അറിവുമൂലം; നമ്മുടെ നിയന്ത്രണത്തിലല്ലാത്ത ചില കാരണങ്ങളുമുണ്ട്; അഹങ്കാരമാണ് ഇതിനെല്ലാം കാരണം'; റിലേഷൻ ഷിപ്പിനെക്കുറിച്ച് വെളിപ്പെടുത്തലുമായി ലെന

മറുനാടൻ മലയാളി ബ്യൂറോ

സിനിമകളിലൂടെയും പിന്നീട് മിനി സ്‌ക്രീനിലൂടെയും മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ലെന. മിനിസ്‌ക്രീനിൽ നിന്ന് സിനിമയിൽ അരങ്ങേറ്റം കുറിച്ച താരത്തിന് പിന്നീട് മലയാള സിനിമയിൽ ലഭിച്ചത് കൈനിറയെ അവസരങ്ങളായിരുന്നു.

മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ലെന. ടെലിവിഷൻ പരമ്പരയിലൂടേയും പിന്നീട് സിനിമയിലൂടെയുമൊക്കെ ലെന തന്നിലെ പ്രതിഭ കൊണ്ട് സ്വന്തമായൊരു ഇടം പ്രേക്ഷക മനസിൽ നേടിയെടുത്തിട്ടുണ്ട്. സോഷ്യൽ മീഡിയയിലും സജീവമാണ് ലെന.

ജീവിതത്തിൽ ഇനിയൊരു റിലേഷൻഷിപ്പിൽ പെടാനുള്ള സാധ്യതയില്ലെന്നാണ് ലെന പറയുന്നത്. അത് തനിക്ക് ലഭിച്ച അറിവുമൂലമാണെന്നും ലെന പറയുന്നു. കേരള കൗുതിയോടാണ് താരം മനസ് തുറന്നത്.

''ഇനിയൊരു റിവേഷൻഷിപ്പിൽ പെടാനുള്ള സാധ്യതയില്ല. അതൊരു അറിവാണ്. എനിക്ക് അടുത്ത നിമിഷം ഉണ്ടോ ഇല്ലയോ എന്നു പോലും അറിയില്ല. ഞാൻ ഒന്നും പ്ലാൻ ചെയ്യാറില്ല. നമ്മുടെ നിയന്ത്രണത്തിലല്ലാത്ത ചില കാരണങ്ങളുമുണ്ട്. എല്ലാം നമ്മുടെ നിയന്ത്രണത്തിലാണെന്ന് നമ്മൾ വിശ്വസിക്കുന്നിടത്താണ് സ്ട്രസിന് അടിമപ്പെടുന്നത്. അഹങ്കാരമാണ് ഇതിനൊക്കെ കാരണം. അഹം എന്ന ഭാവം മാറി കഴിഞ്ഞാൽ പകുതി ടെൻഷൻ മാറിക്കിട്ടും'.

അതേസമയം, മാക്‌സ് വെൽ സംവിധാനം ചെയ്യുന്ന അടുക്കള എന്ന ചിത്രത്തിലാണ് ലെന ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ധ്യാൻ ശ്രീനിവാസനും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നു. അജു വർഗ്ഗീസ് നായകനായെത്തുന്ന സാജൻ ബേക്കറിയുടെ ചിത്രീകരണം പൂർത്തിയായിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP