Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

'ആഴക്കടലിലെ മത്തി തിന്ന് സന്തുഷ്ടനായ വാസു..'; വളർത്തുപൂച്ചയ്‌ക്കൊപ്പം ഇരിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്ത് എൻ.പ്രശാന്തിന്റെ ഭാര്യ; 'ആഴക്കടലിൽ ട്രോളർ വന്നില്ലെങ്കിലെന്താ, അകത്തളത്തിൽ ഒരു 'ട്രോളർ' ഉണ്ടെല്ലോ എന്ന് മറുപടി

'ആഴക്കടലിലെ മത്തി തിന്ന് സന്തുഷ്ടനായ വാസു..'; വളർത്തുപൂച്ചയ്‌ക്കൊപ്പം ഇരിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്ത് എൻ.പ്രശാന്തിന്റെ ഭാര്യ; 'ആഴക്കടലിൽ ട്രോളർ വന്നില്ലെങ്കിലെന്താ, അകത്തളത്തിൽ ഒരു 'ട്രോളർ' ഉണ്ടെല്ലോ എന്ന് മറുപടി

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന കരാർ വിവാദത്തിന്റെ പശ്ചാത്തലത്തിൽ സരസമായ പോസ്റ്റുമായി കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ (കെഎസ്‌ഐഎൻസി) എംഡി എൻ.പ്രശാന്തിന്റെ ഭാര്യ. 'ആഴക്കടലിലെ മത്തി തിന്ന് സന്തുഷ്ടനായ വാസു..' എന്ന അടിക്കുറിപ്പോടെയാണ് വളർത്തുപൂച്ചയോടൊപ്പം ഇരുവരും ഇരിക്കുന്ന ഫോട്ടോ പ്രശാന്തിന്റെ ഭാര്യ ലക്ഷ്മി സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.



'വാസുവിന്, മത്തി പിടിക്കാൻ മാത്രം അനവധി- നിരവധി ട്രോളറുകൾ നിർമ്മിക്കുന്ന കമ്പനിയുടെ എംഡി സമീപം', 'ആഴക്കടലിൽ ട്രോളർ വന്നില്ലെങ്കിലെന്താ, അകത്തളത്തിൽ ഒരു 'ട്രോളർ' ഉണ്ടെല്ലോ എന്ന നിർവൃതിയിൽ ബ്രോ' തുടങ്ങിയ രസകരമായ കമന്റുകളാണ് പോസ്റ്റിനു താഴെ വന്നത്.

സർക്കാരിന്റെ അനുമതിയില്ലാതെയാണ് ഇഎംസിസിയുമായി കെഎസ്‌ഐഎൻസി ധാരണാപത്രം ഒപ്പിട്ടതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. വിഷയം വിവാദമായ സാഹചര്യത്തിൽ ധാരണാപത്രം റദ്ദാക്കിയേക്കുമെന്നാണു സൂചന. പ്രശാന്ത് ചട്ടവിരുദ്ധമായാണോ ഇഎംസിസി യുമായി കരാർ ഉണ്ടാക്കിയതെന്ന് പരിശോധിക്കും. ചട്ടംലംഘിച്ചാണ് ധാരണപത്രമെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുമുണ്ടാകുമെന്നാണറിയുന്നത്.

കോഴിക്കോട് കലക്ടറായിരുന്ന സമയത്ത് 'കലക്ടർ ബ്രോ' എന്ന പേരിൽ ശ്രദ്ധേയനായ പ്രശാന്തിനെതിരെ വകുപ്പുതല നടപടി സ്വീകരിക്കുമെന്നാണ് സൂചന.

അതിനിടെ കെഎസ്‌ഐഎൻസിയുടെ വെബ്‌സൈറ്റിൽ ഇഎംസിസിയുമായി ധാരണാപത്രം ഒപ്പിട്ടതിന്റെ വാർത്ത പങ്കുവച്ചിരുന്നെങ്കിലും ചിത്രം ഒഴിവാക്കി. മറ്റെല്ലാ വാർത്തകൾക്കുമൊപ്പവും ചിത്രമുണ്ടെങ്കിലും പ്രസ്തുത വാർത്തയിൽ മാത്രം ഉദ്യോഗസ്ഥരുടെ ചിത്രമില്ല. ഇതും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP