Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കരിന്തണ്ടന് വേണ്ടി പാട്ടുകൾ എഴുതി തരാമെന്നേറ്റ് പോയതാണ്.. ജിതേഷ് കക്കിടിപ്പുറത്തിന്റെ വിയോ​ഗത്തിൽ ആദരാഞ്ജലി അർപ്പിച്ച് ലീല സന്തോഷ്

കരിന്തണ്ടന് വേണ്ടി പാട്ടുകൾ എഴുതി തരാമെന്നേറ്റ് പോയതാണ്.. ജിതേഷ് കക്കിടിപ്പുറത്തിന്റെ വിയോ​ഗത്തിൽ ആദരാഞ്ജലി അർപ്പിച്ച് ലീല സന്തോഷ്

മറുനാടൻ ഡെസ്‌ക്‌

ജിതേഷ് കക്കിടിപ്പുറത്തിന്റെ അപ്രതീക്ഷിത വിയോ​ഗത്തിന്റെ ഞെട്ടലിലാണ് സഹപ്രവർത്തകരും ആസ്വാദകരും. അദ്ദേഹവുമായി അടുത്തബന്ധം ഉള്ളവരും അല്ലാത്തവരുമായി നിരവധി ആളുകളാണ് സമൂഹ മാധ്യമങ്ങളിലൂടെ ഓർമ്മകൾ പങ്കുവെക്കുന്നത്. ആദിവാസി വിഭാഗത്തിൽ നിന്നും ചലച്ചിത്ര സംവിധാന രംഗത്ത് ചുവടുറപ്പിച്ച ആദ്യ മലയാളി വനിത സംവിധായിക ലീല സന്തോഷ് ജിതേഷിന്റെ ഓർമ്മകൾ സംബന്ധിച്ച് ഫേസ്‌ബുക്കിൽ കുറിക്കുന്നത്. കരിന്തണ്ടന്റെയും, നമ്മുടെ ഓരോരുത്തരുടെയും തീരാനഷ്ടമാണ് ജിതേഷേട്ടൻ എന്ന് ലീല സന്തോഷ് ഫേസ്‌ബുക്കിൽ കുറിക്കുന്നു.

കരിന്തണ്ടന് വേണ്ടി പാട്ടുകൾ എഴുതി തരാമെന്നേറ്റ് പോയതാണ്. കരിന്തണ്ടന്റെയും ,നമ്മുടെ ഓരോരുത്തരുടെയും തീരാനഷ്ടമാണ് ജിതേ ഷേട്ടൻ . ജിതേഷേട്ടന് വേദനകളോടെ ആദരാജ്ഞലികൾ നേരുന്നു- ലീല ഫേസ്‌ബുക്കിൽ കുറിച്ചു. ഒപ്പം അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.

കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്നാണ് അൻപത്തിമൂന്ന് വയസ്സുള്ള അദ്ദേഹം ഇന്ന് ഓർമ്മയായിരിക്കുന്നത്. ജിതേഷിന്റെ പാട്ടെഴുത്തിലെ കഴിവുകൾ ഈ അടുത്തകാലത്താണ് പുറംലോകം അറിഞ്ഞുതുടങ്ങിയതെന്നതാണ് ഏറെ വിചിത്രം. എല്ലാ മലയാളികളും കൈതോല, പാലം നല്ല നടപ്പാലം തുടങ്ങിയ ഗാനങ്ങൾ ഒരുക്കിയ സൃഷ്‌ടാവിനെ 26 വർഷങ്ങൾക്ക് ശേഷമാണ് ലോകമറിഞ്ഞത്. അടുത്തിടെ കോമഡി ഉത്സവ വേദിയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ജിതേഷ് ഇതിനകം നാടറിയാൻ, കൈതോല, പാലം നല്ല നടപ്പാലം, വാനിൻ ചോട്ടിലെ തുടങ്ങിയ പ്രസിദ്ധങ്ങളായ ഏകദേശം 600 ഓളം പാട്ടുകളെഴുതിയിട്ടുണ്ട്.

കരിന്തണ്ടന് വേണ്ടി പാട്ടുകൾ എഴുതി തരാമെന്നേറ്റ് പോയതാണ്. കരിന്തണ്ടന്റെയും ,നമ്മുടെ ഓരോരുത്തരുടെയും തീരാനഷ്ടമാണ് ജിതേ ഷേട്ടൻ . ജിതേഷേട്ടന് വേദനകളോടെ ആദരാജ്ഞലികൾ നേരുന്നു.

Posted by Leela Santhosh on Saturday, August 1, 2020

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP