Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മനോരമയിൽ ഇരുന്നുകൊണ്ടെങ്ങനെ ഏഷ്യാനെറ്റിനെ നിയന്ത്രിക്കും? ശ്രീനിജന്റെ ആരോപണത്തിനു മറുപടിയുമായി മാതൃഭൂമി ലേഖിക ലേബി സജീന്ദ്രൻ; ശ്രീനിജന്റെ ലക്ഷ്യം അഴിമതിക്കഥ എതിരാളിയുടെ മേൽ കെട്ടിവച്ചു സീറ്റ് ഉറപ്പിക്കുക തന്നെ

മനോരമയിൽ ഇരുന്നുകൊണ്ടെങ്ങനെ ഏഷ്യാനെറ്റിനെ നിയന്ത്രിക്കും? ശ്രീനിജന്റെ ആരോപണത്തിനു മറുപടിയുമായി മാതൃഭൂമി ലേഖിക ലേബി സജീന്ദ്രൻ; ശ്രീനിജന്റെ ലക്ഷ്യം അഴിമതിക്കഥ എതിരാളിയുടെ മേൽ കെട്ടിവച്ചു സീറ്റ് ഉറപ്പിക്കുക തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തനിക്കെതിരെ വ്യാജവാർത്ത ചമയ്ക്കാൻ രാഷ്ട്രീയ എതിരാളിയും മാദ്ധ്യമപ്രവർത്തകയായ ഭാര്യയും ചേർന്നു ഗൂഢാലോചന നടത്തിയെന്ന പി വി ശ്രീനിജന്റെ ആരോപണത്തിനു മറുപടിയുമായി മാതൃഭൂമി ന്യൂസിലെ ലേബി സജീന്ദ്രൻ രംഗത്തെത്തി. കഴിഞ്ഞ ദിവസം ഫേസ്‌ബുക്ക് പോസ്റ്റിലാണ് പി വി ശ്രീനിജൻ ലേബിക്കും ഭർത്താവ് വി പി സജീന്ദ്രനുമെതിരെ പരോക്ഷ വിമർശനം നടത്തിയത്.

കേരളത്തെ ഏറെ ഞെട്ടിച്ച ഒരു വാർത്തയായിരുന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന കെ ജി ബാലകൃഷ്ണനെതിരായ സ്വത്തുസമ്പാദനക്കേസുമായി ബന്ധപ്പെട്ടു പുറത്തുവന്നത്. കെ ജി ബാലകൃഷ്ണന്റെ മരുമകനായ പി വി ശ്രീനിജനും സംശയത്തിന്റെ നിഴലിലായിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ടുള്ളതായിരുന്നു ഈ ഫേസ്‌ബുക്ക് കുറിപ്പ്.

'എംഎൽഎയുടെ ഭാര്യ പണിതുടങ്ങി' എന്നു തുടങ്ങുന്ന ഫേസ്‌ബുക്ക് പോസ്റ്റിലാണ് കോൺഗ്രസ് നേതാവ് വി പി സജീന്ദ്രനെയും ഭാര്യയും മാതൃഭൂമി ചാനലിലെ മാദ്ധ്യമപ്രവർത്തകയുമായ ലേബി സജീന്ദ്രനെയും പരോക്ഷമായി പരാമർശിക്കുന്നത്. ഒരു സീറ്റിനു വേണ്ടി തന്നെയും കുടുംബത്തെയും വേട്ടയാടിയെന്നും മാദ്ധ്യമപ്രവർത്തകയായ ഭാര്യയുണ്ടെങ്കിൽ മാദ്ധ്യമങ്ങളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ എല്ലാം ഇല്ലാതാക്കാമെന്നും ശ്രീനിജന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പരാമർശമുണ്ടായിരുന്നു.

തനിക്കെതിരെ വ്യാജ ആരോപണങ്ങളുണ്ടാക്കാൻ ശ്രമം സജീവമാണെന്ന് തന്നെയാണ് പോസ്റ്റിലൂടെ പങ്കുവയ്ക്കുന്ന വികാരം. തനിക്കെതിരെ ഉയർന്ന ആക്ഷേപങ്ങൾക്ക് പിന്നിലും സജീന്ദ്രനാണെന്ന് പറയാതെ പറയുകയാണ് ശ്രീനിജൻ. ഇതിനൊപ്പം കുന്നത്തുനാട് മത്സരിക്കാൻ തയ്യാറാണെന്ന പ്രഖ്യാപനവും ശ്രീനിജൻ നടത്തുന്നുണ്ട്. 2006ൽ ശ്രീനിജനാണ് കുന്നത്തുനാട്ടിൽ മത്സരിച്ചത്. അതിന് ശേഷമാണ് ആരോപണങ്ങൾ ഉയർന്നത്. ഭൂമി കൈയേറ്റ വിവാദവും മറ്റും രൂക്ഷമായപ്പോൾ ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെ പേരും വലിച്ചിഴയ്ക്കപ്പെടുകയായിരുന്നു.

മാദ്ധ്യമപ്രവർത്തകരെ സ്വാധീനിച്ചു തനിക്കെതിരെ വ്യാജ ആരോപണങ്ങൾ നൽകുകയായിരുന്നു സജീന്ദ്രനെന്ന തരത്തിലായിരുന്നു ശ്രീനിജന്റെ ആരോപണം. ഇതിനു മറുപടിയായാണു ലേബി സജീന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വന്നത്.

കെ ജി ബാലകൃഷ്ണനെതിരായ പരാതി ഉയർന്ന വാർത്ത ഏഷ്യാനെറ്റിന്റെ ബ്രേക്കിങ് ന്യൂസായിരുന്നു. വാർത്ത വരുന്ന സമയത്ത് താൻ മനോരമ ന്യൂസിലായിരുന്നുവെന്നു ലേബി സജീന്ദ്രൻ പറയുന്നു. മറ്റൊരു പ്രമുഖ ചാനലിനെ സ്വാധീനിച്ചു താൻ വാർത്ത കൊടുപ്പിക്കുന്നതെങ്ങനെയാണെന്നു ലേബി ചോദിക്കുന്നു. ഏഷ്യാനെറ്റ് പോലൊരു പ്രമുഖ മാദ്ധ്യമസ്ഥാപനം അവരുടെ എക്കാലത്തേയും വലിയ ബ്രേക്കിങ് ന്യൂസുകളിലൊന്ന് എന്ന് അവകാശപ്പെടുന്ന വാർത്ത ചെയ്തത്, അക്കാലത്ത് മറ്റൊരു ചാനലിൽ റിപ്പോർട്ടറായിരുന്ന എന്റെ പ്രേരണയാലായിരുന്നു എന്ന ആരോപണം സാമാന്യയുക്തിക്ക് ഒട്ടും നിരക്കാത്തതാണ്. ഒരു ചാനലിൽ തൊഴിൽ ചെയ്തുകൊണ്ടിരിയ്‌ക്കെ മറ്റൊരു പ്രബലചാനലിനെ നിയന്ത്രിക്കാൻ കഴിയുക എന്നതും യുക്തിരഹിതമാണ്. ആ വാർത്ത വന്ന വഴി അറിയാവുന്നത് ആ ചാനലിന്റെ തലപ്പത്തുള്ളവർക്കും വാർത്ത നൽകിയ റിപ്പോർട്ടർക്കും മാത്രമാണ്.

മാത്രമല്ല ദേശീയപ്രാധാന്യം ലഭിക്കുന്ന തരത്തിലുള്ള ഒരു വൻ വാർത്തയുടെ വിശദാംശങ്ങളും
രേഖകളും ലഭിക്കുകയാണെങ്കിൽ അത് മറ്റൊരാൾക്ക് കൈമാറാതെ സ്വയം ചെയ്യാനുള്ള ആർജവം അന്നും ഇന്നും എനിക്കുണ്ട്. മാദ്ധ്യമ മര്യാദയും അതാണ്. എന്നിട്ടും ഇക്കാലമത്രയും ഇല്ലാതിരുന്ന ആരോപണവുമായി ശ്രീനിജൻ തിരഞ്ഞെടുപ്പ് സമയത്ത് രംഗത്തുവരുന്നത് ദുരുദ്ദേശ്യപരമാണെന്നും ലേബി വ്യക്തമാക്കുന്നു.

'എന്റെയും പോയ മൂന്നു പതിറ്റാണ്ടായി പൊതുപ്രവർത്തനരംഗത്തുള്ള ഭർത്താവ് വി.പി.സജീന്ദ്രന്റേയും ജീവിതം തുറന്ന പുസ്തകമാണ്. അതിൽ വ്യക്തിപരമോ രാഷ്ട്രീയപരമോ തൊഴിൽപരമോ ആയ യാതൊരു ആരോപണങ്ങളുടേയും
ഒരു കണികപോലും ഇതുവരെ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഇത്തരം ജൽപ്പനങ്ങളെ
അത് അർഹിക്കുന്ന അവജ്ഞയോടെ ഞങ്ങൾ തള്ളിക്കളയുന്നു. എന്നാൽ ഒരു സ്ത്രീ എന്ന നിലയ്ക്ക് എന്റെ വ്യക്തിത്വത്തിനെതിരെയും തൊഴിൽപരമായ
ധാർമ്മികതയ്‌ക്കെതിരെയും നടത്തിയ കടന്നാക്രമണത്തെ കണ്ടില്ലെന്ന് നടിക്കാൻ എനിക്കാകുന്നുമില്ല....'- ഫേസ്‌ബുക്ക് പോസ്റ്റിൽ ലേബി കുറിക്കുന്നു.

കഴിഞ്ഞ കുറച്ചു നാളുകളായി കുന്നത്തുനാട് മണ്ഡലം കേന്ദ്രീകരിച്ചു തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാനുള്ള പ്രവർത്തനങ്ങൾ നടത്തുന്നുവെന്നും ലേബി പറയുന്നു. പ്രചാരണത്തിനിടയിൽ വ്യാജവാർത്ത സൃഷ്ടിക്കാൻ താൻ കൂട്ടുനിന്നുവെന്ന തരത്തിൽ പരാമർശം നടത്തുന്നുവെന്നും ലേബി പറയുന്നു. അഞ്ചുവർഷം മുമ്പ് ഏഷ്യാനെറ്റ് ന്യൂസ് ചാനൽ നടത്തിയ ബ്രേക്കിങ് ന്യൂസിന്റെ കാര്യം വീണ്ടും എടുത്തിടുന്നത് മറ്റൊരു തെരഞ്ഞെടുപ്പ് സമയത്താണ്. അതുതന്നെ തെരഞ്ഞെടുപ്പിലുണ്ടാകുന്ന നേട്ടം ലാക്കാക്കിയാണെന്നും ലേബി പറയുന്നു.

വരുന്ന തെരഞ്ഞെടുപ്പിൽ കുന്നത്തുനാട്ടിൽ നിന്നു മത്സരിക്കാൻ ശ്രീനിജൻ കച്ചമുറുക്കുന്നതായി പ്രചാരണമുണ്ടായിരുന്നു. ഏതു മുന്നണി തന്നെ സ്ഥാനാർത്ഥിയായി സ്വീകരിച്ചാലും താൻ മത്സരിക്കുമെന്നും ശ്രീനിജൻ പറഞ്ഞിരുന്നു. ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥിയാകുമെന്ന മട്ടിലും പ്രചാരണമുണ്ടായിരുന്നു. അതിനിടെയാണ് അഴിമതിക്കഥ എതിരാളിയുടെ മേൽ കെട്ടിവച്ചു സ്ഥാനാർത്ഥിത്വം ഉറപ്പിക്കാനുള്ള ശ്രീനിജന്റെ നീക്കം നടന്നത്. എംഎൽഎ 2016 എന്ന ഫേസ്‌ബുക്ക് പേജ് തുടങ്ങി അതിലൂടെയും തന്റെ സ്ഥാനാർത്ഥിത്വമുറപ്പിക്കാനുള്ള പ്രചാരണങ്ങൾ ശ്രീനിജൻ നടത്തുന്നതായും സൂചനയുണ്ട്. ഇതിനിടെയാണ് എതിരാളികളെക്കുറിച്ചുള്ള ഫേസ്‌ബുക്ക് പോസ്റ്റും പ്രത്യക്ഷപ്പെട്ടത്.

ഇന്നലെ, ലോകമെമ്പാടും വനിതകൾക്ക് മുന്നിൽ ആദരവോടെ നിന്ന വനിതാദിനത്തിൽ എന്റെ തൊഴിലിനേയും വ്യക്തിത്വത്തേയും ചോദ്യം ചെയ്തുകൊ...

Posted by Leby Sajeendran on Wednesday, March 9, 2016

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP