Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കണ്ണൂരിൽ എസ്ഡിപിഐക്കാർ ലീഗ് പ്രവർത്തകനെ കൊലക്കത്തിക്ക് ഇരയാക്കിയപ്പോൾ എന്തുകൊണ്ട് പ്രതികരിച്ചില്ലെന്ന് ഷാനിയുടെ ചോദ്യം; 'ഞങ്ങൾ പ്രതിഷേധിച്ചിട്ടില്ലായെന്ന് ആർക്കാണ് പറയാൻ പറ്റുക; ഞങ്ങൾ എസ്ഡിപിഐയെ എതിർക്കുന്ന പോലെ സിപിഎം പോലും എതിർക്കുന്നില്ലല്ലോ എന്നും പറഞ്ഞ് വ്യക്തമായ ഉത്തരം നൽകാതെ തടിതപ്പി മുസ്ലിം ലീഗ് നേതാവ്; വോട്ടുബാങ്ക് പേടിച്ച് സുഡാപ്പികളുടെ കൊലക്കത്തിക്കെതിരെ മൗനം പാലിച്ച് ലീഗും

കണ്ണൂരിൽ എസ്ഡിപിഐക്കാർ ലീഗ് പ്രവർത്തകനെ കൊലക്കത്തിക്ക് ഇരയാക്കിയപ്പോൾ എന്തുകൊണ്ട് പ്രതികരിച്ചില്ലെന്ന് ഷാനിയുടെ ചോദ്യം; 'ഞങ്ങൾ പ്രതിഷേധിച്ചിട്ടില്ലായെന്ന് ആർക്കാണ് പറയാൻ പറ്റുക; ഞങ്ങൾ എസ്ഡിപിഐയെ എതിർക്കുന്ന പോലെ സിപിഎം പോലും എതിർക്കുന്നില്ലല്ലോ എന്നും പറഞ്ഞ് വ്യക്തമായ ഉത്തരം നൽകാതെ തടിതപ്പി മുസ്ലിം ലീഗ് നേതാവ്; വോട്ടുബാങ്ക് പേടിച്ച് സുഡാപ്പികളുടെ കൊലക്കത്തിക്കെതിരെ മൗനം പാലിച്ച് ലീഗും

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: കണ്ണൂരിൽ ലീഗ് പ്രവർത്തകനെ എസ്.ഡി.പി.ഐക്കാർ കൊലക്കത്തിക്ക് ഇരയാക്കിയപ്പോൾ നേതൃത്വം എന്തുകൊണ്ട് പ്രതികരിച്ചില്ലെന്ന മാധ്യമപ്രവർത്തകയുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതെ തടിതപ്പി ചാനൽ ചർച്ചയിൽ ലീഗ് നേതാവ്. മനോരമ ന്യൂസിന്റെ കൗണ്ടർ പോയിന്റ് ചർച്ചയിൽ ഷാനി പ്രഭാകറിന്റെ ചോദ്യത്തിന് മുന്നിലാണ് ലീഗ് നേതാവ് യു.എ ലത്തീഫ് ഉത്തരം നൽകാതെ ഒഴിഞ്ഞുമാറിയത്.

കണ്ണൂർ ആദികടലായിയിൽ മുസ്ലിം ലീഗ് പ്രവർത്തകൻ തിങ്കളാഴ്ച വെട്ടേറ്റ് മരിച്ചിരുന്നു. വെത്തിലപ്പള്ളി സ്വദേശി കട്ട റൗഫ് എന്ന് വിളിക്കുന്ന റൗഫ്(26) ആണ് കൊല്ലപ്പെട്ടത്. ഇത് സംബന്ധിച്ച ചോദ്യത്തിനാണ് ലത്തീഫ് വ്യക്തമായ ഉത്തരം നൽകാതെ തടിയൂരിയത്. 'കണ്ണൂരിൽ ഒരു ലീഗ് പ്രവർത്തകനെ എസ്.ഡി.പി.ഐ പ്രവർത്തകർ വെട്ടിക്കൊന്നുവെന്നുള്ള റിപ്പോർട്ട് പുറത്തുവന്നിരുന്നു. ലീഗ് എന്തുകൊണ്ടാണ് പ്രതികരിക്കാതിരുന്നത്.' എന്നായിരുന്നു ഷാനിയുടെ ചോദ്യം.അപ്പോൾ ഞങ്ങൾ പ്രതിഷേധിച്ചല്ലോ എന്നായിരുന്നു ലത്തീഫിന്റെ മറുപടി. എന്നാൽ എപ്പോൾ പ്രതിഷേധിച്ചുവെന്നും ആര് പ്രതിഷേധിച്ചുവെന്നുമുള്ള ചോദ്യത്തിന് ലത്തീഫ് വ്യക്തമായ മറുപടി നൽകിയില്ല.

'ഞങ്ങൾ പ്രതിഷേധിച്ചിട്ടില്ലായെന്ന് ആർക്കാണ് പറയാൻ പറ്റുക. ഞങ്ങൾ എസ്.ഡി.പി.ഐയെ എതിർക്കുന്ന പോലെ സിപിഐ.എം പോലും എതിർക്കുന്നില്ലല്ലോ.' എന്നായിരുന്നു ലത്തീഫിന്റെ മറുപടി.നേരത്തെ കൊലപാതകത്തിന് ശേഷം ലീഗ് നേതാക്കൾ അനുശോചിക്കാത്തതിൽ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമുയർന്നിരുന്നു. സമാനമായി തൃശ്ശൂരിൽ കോൺഗ്രസ് പ്രവർത്തകൻ എസ്.ഡി.പി.ഐക്കാരാൽ കൊല്ലപ്പെട്ടപ്പോൾ കോൺഗ്രസ് നേതൃത്വം പ്രതികരിക്കാത്തതും വലിയ വിമർശനത്തിനിടയാക്കിയിട്ടുണ്ട്.

ചാവക്കാട് പുന്നയിൽ കോൺഗ്രസ് പ്രവർത്തകൻ നൗഷാദിന്റെ കൊലപാതകത്തിന്റെ ഉത്തരവാദി ആരണെന്ന് ആദ്യം പറയാൻ മടിച്ച മുല്ലപ്പള്ളി കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധനത്തിന് പിന്നാലെയാണ് കൊലയ്ക്ക് പിന്നിൽ എസ്ഡിപിഐ എന്ന് തയാറായത്. വ്യക്തമായ വിവരമില്ലാത്തതിനാലാണ് പ്രതികരിക്കാതിരുന്നതെന്നും മുല്ലപ്പള്ളി വിശദീകരിച്ചു. നേതാക്കൾ എസ്ഡിപിഐക്കെതിരെ നിലപാടെടുക്കാത്തതിൽ പ്രതിഷേധം ശക്തമായിരുന്നു.

കോൺഗ്രസിന്റെ ബൂത്ത് പ്രസിഡന്റായിരുന്നു കൊല്ലപ്പെട്ട നൗഷാദ്. ചൊവാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. മുഖംമൂടി ധരിച്ച് ഏഴു ബൈക്കുകളിലായി എത്തിയ പതിനാലു പേരാണ് അക്രമം നടത്തിയത്.നൗഷാദും കൂട്ടുകാരും പുന്നയിൽ സംസാരിച്ചു നിൽക്കുമ്പോഴായിരുന്നു ആക്രമണം. തടയാൻ ശ്രമിച്ച മൂന്നു പേർക്കും വെട്ടേറ്റു. ഇവർ തൃശൂർ എലൈറ്റ് ആശുപത്രിയിൽ ചികിൽസയിലാണ്. ഗുരുതരമായി പരുക്കേറ്റ നൗഷാദ് ചികിൽസയിലിരിക്കെ ബുധനാഴ്ച രാവിലെ ഒൻപതരയോടെയാണ് മരിച്ചത്. ആസൂത്രിതമായ ഗൂഢാലോചനയാണ് കൊലയ്ക്കു പിന്നില്ലെന്ന് കോൺഗ്രസ് ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP