Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

ലാലു അലക്സിന്റെ നെഞ്ചിൽ തല വെച്ചുറങ്ങുന്ന മമ്മൂട്ടി; ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ; ചർച്ചയാകുന്നത് നവമാധ്യമങ്ങളും കാരവനും ഇല്ലാത്ത കാലത്തെ താര സൗഹൃദങ്ങളുടെ ആഴത്തെ കുറിച്ചും

ലാലു അലക്സിന്റെ നെഞ്ചിൽ തല വെച്ചുറങ്ങുന്ന മമ്മൂട്ടി; ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ; ചർച്ചയാകുന്നത് നവമാധ്യമങ്ങളും കാരവനും ഇല്ലാത്ത കാലത്തെ താര സൗഹൃദങ്ങളുടെ ആഴത്തെ കുറിച്ചും

മറുനാടൻ ഡെസ്‌ക്‌

സിനിമാ ലോകത്തെ സൗഹൃദങ്ങൾ എക്കാലവും ചർച്ചയാകാറുണ്ട്. താരങ്ങളുടെ ഇണക്കവും പിണക്കവും വിശേഷങ്ങളുമെല്ലാം വാർത്തകളിൽ ഇടംപിടിക്കാറുമുണ്ട്. നവമാധ്യമങ്ങളുടെ വരവ് സൗഹൃദങ്ങളെ കൂടുതൽ ജനകീയമാക്കി. എന്നാൽ, സോഷ്യൽ മീഡിയയും കാരവനും ഇല്ലാത്ത കാലത്തെ താര സൗഹൃദങ്ങളുടെ ആഴത്തെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. അതിന് വഴിയൊരുക്കിയത് ഒരു ഫോട്ടോയാണ്. ലാലു അലക്സിന്റെ നെഞ്ചിൽ തല വെച്ചുറങ്ങുന്ന മമ്മൂട്ടിയുടെ ചിത്രം.

മമ്മൂട്ടിയും ലാലു അലക്സും തമ്മിലുള്ള അപൂർവ്വ സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്ന ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ലാലു അലക്സിന്റെ നെഞ്ചിൽ തല വെച്ചുറങ്ങുന്ന മമ്മൂട്ടിയുടെ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിലെ സിനിമാപ്രേമികൾ ആഘോഷമാക്കുകയാണ്. ഷൂട്ടിങ് തിരക്കൊഴിഞ്ഞ ഒരു പകലിൽ ഹോട്ടൽ മുറിയിൽ നിന്നുള്ള കാഴ്ചയാണ് ചിത്രം. ഫോട്ടോഗ്രാഫർ ചിത്രാ കൃഷ്ണൻകുട്ടി മമ്മൂട്ടിയുടെ മുറിയിലേക്ക് എത്തിയപ്പോൾ കണ്ട അപൂർവ്വ കാഴ്ച ക്യാമറയിൽ പകർത്തുകയായിരുന്നു. തുറന്ന് കിടന്ന ജനൽപാളിയിക്കിടയിലൂടെയാണ് ചിത്രം പകർത്തിയത്. സൗഹൃദത്തിന്റെ ആഴം ഈ ചിത്രം പറയുന്നുണ്ട്.

Stories you may Like

ഇത്തരത്തിൽ ഉള്ള ഒട്ടേറെ സുന്ദര നിമിഷങ്ങൾ ചിത്രാ കൃഷ്ണൻകുട്ടി എന്ന ഫോട്ടോഗ്രാഫറുടെ കൈവശം ഉണ്ടെന്നും ഒന്ന് കാണാൻ വല്ല വകുപ്പും ഉണ്ടായിരുന്നെങ്കിൽ എന്നുമൊക്കെയുള്ള ആഗ്രഹങ്ങളാണ് ചിത്രത്തിന് കമന്റുകളായി ആരാധകർ കുറിച്ചിരിക്കന്നത്. കാരവാൻ ഇല്ലാതിരുന്ന കാലത്ത് താരങ്ങളെല്ലാം ഷൂട്ടിങ് ഇടവേളകളിൽ അവർ താമസിക്കുന്ന മുറികളിലെത്തിയായിരുന്നു വിശ്രമിച്ചിരുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP