Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

തൃശ്ശൂർ കെഎസ്ആർടിസിയിൽ എത്തിയപ്പോൾ ലാലുവിന്റെ മനസിലെത്തിയത് 'ഇടിവണ്ടി'കളില്ലാത്ത ആനവണ്ടിക്കാലം; സിനിമയിൽ അസിസ്റ്റന്റായി എത്തിയ കാലത്തും സ്റ്റാൻഡിലെ ഉരുളൻ തൂണുകൾ തലയിണകളായി'; പുത്തൻ ചിത്രമായ 41ന്റെ ഷൂട്ടിങ്ങിനായി തൃശ്ശൂർ സ്റ്റാൻഡിലെത്തിയ ലാൽ ജോസിന്റെ മനസിൽ നൊസ്റ്റാൾജിയയുടെ ഫ്രെയിം ഓടിയെത്തി; നാൽപത്തൊന്നിലെ നായകൻ ബിജു മേനോനുമായി ഓർമ്മകൾ പങ്കുവെച്ച് പ്രിയ സംവിധായകന്റെ കുറിപ്പ്

തൃശ്ശൂർ കെഎസ്ആർടിസിയിൽ എത്തിയപ്പോൾ ലാലുവിന്റെ മനസിലെത്തിയത് 'ഇടിവണ്ടി'കളില്ലാത്ത ആനവണ്ടിക്കാലം; സിനിമയിൽ അസിസ്റ്റന്റായി എത്തിയ കാലത്തും സ്റ്റാൻഡിലെ ഉരുളൻ തൂണുകൾ തലയിണകളായി'; പുത്തൻ ചിത്രമായ 41ന്റെ ഷൂട്ടിങ്ങിനായി തൃശ്ശൂർ സ്റ്റാൻഡിലെത്തിയ ലാൽ ജോസിന്റെ മനസിൽ നൊസ്റ്റാൾജിയയുടെ ഫ്രെയിം ഓടിയെത്തി; നാൽപത്തൊന്നിലെ നായകൻ ബിജു മേനോനുമായി ഓർമ്മകൾ പങ്കുവെച്ച് പ്രിയ സംവിധായകന്റെ കുറിപ്പ്

മറുനാടൻ ഡെസ്‌ക്‌

തൃശ്ശൂർ: പിന്നിട്ട വഴികളിലേക്ക് ഒന്ന് ഓടി ചെന്നാൽ ഏവർക്കും പഴയ ദൃശ്യങ്ങൾ കാണാൻ സാധിക്കും. ഓർമ്മകളുടെ ഫ്രെയിമിൽ ഓടിയെത്തുന്ന കാഴ്‌ച്ചകളും ശബ്ദങ്ങളും ഞൊടിയിടയിൽ മനസിൽ പടർന്ന് പിടിക്കും. അത്തരം ഒരു അനുഭവമാണ് സംവിധായകൻ ലാൽ ജോസും ഇപ്പോൾ നമ്മളോട് പങ്കുവയ്ക്കുന്നത്. തന്റെ പുത്തൻ ചിത്രമായ 41ന്റെ ഷൂട്ടിങ്ങിനായി തൃശ്ശൂർ കെഎസ്ആർടിസി ബസ്റ്റ് സ്റ്റാൻഡിൽ എത്തിയപ്പോൾ തനിക്കുണ്ടായ നൊസ്റ്റാൾജിക്ക് അനുഭവമാണ് ലാൽ ജോസ് ഫേസ്‌ബുക്ക് കുറിപ്പിലൂടെ പങ്കുവയ്ക്കുന്നത്.

സ്റ്റാൻഡിലെത്തിയപ്പോൾ തന്റെ മനസിൽ വന്നത് 'ഇടിവണ്ടികളില്ലാത്ത' ആനവണ്ടികളുടെ കാലമാണെന്നും താൻ സിനിമയിൽ അസിസ്റ്റന്റായിരുന്ന കാലത്ത് സ്റ്റാൻഡിലെ തൂണുകൾ തനിക്ക് തലയിണകളായിരുന്നുവെന്നും ലാൽ ജോസ് ഓർമ്മിക്കുന്നു. തന്റെ പുത്തൻ ചിത്രമായ നാൽപ്പത്തൊന്നിൽ നടൻ ബിജു മേനോനാണ് നായകൻ എന്ന് വ്യക്തമാക്കിയാണ് പോസ്റ്റ് അവസാനിക്കുന്നത്.

സംവിധായകൻ ലാൽ ജോസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

നാൽപ്പത്തിയൊന്നിന്റെ ഷൂട്ട് കഴിഞ്ഞ ദിവസം തൃശ്ശൂർ കെ.എസ്.ആർ.ടി.സി സ്റ്റാന്റിലായിരുന്നു. ഇവിടെ നിൽക്കുമ്പോൾ കാതോരത്ത് എത്രയെത്ര ഓർമ്മകളുടെ ഹോണടി ശബ്ദങ്ങളാണന്നോ..ദീർഘ ദൂരയാത്രക്ക് സ്വകാര്യ 'ഇടിവണ്ടി'കളില്ലാത്ത ആനവണ്ടികളുടെ നല്ല കാലം. ?? ഒറ്റപ്പാലത്ത് നിന്നുള്ള യാത്രകളിൽ തൃശ്ശൂർ സ്റ്റാന്റായിരുന്നു ഞങ്ങളുടെ ഇടത്താവളം. ജനിക്കും മുമ്പ് വലപ്പാട്ടുകാരിയായ അമ്മയുടെ വയറ്റിൽ കിടന്ന് വരെ ഞാൻ ഈ സ്റ്റാന്റിലൂടെ യാത്രചെയ്തിട്ടുണ്ട്. കുട്ടിക്കാലത്തെ അവധി ആഘോഷയാത്രകൾ..

എന്റെ പ്രിഡിഗ്രി മാർക്ക് ലിസ്റ്റ് കണ്ട് ഒറ്റപ്പാലത്തെ കോളേജു പ്രിൻസിപ്പാൾമാർ ഞെട്ടിയതിനാൽ ഡിഗ്രിക്ക് ആരുമങ്ങോട്ട് ആദ്യം അഡ്‌മിഷൻ തന്നില്ല. തൃശ്ശൂരിലെ ഒരു ഈവനിങ് കോളേജാണ് കനിഞ്ഞത്. ഈവനിങ് കോളേജ് കഴിഞ്ഞ് രാത്രി ഒൻപതു മണിക്ക് ദിവസവും ഒറ്റപ്പാലത്തേക്കുള്ള മടക്കയാത്രകൾ.?? ആറുമാസം കഴിഞ്ഞ് ഒറ്റപ്പാലം എൻ.എസ്.എസ്സിൽ ഡിഗ്രിക്ക് അഡ്‌മിഷൻ കിട്ടിയപ്പോൾ തൃശ്ശൂർ രാത്രികൾക്ക് താത്കാലിക ഇടവേള. പിന്നീട് സിനിമയിൽ അസിസ്റ്റന്റായി എത്തിയകാലത്ത് മുണ്ടിനു പകരം ബെൽറ്റ് മുറുക്കിയുടുത്ത് നടത്തിയ എറണാകുളം യാത്രകളിലും തൃശ്ശൂർ സ്റ്റാന്റ് സംഭവം തന്നെയായിരുന്നു.

ക്യാന്റീനിൽ കാലിച്ചായ കുടിച്ചിരുന്നു കണ്ട സ്വപ്നങ്ങൾ..അക്കാലത്ത് രാത്രി ബസ്സുകൾ കാത്തിരുന്ന് ഉറങ്ങിപ്പോയ എനിക്ക് എത്രയോ തവണ ബസ്സ്സ്റ്റാന്റിലെ ഉരുളൻ തൂണുകൾ തലയിണകളായി. വഴിനീളെ കണ്ണിൽ കണ്ട പുസ്തകങ്ങളും മാസികകളും വാങ്ങിക്കൂട്ടി പഴ്‌സിലെ അവസാനശ്വാസവുമായി തൃശ്ശൂർവരെ എത്താനായാൽ ഇവിടെ നിന്ന് കടത്തിവിടാനെത്തുമെന്ന് ഉറപ്പുള്ള സൗഹൃദങ്ങൾ.. അതിലൊരാളാണ് മ്മടെ ഗഡി ബിജുമേനോൻ??അവനാണ് നാൽപ്പത്തിയൊന്നിലെ നായകൻ. ?ബിജുവുമായി തൃശ്ശൂർ സ്റ്റാന്റും ക്യാന്റീനുമൊക്കെ ഷൂട്ടുചെയ്യുമ്പോൾ ഓർക്കാപ്പുറത്ത് ഒരൗൺസ് നൊസ്റ്റാൾജിയ കുടിച്ചതിന്റെ കിക്ക്.??

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP