Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202028Wednesday

ധരിച്ചിരുന്ന ബ്രാ ഊരി ഗായകൻ നിക്കിന് നേരെ എറിഞ്ഞ് ആരാധിക; മുന്നിൽ വീണ അടിവസ്ത്രം ഭർത്താവിന് എടുത്ത് നൽകിയത് ഭാര്യ പ്രിയങ്ക ചോപ്ര; ജോനാസ് സഹോദരങ്ങളുടെ പരിപാടിയിൽ നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമത്തിൽ; ഷോയ്ക്കിടെ ഭാര്യയോട് കൈകൊണ്ട് 'ഐ ലവ് യൂ' പറഞ്ഞ് അമേരിക്കൻ ഗായകൻ

ധരിച്ചിരുന്ന ബ്രാ ഊരി ഗായകൻ നിക്കിന് നേരെ എറിഞ്ഞ് ആരാധിക; മുന്നിൽ വീണ അടിവസ്ത്രം ഭർത്താവിന് എടുത്ത് നൽകിയത് ഭാര്യ പ്രിയങ്ക ചോപ്ര; ജോനാസ് സഹോദരങ്ങളുടെ പരിപാടിയിൽ നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമത്തിൽ; ഷോയ്ക്കിടെ ഭാര്യയോട് കൈകൊണ്ട് 'ഐ ലവ് യൂ' പറഞ്ഞ് അമേരിക്കൻ ഗായകൻ

മറുനാടൻ ഡെസ്‌ക്‌

ലോകം മുഴുവൻ ഇന്ന് അസൂയയോടെ നോക്കി കാണുന്ന താരദമ്പതികളാണ് അമേരിക്കൻ ഗായകൻ നിക്ക് ജോനാസും ബോളിവുഡ് നടി പ്രിയങ്കാ ചോപ്രയും. സംഗീത ആസ്വാദകരെ പിടിച്ചിരുത്തുന്ന പരിപാടികളിലൂടെ ശ്രദ്ധേയനായ നിക്കിന് ലോകമെമ്പാടും കോടിക്കണക്കിന് ആരാധികമാരാണുള്ളത്. ഇതിൽ പ്രണയം അറിയിച്ചവരും ഒട്ടേറെ. എന്നാൽ അറ്റ്‌ലാന്റയിൽ നടന്ന പരിപാടിക്കിടെ ധരിച്ചിരുന്ന ബ്രാ ഊരി ഗായകൻ നിക്കിന് നേരെ എറിഞ്ഞ ആരാധികയുടെ വാർത്തയാണ് ഇപ്പോൾ ഏവരേയും ഞെട്ടിച്ചിരിക്കുന്നത്.

നിക്കിന്റെ പരിപാടിക്കിടെ ആരാധികമാരിൽ ഒരാൾ അടിവസ്ത്രം നിക്കിന് നേരെ എറിഞ്ഞു. പ്രിയങ്കയുടെ മുന്നിലാണത് ചെന്ന് വീണത്. ഒരു മടിയുമില്ലാതെ പ്രിയങ്ക അതെടുത്ത് നിക്കിന് കൈമാറി. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ജോനാസ് സഹോദരങ്ങളുടെ സംഗീതപരിപാടിയിൽ ആദ്യമായാണ് പ്രിയങ്ക പങ്കെടുക്കാനെത്തുന്നത്. ഇവർക്കൊപ്പമുള്ള ചിത്രം പ്രിയങ്ക ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. പാട്ടുപാടുന്നതിനിടെ പ്രിയങ്കയോട് ലൈവായി 'ഐ ലവ് യൂ' എന്ന് കൈ കൊണ്ട് ആംഗ്യം കാണിക്കുന്നതിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP