Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചൈനീസ് കടന്നുകയറ്റമുണ്ടായത് കോൺ​ഗ്രസ് ഭരണകാലത്തെന്ന് ലഡാക്ക് എംപി; രാഹുൽ ​ഗാന്ധിയുടെ ചോദ്യത്തിന് ലിസ്റ്റ് സഹിതം മറുപടി നൽകി ജമ്യാങ് സെരിങ് നങ്യാൽ

ചൈനീസ് കടന്നുകയറ്റമുണ്ടായത് കോൺ​ഗ്രസ് ഭരണകാലത്തെന്ന് ലഡാക്ക് എംപി; രാഹുൽ ​ഗാന്ധിയുടെ ചോദ്യത്തിന് ലിസ്റ്റ് സഹിതം മറുപടി നൽകി ജമ്യാങ് സെരിങ് നങ്യാൽ

മറുനാടൻ ഡെസ്‌ക്‌

കോൺഗ്രസ് ഭരിച്ചിരുന്ന സമയത്താണ് ചൈനീസ് കടന്നുകയറ്റമുണ്ടായതെന്ന് വിശദമാക്കി ലഡാക്കിൽ നിന്നുള്ള ബിജെപി എംപി ജമ്യാങ് സെരിങ് നങ്യാൽ. കോൺ​ഗ്രസ് ഭരണകാലത്തെ കടന്നുകയറ്റത്തിന്റെ ലിസ്റ്റും എംപി ട്വിറ്റിൽ പങ്കുവെച്ചു. ചൈനീസ് സൈന്യം ഇന്ത്യയുടെ ഭൂപ്രദേശത്തേക്ക് കടന്നുകയറിയോയെന്ന് വ്യക്തമാക്കണമെന്ന രാഹുൽ ഗാന്ധിയുടെ ചോദ്യത്തിന് മറുപടിയായാണ് ലഡാക്ക് എംപി രം​ഗത്തെത്തിയത്. ചൊവ്വാഴ്ചയാണ് രാജ്നാഥ് സിംഗിനോട് പരിഹാസ രൂപേണയുള്ള ചോദ്യം രാഹുൽ ട്വിറ്ററിലൂടെ ചോദിച്ചത്.

രാഹുൽ ഗാന്ധിയേയും കോൺഗ്രസിനേയും ടാഗ് ചെയ്താണ് ബിജെപി എം പിയുടെ മറുപടി. മറുപടി അവരെ തെറ്റിധരിപ്പിക്കില്ലെന്ന് കരുതുന്നുവെന്ന് കുറിച്ചാണ് ചൈന കടന്നു കയറിയതിനേക്കുറിച്ച് ബിജെപി എം പി വിശദീകരിച്ചിരിക്കുന്നത്. അക്സായ് ചിന്നിലെ 37244 ചതുരശ്ര കിലോമീറ്റർ 1962ൽ ചൈന കൈവശപ്പെടുത്തി. ചുമുർ ഏരിയയിലെ തിയ പാങ്നാക്, ചബ്ജി വാലി എന്നിവ 2008ൽ ചൈന കൈവശമാക്കി. ഡെചോക്കിലെ സൊരാവർ ഫോർട്ട് 2008ൽ ചൈനീസ് സേന തകർത്തു, 2012ൽ കോൺക്രീറ്റ് വീടുകൾ അടക്കമുള്ള കോളനി ഉണ്ടാക്കി. പുരാതന വ്യാപാര പാതയായ ദൂം ചെലെയ് നഷ്ടമായത് 2008-2009 വർഷത്തിലാണ്.
യഥാർത്ഥ വിവരങ്ങളെ അടിസ്ഥാനമാക്കിയ മറുപടി കോൺഗ്രസിനേയും രാഹുൽ ഗാന്ധിയേയും തെറ്റിധരിപ്പിക്കില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജമ്യാങ് സെരിങ് നങ്യാൽ പറയുന്നു. ചൈന കടന്നുകയറിയതിന്റെ മാപ്പും മറുപടിക്കൊപ്പം എം പി നൽകുന്നുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP