Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിനിമ ചെയ്യാൻ അനുവാദം വൽകിയത് രൺജി പണിക്കർക്ക് മാത്രമെന്ന് കുറുവച്ചൻ; ‘കടുവാക്കുന്നേൽ കുറുവച്ചൻ’ വീണ്ടും പ്രതിസന്ധിയിൽ

സിനിമ ചെയ്യാൻ അനുവാദം വൽകിയത് രൺജി പണിക്കർക്ക് മാത്രമെന്ന് കുറുവച്ചൻ; ‘കടുവാക്കുന്നേൽ കുറുവച്ചൻ’ വീണ്ടും പ്രതിസന്ധിയിൽ

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: ‘കടുവാക്കുന്നേൽ കുറുവച്ചൻ’ വീണ്ടും പ്രതിസന്ധിയിൽ. തന്റെ പേരിലുള്ള കഥാപാത്രത്തെ കുറിച്ച് സിനിമ ഇറങ്ങുന്നതിൽ അഭിപ്രായം വ്യക്തമാക്കുകയാണ് സാക്ഷാൽ കുരുവിനാക്കുന്നേൽ കുറുവച്ചൻ എന്ന ‘കടുവാക്കുന്നേൽ കുറുവച്ചൻ’. തന്റെ അനുമതി ഇല്ലാതെ സിനിമകൾ പുറത്തിറക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് കുരുവിനാക്കുന്നേൽ കുറുവച്ചൻ. നിലവിൽ പ്രഖ്യാപിച്ച സിനിമകളുമായി തനിക്ക് യോജിപ്പില്ല എന്നും വർഷങ്ങൾക്ക് മുൻപ് തന്റെ കഥ സിനിമയാക്കാനുള്ള അനുമതി രൺജി പണിക്കർക്കാണ് കൊടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

നടനും എഴുത്തുകാരനുമായ രഞ്ജി പണിക്കർക്ക് തന്റെ ജീവിതം സിനിമയാക്കാൻ കുറുവച്ചൻ അനുമതി കൊടുത്തിരുന്നു. അദ്ദേഹത്തിന്‌ മാത്രമേ അനുമതിയുള്ളൂ. ഇപ്പോഴുള്ള പ്രോജക്ടുകളുമായി അദ്ദേഹത്തിന് ബന്ധമുള്ളതായി അറിയില്ല. തന്റെ ജീവിതം സിനിമയാക്കുന്നതായി ചിലർ വന്നുപോയതല്ലാതെ കഥ പറഞ്ഞിട്ടില്ല. തന്റെ ഉറപ്പുവാങ്ങാതെ സിനിമകളുമായി മുന്നോട്ടുപോയാൽ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലാ ഇടമറ്റം കുരുവിനാക്കുന്നേൽ കുറുവച്ചന്റെ (ജോസ് കുരുവിനാക്കുന്നേൽ) ജീവിതത്തോട് സാദൃശ്യമുള്ള സിനിമകൾ ഇതോടെ പ്രതിസന്ധിയിലായേക്കും. പൊലീസ് സേനയിലെ ഒരു ഉന്നത ഉദ്യോഗസ്ഥനുമായി കുരുവിനാക്കുന്നേൽ കുറുവച്ചൻ നടത്തിയ നിയമ പോരാട്ടമാണ് സിനിമകളുടെ കഥയ്ക്ക് ആധാരം.

മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്റെ പേര് കടുവാക്കുന്നേൽ കുറുവച്ചൻ എന്നാണ്. മാത്യൂ തോമസാണ് സുരേഷ് ഗോപി ചിത്രത്തിന്റെ സംവിധായകൻ. പൃഥ്വിരാജ് നായകനാവുന്ന 'കടുവ' എന്ന ഷാജി കൈലാസ് ചിത്രത്തിലെ നായക കഥാപാത്രത്തിന് ഇതേപേര് തന്നെയാണ്. ജിനു എബ്രഹാമാണ് 'കടുവ'യുടെ തിരക്കഥ നിർവഹിക്കുന്നത്.

സുരേഷ് ഗോപിയുടെ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരും ചിത്രത്തിലെ തന്നെ ഒരു പൊലീസുകാരന്റെ പേരും പകർപ്പവകാശം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ജിനു എബ്രഹാം എറണാകുളം ജില്ലാ കോടതിയിൽ ഹർജി നൽകിയിരുന്നു.എന്നാൽ 2001-ൽ മോഹൻലാലിനെ നായകനാക്കി പ്രഖ്യാപിച്ച 'വ്യാഘ്രം' സിനിമയ്ക്കായി തിരക്കഥാകൃത്ത് രൺജി പണിക്കർ സൃഷ്ടിച്ച കടുവാക്കുന്നേൽ കുറുവച്ചൻ ഒരു സാങ്കൽപ്പിക കഥാപാത്രമല്ല എന്ന ഫേസ്‌ബുക്കിൽ വ്യക്തമാക്കിയിരുന്നു. കോട്ടയം ജില്ലയിലെ പാലായിൽ ഇപ്പോഴും ജീവിച്ചിരിക്കുന്ന ആളാണ് അദ്ദേഹം. ഏകദേശം 20 വർഷം മുമ്പ് അദ്ദേഹവുമായി സംസാരിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ അനുഭവങ്ങൾ സിനിമയാക്കാൻ തീരുമാനിച്ചതെന്നും രൺജി പണിക്കർ വ്യകത്മാക്കിയിരുന്നു.

'വ്യാഘ്രം' എന്ന ടൈറ്റിലിൽ പ്ലാന്റർ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രത്തെ നായകനാക്കി സിനിമ ചെയ്യാൻ രൺജി പണിക്കർ തീരുമാനിച്ചെങ്കിലും പിന്നീട് പല കാരണങ്ങളാൽ അതു നടന്നില്ല. ആശിർവാദ് സിനിമാസ് നിർമ്മിച്ച് ഷാജി കൈലാസ് സംവിധാനം ചെയ്യേണ്ടിയിരുന്ന ചിത്രമായിരുന്നു അത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP