Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'എന്റെ പ്രണയിനിയുടെ ഏറ്റവും സന്തോഷകരമായ പുഞ്ചിരി'; പതിനാലു കൊല്ലത്തിന് ശേഷം ജനിച്ച കൺമണിയുമായി 'പ്രിയ' പത്‌നിയിരിക്കുന്ന ചിത്രം മാതൃദിനത്തിൽ പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ; ചാക്കോച്ചനും പ്രിയയും കുരുന്നിനിട്ടത് ബൈബിളിലെ അബ്രഹാമിന്റെയും സാറയുടേയും മകന്റെ പേര്

'എന്റെ പ്രണയിനിയുടെ ഏറ്റവും സന്തോഷകരമായ പുഞ്ചിരി'; പതിനാലു കൊല്ലത്തിന് ശേഷം ജനിച്ച കൺമണിയുമായി 'പ്രിയ' പത്‌നിയിരിക്കുന്ന ചിത്രം മാതൃദിനത്തിൽ പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ; ചാക്കോച്ചനും പ്രിയയും കുരുന്നിനിട്ടത് ബൈബിളിലെ അബ്രഹാമിന്റെയും സാറയുടേയും മകന്റെ പേര്

മറുനാടൻ ഡെസ്‌ക്‌

മാതൃദിനത്തിൽ ഏവരും അമ്മയുടെ ചിത്രം പങ്കുവെച്ചപ്പോൾ ഇക്കുറി  പ്രിയ നടൻ കുഞ്ചാക്കോ ബോബൻ പങ്കുവെച്ചത് ഭാര്യ പ്രിയയുടേയും കുഞ്ഞിന്റെയും ചിത്രം. മകൻ എന്റെ പ്രണയിനിയുടെ ഏറ്റവും സന്തോഷകരമായ പുഞ്ചിരി എന്നാണ് താരം ക്യാപ്ഷൻ നൽകിയത്. ഇസഹാക്ക് കുഞ്ചാക്കോ എന്ന പേരിടുന്നതിന് മുൻപ് കുഞ്ഞിന്റെ പേര് ബോബൻ കുഞ്ചാക്കോ എന്നായിരിക്കുമെന്ന് ആരാധകർ പ്രവചിച്ചിരുന്നു.

 

നീണ്ട 14 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ചാക്കോച്ചനും പ്രിയയ്ക്കും കുഞ്ഞ് ജനിച്ചത്.
ബൈബിളിൽ അബ്രഹാമിനും ഭാര്യ സാറയ്ക്കും ഏറെ കാത്തിരുന്ന് ലഭിച്ച കുഞ്ഞാണ് ഇസഹാഖ്. പതിനാലു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ജീവിതത്തിലേക്ക് വന്ന കണ്മണിക്കും അതേ പേരു തന്നെ നൽകിയിരിക്കുകയാണ് ചാക്കോച്ചനും പ്രിയയും. കുഞ്ചാക്കോ ബോബൻ 2005 ലാണ് പ്രിയയെ വിവാഹം ചെയ്യുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP