Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

സ്വന്തം മകൻ തളർന്ന് വീട്ടിൽ കിടക്കപ്പായിൽ കിടന്ന് മുക്കിയും, മൂളിയും, നിരങ്ങിയും കഴിയുമ്പോഴും,ചികിത്സിക്കാൻ കടമെടുത്തു നട്ടം തിരിയുമ്പോഴും അങ്ങയുടെ മന:സാക്ഷി മരവിച്ചില്ല; ബാബു വറുഗീസ്, പ്രത്യാശയും പ്രതീക്ഷയുമാണ് അങ്ങ്. സ്വന്തം കുടുംബം കഷ്ടപ്പെടുമ്പോഴും ആ അമ്മയും കുഞ്ഞും അമ്മുമ്മയും അനുഭവിച്ച വേദന സ്വന്തം നെഞ്ചിലേറ്റുവാങ്ങിയ അങ്ങേയ്ക്ക് നമസ്‌കാരം! നാണയം വിഴുങ്ങിയ കുട്ടിയെ ആശുപത്രിയിലെത്തിച്ച ബാബു വർഗീസിന് സഹായം അഭ്യർത്ഥിച്ച് കുമ്മനം

മറുനാടൻ ഡെസ്‌ക്‌

ആലുവ: കഴിഞ്ഞദിവസം കേരളത്തിന്റെ മനസ് കീഴടക്കിയ മനുഷ്യനാണ് ഓട്ടോറിക്ഷക്കാരനായ ബാബു വർഗീസ്. നാണയം വിഴുങ്ങിയ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ തന്നെക്കൊണ്ട് ആകുന്നതെല്ലാം ചെയ്‌തെങ്കിലും പൃഥ്വിരാജ് എന്ന മൂന്നുവയസുകാരന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കുഞ്ഞുമായി ആലുവ ജില്ല ആശുപത്രിയിൽ അമ്മയും മുത്തശ്ശിയും എത്തിയെങ്കിലും അവരെ മടക്കി അയയ്ക്കുകയായിരുന്നു. തുടർന്ന്, എറണാകുളം ജനറൽ ആശുപത്രിയിലേക്കും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് തിരികെ വീട്ടിലേക്കും ഇവരെ എത്തിച്ചത് ബാബു ആയിരുന്നു.

സ്വന്തം മകൻ അരയ്ക്ക് താഴെ പൂർണമായി തളർന്ന് ചികിത്സയിലാണ്. എല്ലാമാസവും ആയിരക്കണക്കിന് രൂപയാണ് മകന്റെ ചികിത്സയ്ക്കായി ചെലവഴിക്കുന്നത്. ഈ സങ്കടങ്ങൾക്കിടയിലാണ് സഹായഹസ്തവുമായി ബാബു ഒരു കുടുംബത്തിന് തണലായത്. ബാബു വർഗീസിന് സഹായം അഭ്യർത്ഥിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ. ബാബു വർഗീസിന് ഒപ്പം നമ്മളുമുണ്ട് എന്ന് പറഞ്ഞുതുടങ്ങുന്ന ഫേസ്‌ബുക്ക് പോസ്റ്റ് ബാബുവിന്റെ ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങളോടെയാണ് അവസാനിക്കുന്നത്.

Stories you may Like

സ്വന്തം മകൻ അരയ്ക്ക് താഴെ പൂർണമായി തളർന്ന് ചികിത്സയിലാണ്. എല്ലാമാസവും ആയിരക്കണക്കിന് രൂപയാണ് മകന്റെ ചികിത്സയ്ക്കായി ചെലവഴിക്കുന്നത്. ഈ സങ്കടങ്ങൾക്കിടയിലാണ് സഹായഹസ്തവുമായി ബാബു ഒരു കുടുംബത്തിന് തണലായത്. ബാബു വർഗീസിന് സഹായം അഭ്യർത്ഥിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ. ബാബു വർഗീസിന് ഒപ്പം നമ്മളുമുണ്ട് എന്ന് പറഞ്ഞുതുടങ്ങുന്ന ഫേസ്‌ബുക്ക് പോസ്റ്റ് ബാബുവിന്റെ ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങളോടെയാണ് അവസാനിക്കുന്നത്.

കുമ്മനം രാജശേഖരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:-

ബാബു വറുഗീസ്, ഒപ്പം നമ്മളുണ്ട്

ബാബു വറുഗീസ് , നിങ്ങളാണ് നാടിന്റെ മാതൃക. കുട്ടി നാണയം വിഴുങ്ങിയതുമൂലം ചികിത്സക്ക് വേണ്ടി കണ്ണീരൊഴുക്കി നിസഹായരായി നിന്ന അമ്മയെയും അമ്മുമ്മയെയും ആലുവായിൽ നിന്ന് ഓട്ടോറിക്ഷയിൽ കയറ്റി എറണാകുളത്തു എത്തിച്ചു. തിരിച്ച് ആലപ്പുഴ ആശുപത്രിയിൽ നിന്ന് വീട്ടിൽ എത്തിച്ചു. അഭിനന്ദനങ്ങൾ. നാടിന്റെ അഭിമാനമാണ് അങ്ങ്. സ്വന്തം മകൻ തളർന്ന് വീട്ടിൽ കിടക്കപ്പായിൽ കിടന്ന് മുക്കിയും, മൂളിയും, നിരങ്ങിയും കഴിയുമ്പോഴും,ചികിത്സിക്കാൻ കടമെടുത്തു നട്ടം തിരിയുമ്പോഴും അങ്ങയുടെ മന:സാക്ഷി മരവിച്ചില്ല. ആ അമ്മമാരുടെ കണ്ണീർ ബാബുവിന്റെ മനുഷ്യത്വത്തെ ഉണർത്തി.

തിരുവല്ലയിൽ വണ്ടിയിടിച്ചു മാരകമായ പരിക്കുകളോടെ രക്തം വാർന്നൊലിച്ചു കിടന്ന ബൈക്ക് യാത്രക്കാരനെ സഹായിക്കാൻ കൂട്ടം കൂടിനിന്നവരാരും തയ്യാറായില്ലെന്ന വാർത്ത കേട്ട് ഇന്നലെ തരിച്ചു നിന്ന 'പ്രബുദ്ധ കേരളം ' ഇന്ന് അങ്ങയെ ഓർത്തു അഭിമാനിക്കുന്നു.

കോവിഡ്കാലത്ത് ഓട്ടോറിക്ഷാ ഡ്രൈവർ ജോലിക്ക് ഒന്നും കിട്ടാനില്ല എന്ന എല്ലാവര്ക്കും അറിയാം. എന്നിട്ടും ത്യാഗത്തിന് തയ്യാറായി. ജീവിതത്തിന്റെ പരിക്കൻ യാഥാർത്ഥ്യങ്ങളെ നേരിൽ കണ്ടതിന്റെ അനുഭവസമ്പത്ത് അങ്ങയെ മഹാനാക്കുന്നു.

ബാബു വറുഗീസ്, പ്രത്യാശയും പ്രതീക്ഷയുമാണ് അങ്ങ്. സ്വന്തം കുടുംബം കഷ്ടപ്പെടുമ്പോഴും ആ അമ്മയും കുഞ്ഞും അമ്മുമ്മയും അനുഭവിച്ച വേദന സ്വന്തം നെഞ്ചിലേറ്റുവാങ്ങിയ അങ്ങേയ്ക്ക് അനന്തകോടി നമസ്‌കാരം!

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP