Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202201Thursday

കഥ പറഞ്ഞ് പൃഥ്വിരാജ്; നിഗൂഢത നിറച്ച് ഐശ്വര്യ ലക്ഷ്മിയുടെ 'കുമാരി'; ടീസർ പുറത്ത്

കഥ പറഞ്ഞ് പൃഥ്വിരാജ്; നിഗൂഢത നിറച്ച് ഐശ്വര്യ ലക്ഷ്മിയുടെ 'കുമാരി'; ടീസർ പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഐശ്വര്യ ലക്ഷ്മി പ്രധാന വേഷത്തിൽ എത്തുന്ന കുമാരി സിനിമയുടെ ടീസർ പുറത്ത്. പൃഥ്വിരാജാണ് ടീസർ പുറത്തുവിട്ടത്. നിർമ്മൽ സഹദേവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കുമാരി എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്. മിസ്റ്ററി ത്രില്ലറായി എത്തുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ടീസറിൽ പൃഥ്വിരാജാണ് കുമാരിയേയും കുമാരിയുടെ ലോകത്തേയും പ്രേക്ഷകർക്കായി പരിചയപ്പെടുത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. കേരളത്തിന്റെ നാടോടിക്കഥകളെ അടിസ്ഥാനമാക്കിയുള്ള ഒരു പുരാണ കഥയാണ് ചിത്രമെന്നാണ് സൂചന.സംവിധായകൻ നിർമ്മലും സച്ചിൻ രാംദാസും ചേർന്നാണ് 'കുമാരി' കഥ എഴുതിയത്. സുരഭി ലക്ഷ്മി, സ്വാസിക, എന്നിവരും മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.

നേരത്തെ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടിരുന്നു. സർപ്പക്കാവും ഇരുട്ടിൽ റാന്തലുമായി വരുന്ന ഐശ്വര്യ ലക്ഷ്മിയുമായിരുന്നു പോസ്റ്ററിൽ. ജേക്സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ജിഗ്മെ ടെൻസിങ് ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും നിർവഹിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP