Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വയസ്സ് 26, തികഞ്ഞ മതേതരവാദി, ജാതി ചോദിക്കരുത്; അമ്മ കുറച്ച് നാളായി വിവാഹത്തെ പറ്റി പറയുന്നു; ഞാനും ആലോചിച്ചപ്പോൾ ഒരു കൂട്ട് വേണമെന്നു തോന്നി; അപ്പോൾ നമ്മുക്കങ്ങ് ആലോചിച്ചാലോ; കത്തോലിക്കാ സഭയുടെ മാട്രിമോണിയൽ സൈറ്റിലെ പരസ്യ വിവാദത്തിൽ പ്രതികരിക്കാൻ കൂട്ടാക്കാത്ത ചിന്ത ജെറോമിന് വിവാഹാലോചനയുമായി കെഎസ്‌യു നേതാവ്

വയസ്സ് 26, തികഞ്ഞ മതേതരവാദി, ജാതി ചോദിക്കരുത്; അമ്മ കുറച്ച് നാളായി വിവാഹത്തെ പറ്റി പറയുന്നു; ഞാനും ആലോചിച്ചപ്പോൾ ഒരു കൂട്ട് വേണമെന്നു തോന്നി; അപ്പോൾ നമ്മുക്കങ്ങ് ആലോചിച്ചാലോ; കത്തോലിക്കാ സഭയുടെ മാട്രിമോണിയൽ സൈറ്റിലെ പരസ്യ വിവാദത്തിൽ പ്രതികരിക്കാൻ കൂട്ടാക്കാത്ത ചിന്ത ജെറോമിന് വിവാഹാലോചനയുമായി കെഎസ്‌യു നേതാവ്

തിരുവനന്തപുരം: കത്തോലിക്കാ സഭ നടത്തുന്ന മാട്രിമോണിയൽ സൈറ്റിൽ വിവാഹ പരസ്യം നല്കിയിട്ടില്ലെന്ന് ആവർത്തിച്ചു പറയുന്ന സിപിഐ(എം) യുവജന നേതാവ് ചിന്ത ജെറോമിന് വിവാഹ ആലോചനയുമായി കെഎസ് യു നേതാവ്. സംഘടനയുടെ പത്തനംതിട്ട ജില്ലാ സെക്രട്ടറി രാഹുൽ രാഹുൽ മാങ്കൂട്ടത്തിലാണ് തന്റെ ഫേസ്‌ബുക് പേജിൽ യോഗ്യതകളും ഫോട്ടോയും സഹിതം വിവാഹാഭ്യർത്ഥന നടത്തിയിരിക്കുന്നത്. താൻ തികഞ്ഞ മതേതര വാദിയാണെന്നും ജാതി ചോദിക്കരുതെന്നും രാഹുൽ ആഭ്യർത്ഥിക്കുന്നു.

രാഹുലിന്റെ പോസ്റ്റ്:

ചിന്താ ജെറോമിന്റെ വിവാഹ പരസ്യം അവർ നല്കിയതല്ലാന്നു അവർ പറഞ്ഞതോട് കൂടി ആ വിവാദം അവസാനിച്ചു.
അപ്പോൾ ചിന്ത ഇനി കാര്യത്തിലേക്ക് വരാം തികഞ്ഞ മതേതര വാദിയാണ് നിങ്ങൾ എന്ന് എനിക്ക് ബോദ്ധ്യപ്പെട്ടു. അമ്മ കുറച്ച് നാളായി വിവാഹത്തെ പറ്റി പറയുന്നു. ഞാനും ആലോചിച്ചപ്പോൾ ഒരു കൂട്ട് വേണമെന്നു തോന്നി. അപ്പോൾ നമ്മുക്കങ്ങ് ആലോചിച്ചാലോ.
പേര്: രാഹുൽ മാംങ്കൂട്ടത്തിൽ
വയസ്സ്: 26
മതം : തികഞ്ഞ മതേതരവാദി
ജാതി: ചോദിക്കരുത്
വിദ്യാഭ്യാസം: MA Delhi St. Stephens' college, IInd MA (IGNOU)
ജോലി: ഇജ്ജ് പറഞ്ഞപോലെ ഭാവിൽ കോളജ് അദ്ധ്യാപകനാകും!
അച്ഛൻ: രാജേന്ദ്രൻ
അമ്മ: ബീന
കുടുംബം: നല്ലതും പന്നലുമില്ലല്ലോ എല്ലാം കുടുംബമല്ലേ
രാഷ്ട്രീയം: പുരോഗമന വാദ കോൺഗ്രസ്സ് രാഷ്ട്രിയം
നീളം: 170 cm
കളർ: anti racist
സൗന്ദര്യം: ഓ സുന്ദരൻ ഒന്നുമല്ല!
nb: കൂടുതൽ അറിയാൻ Fb യിൽ തന്നെ കോൺടാക്ട് ചെയ്യുക.

സിപിഎമ്മിന്റെ യുവജന നേതാവും സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്‌സണുമായ ചിന്ത ജെറോം കടുത്ത മതേതരവാദിയും ജാതിക്കും മതത്തിനുമെതിരേ സംസ്ഥാനത്തുടനീളം പ്രചരണം നടത്തുന്ന വ്യക്തിയുമാണ്. കത്തോലിക്കാ സഭ നടത്തുന്ന ചവറ മാട്രിമോണി ഡോട് കോം എന്ന വെബ്‌സൈറ്റിലാണ് ഇവരുടെ വിവാഹ പരസ്യം പ്രത്യക്ഷപ്പെട്ടത്. 168 സെന്റീമീറ്റർ ഉയരമുള്ള ചിന്ത ആർ സി ലത്തീൻ കത്തോലിക്ക എന്ന് ജാതിക്കോളത്തിൽ കൃത്യമായി പൂരിപ്പിച്ചു നൽകിയിട്ടുണ്ട്. മറുനാടനാണ് ഇക്കാര്യം പുറത്തുകൊണ്ടുവന്നത്.

സംഭവം വിവാദമായിട്ടും ഫേസ്‌ബുക്കിൽ സജീവമായി ഇടപെടാറുള്ള ചിന്ത ഇക്കാര്യത്തിൽ വിശദീകരണത്തിനു തയാറായില്ല. ദേശാഭിമാനിയിലും വിശദീകരണം നല്കിയില്ല. ഇതിന്റെ അർത്ഥം, ജാതി, മത ചിന്തകൾക്കെതിരേ ഘോര,ഘോരം പ്രസംഗിക്കുന്ന ചിന്താ ജെറോം എന്ന കമ്യൂണിസ്റ്റ് യുവജന നേതാവ്, സ്വന്തം ജീവിതത്തിലേക്ക്, സ്വന്തം സമുദായത്തിൽനിന്നുതന്നെയുള്ള വരനെ കണ്ടെത്താൻ ആഗ്രഹിക്കുന്നുവെന്നാണ്.

അതേസമയം, താൻ ജീവിതത്തിൽ മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നയാളാണെന്നും, വിവാഹം കഴിക്കുകയാണെങ്കിൽ അതൊരു മനുഷ്യനെയായിരിക്കുമെന്നും ചിന്ത മറുനാടനോട് പ്രതികരിക്കയുണ്ടായി. എന്നാൽ വെബ്‌സൈറ്റിനെ തള്ളിപ്പറയാനോ, അതിൽവന്ന പരസ്യത്തിന്റെ സാങ്കേതിക വശങ്ങളെ ചോദ്യം ചെയ്യാനോ ചിന്ത തയാറായില്ല. ചിന്തയുടെ വീട്ടുകാരാണ് പരസ്യം നല്കിയതെന്നു സൂചനയുണ്ട്.

ചിന്താജെറോമിന്റേതെന്ന പേരിൽ പ്രചരിക്കുന്ന വിവാഹ പരസ്യത്തിനെതിരേ സിപിഐ എം നേതാക്കൾ പ്രതികരിക്കാൻ തയാറാകാത്തതും ദുരൂഹത വർദ്ധിപ്പിക്കുന്നു. പാർട്ടി നേതൃത്വം ഇടപെട്ട് ഇതിനെതിരേ മറുപടി പറയാൻ ചിന്തയോട് ആവശ്യപ്പെട്ടതായും, എന്നിട്ടും അവർ പ്രതികരിക്കുന്നില്ലെന്നുമാണ് സൂചന. എന്തായാലും, അടുത്ത സിപിഐ എം, ഡിവൈഎഫ്ഐ ജില്ലാ, സംസ്ഥാന സമ്മേളനങ്ങളിൽ 'ചിന്താ ജെറോമിന്റെ വിവാഹം' ഒരു ചർച്ചാ വിഷയമാകുമെന്നുതന്നെയാണ് ലഭിക്കുന്ന സൂചനകൾ. വ്യാജ പ്രൊഫൈൽ ആണെങ്കിൽ ചിന്താ ജെറോമിന് കേസ് നൽകാം. അതും ചെയ്തിട്ടില്ല.

പിണറായി വിജയൻ നയിക്കുന്ന പാർട്ടി ഔദ്യോഗീക പക്ഷത്തിനെ ശക്തയായ പോരാളിയാണ് ചിന്താ ജെറോം. അതുകൊണ്ടുതന്നെ കൊല്ലം പാർലമെന്റ് മണ്ഡലത്തിലും, കുണ്ടറ നിയമസഭാ മണ്ഡലത്തിലും ചിന്തയെ മത്സരിപ്പിക്കാൻ ചിലർ ശ്രമിച്ചിരുന്നു. കൊല്ലം ജില്ലയിലെ പ്രകടമായ വിഭാഗീയത കാരണം ഈ നീക്കം തടസപ്പെടുകയായിരുന്നു.

വരുംനാളുകളിൽ സിപിഐ എമ്മിന് കൊല്ലം ജില്ലയിലെ വനിതാ സാന്നിധ്യം ചിന്താ ജെറോം ആയിരിക്കുമെന്ന് ഏറെക്കുറേ ഉറപ്പായിരിക്കുകയാണ്. ഈ സാഹചര്യത്തെ മറികടക്കാൻ പുതിയ വിവാദം ഉപയോഗപ്പെടുത്താനാണ് വിമതപക്ഷത്തിന്റെ നീക്കം. ഒരു മന്ത്രിയുൾപ്പെടെ ഈ നീക്കത്തിന് പിന്തുണ നൽകുന്നതായാണ് സൂചന. കെ എസ് മനോജ്, സിന്ധുജോയ്, അബ്ദുള്ളക്കുട്ടി എന്നിവരേപ്പോലെ ചിന്താജെറോമും ഭാവിയിൽ സിപിഐ എമ്മിനെ തള്ളിപ്പറഞ്ഞ് പോകുമെന്ന വാദക്കാരാണ് ഇവർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP