Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇടം തോളൊന്ന് മെല്ലെ ചെരിച്ച് ലാലേട്ടൻ സ്‌റ്റൈലിൽ വീശിയെടുത്ത് കെഎസ്ആർടിസി; മലയാളത്തിന്റെ വിസ്മയതാരത്തിന് വ്യത്യസ്തമായ പിറന്നാളാശംസകൾ നേർന്ന് നമ്മുടെ സ്വന്തം ആനവണ്ടി ടീം; ആരാധകരെ ആവേശത്തിലാക്കിയ ആശംസ നേർന്ന് ഇന്ത്യൻ ക്രിക്കറ്റിന്റെ സ്വന്തം വീരു; 'ഹാപ്പി ബർത്ത് ഡേ ലാലേട്ടാ' എന്ന് ട്വിറ്ററിൽ കുറിച്ച് സേവാഗ്

ഇടം തോളൊന്ന് മെല്ലെ ചെരിച്ച് ലാലേട്ടൻ സ്‌റ്റൈലിൽ വീശിയെടുത്ത് കെഎസ്ആർടിസി; മലയാളത്തിന്റെ വിസ്മയതാരത്തിന് വ്യത്യസ്തമായ പിറന്നാളാശംസകൾ നേർന്ന് നമ്മുടെ സ്വന്തം ആനവണ്ടി ടീം; ആരാധകരെ ആവേശത്തിലാക്കിയ ആശംസ നേർന്ന് ഇന്ത്യൻ ക്രിക്കറ്റിന്റെ സ്വന്തം വീരു; 'ഹാപ്പി ബർത്ത് ഡേ ലാലേട്ടാ' എന്ന് ട്വിറ്ററിൽ കുറിച്ച് സേവാഗ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മലയാളത്തിന്റെ വിസ്മയതാരം മോഹൻലാലിന് ജന്മദിനാശംസകൾ നേർന്ന് സമൂഹ മാധ്യമത്തിൽ നിറയേ പോസ്റ്റുകളുടെ പ്രളയമാണ്. ഈ അവസരത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിന്റെ സ്വന്തം 'വീരു'വും കേരളത്തിന്റെ സ്വന്തം ആനവണ്ടി ടീമും ലാലേട്ടന് ജന്മദിനാശംസകൾ നേർന്നിരിക്കുന്നത്. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് താരം മോഹൻലാലിന് ആശംസ അറിയിച്ചത്. 'ഹാപ്പി ബർത്ത് ഡേ ലാലേട്ടൻ' എന്നായിരുന്നു സേവാഗിന്റെ കുറിപ്പ്. ഇതിനു പിന്നാലെ ഒട്ടേറെ സിനിമാ-കായികതാരങ്ങളും രാഷ്ട്രീയ നേതാക്കളും സമൂഹ മാധ്യമത്തിലൂടെ മോഹൻലാലിന് ആശംസയുമായി രംഗത്തെത്തിയിരുന്നു.

വ്യത്യസ്തമായ പിറന്നാളാശംസകൾ നേർന്നാണ് കെ.എസ്.ആർ.ടി.സിയും രംഗത്തെത്തിയത്. മോഹൻലാലിന്റെ സിഗ്നേച്ചർ സ്‌റ്റൈലായ ഇടം തോളിന്റെ ചെരിവ് കടമെടുത്ത് ചരിഞ്ഞ രണ്ട് കെ.എസ്.ആർ.ടി.സി ബസുകളുടെ ചിത്രങ്ങൾ സഹിതമാണ് കെ.എസ്.ആർ.ടി.സി തിരുവല്ല, കെഎസ്ആർ ടിസി കൊട്ടാരക്കര എന്നീ പേജുകളിലൂടെ ആശംസകൾ നേർന്നിരിക്കുന്നത്.

നാലു പതിറ്റാണ്ട് നീണ്ട മലയാള സിനിമാ ലോകത്തിലെ പകരം വയ്ക്കാനില്ലാത്ത നടനായി വളരുമ്പോഴും എന്ന പ്രതിഭ ഇപ്പോഴും വീഞ്ഞുപോലെയാണ്. കാരണം പഴകും തോറും ഇയാളുടെ പുതിയ ഭാവങ്ങൾ ആരാധകർക്കായി കാത്തിരിക്കുന്നു എന്ന് വ്യക്തം. ഇന്ന് 59ാം ജന്മദിനം ആഘോഷിക്കുന്ന ലാലേട്ടൻ എന്ന മോഹൻലാൽ വിശ്വനാഥൻ നായർ ആരാധകർക്ക് ഇന്നും വിസ്മയമാണ്. അഭിനയത്തെ ഇത്ര അനായാസമായി പ്രതിഫലിപ്പിക്കുന്ന പ്രതിഭ ഈ ലോകത്ത് തന്നെ ചുരുക്കം.

1978ൽ മഞ്ഞിൽ പിരിഞ്ഞ പൂക്കളിലൂടെ അഭിനയരംഗത്തേക്ക് കടന്നെത്തിയ നടൻ പിന്നിട്ട വഴികളിൽ അഭിനയിച്ചത് 330ലധികം മലയാള ചിത്രങ്ങളിലാണ് ഇതിന് പുറമേ... തമിഴ് ഹിന്ദി, തെലുങ്ക് എന്നീ ചിത്രങ്ങളിലൂടെയും തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന സൂപ്പർതാരമായി മാറാൻ അദ്ദേഹത്തിന് ് സാധിച്ചു. 1960 മെയ് 21നാണ് പത്തനംതിട്ട ജില്ലയിൽ ഇലന്തൂരിൽ ലാലിന്റെ ജനനം. അച്ഛൻ വിശ്വനാഥൻ നായർ, അമ്മ ശാന്തകുമാരി.

തിരുവനന്തപുരത്തായിരുന്നു പഠനം. പഠനകാലത്ത് തന്നെ സുഹൃത്തുക്കളായ പ്രിയദർശൻ, സുരേഷ് കുമാർ എന്നിവരുമായി ചേർന്ന് സിനിമാ പ്രവർത്തനം ആരംഭിച്ചു. അശോക് കുമാർ സംവിധാനം ചെയ്ത 'തിരനോട്ടം' ആണ് ആദ്യ ചിത്രം. ഫാസിൽ സംവിധാനം ചെയ്ത 'മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെയായിരുന്നു മുഖ്യധാരാ രംഗപ്രവേശം.

ബോക്‌സ് ഓഫീസ് കണക്കുകൾ പരിശോധിച്ചു നോക്കിയാൽ റെക്കോഡുകൾ സൃഷ്ടിക്കുന്നതും തകർക്കുന്നതും മോഹൻലാൽ ചിത്രങ്ങളാണ്. ആദ്യമായി 100 കോടി ക്ലബിൽ ഇടം നേടുന്ന മലയാള ചിത്രം മോഹൻലാലിന്റെ പുലിമുരുകനാണ്. വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രം പുറത്തിറങ്ങിയത് 2016-ലാണ്. 59-ാം പിറന്നാൾ ആഘോഷിക്കുന്ന അവസരത്തിൽ ലൂസിഫറിന്റെ വിജയാരവം കെട്ടടങ്ങിയിട്ടില്ല. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ 200 കോടിയാണ് നേടിയത്. ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, കുഞ്ഞാലി മരയ്ക്കാർ, ബിഗ് ബ്രദർ എന്നിവയാണ് മോഹൻലാലിന്റെ അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്ന മോഹൻലാൽ ചിത്രങ്ങൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP