Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെഎസ്ആർടിസിയെ 'ചങ്കുറ'പ്പോടെ നേരിട്ട പെൺകുട്ടി! നിങ്ങൾ കണ്ടത് കഥയുടെ അവസാന ഭാഗം മാത്രം; 'ആ ഡ്രൈവർ വില്ലനല്ല, മാന്യനാണ്': ഒരു പെണ്ണ് എന്ത് ചെയ്താലും അത് വൈറലാക്കാൻ നടക്കുന്ന മഹത് വ്യക്തികൾ ഇതൊന്ന് വായിക്കണം; വൈറലായി കുറിപ്പ്  

കെഎസ്ആർടിസിയെ 'ചങ്കുറ'പ്പോടെ നേരിട്ട പെൺകുട്ടി! നിങ്ങൾ കണ്ടത് കഥയുടെ അവസാന ഭാഗം മാത്രം; 'ആ ഡ്രൈവർ വില്ലനല്ല, മാന്യനാണ്': ഒരു പെണ്ണ് എന്ത് ചെയ്താലും അത് വൈറലാക്കാൻ നടക്കുന്ന മഹത് വ്യക്തികൾ ഇതൊന്ന് വായിക്കണം; വൈറലായി കുറിപ്പ്   

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഓവർടേക്ക് ചെയ്ത കെഎസ്ആർടിസിയെ 'ചങ്കുറ'പ്പോടെ നേരിട്ട പെൺകുട്ടിയുടെ വീഡിയോ കഴിഞ്ഞദിവസങ്ങളിൽ സോഷ്യൽമീഡിയയിൽ ഏറെ വൈറലായിരുന്നു. മാധ്യമങ്ങളിലും വീഡിയോയെ ആധാരമാക്കി വാർത്തകളും വന്നിരുന്നു. പെൺകുട്ടി വണ്ടി തടയുന്ന ദൃശ്യങ്ങൾ പ്രചരിക്കാൻ തുടങ്ങിയതോടെ അവരെ കൈയടിച്ചും ഡ്രൈവറെ താക്കീത് ചെയ്തും നിരവധി ആളുകളാണ് രംഗത്തെത്തിയത്. എന്നാൽ ഈ വീഡിയോക്ക് മുൻപ് ചില കാര്യങ്ങൾ നടന്നിരുന്നെന്നും. അതിന്റെ സത്യാവസ്ഥ മനസിലാക്കാതെയാണ് ഡ്രൈവർ പഴി പറഞ്ഞതെന്നും വെളിപ്പെടുത്തി സംഭവത്തിന് ദൃക്‌സാക്ഷിയായ ഒരാളുടെ കുറിപ്പാണ് വൈറലാകുന്നത്.

കഴിഞ്ഞ ദിവസം പെരുമ്പാവൂർ കെഎസ്ആർടിസി സ്റ്റാന്റിനു സമീപം ഒരു യുവതി കെഎസ്ആർടിസി ബസിനു വട്ടം വെച്ചോണ്ടിരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ ആരെങ്കിലും തിരക്കിയോ, ഒരു പെണ്ണ് എന്ത് ചെയ്താലും അത് വൈറലാക്കാൻ നടക്കുന്ന മഹത് വ്യക്തികൾ (സോഷ്യൽ മീഡിയയിലെ കോമാളികൾ) ഇതൊന്ന് വായിക്കണം. നിങ്ങൾ കണ്ടത് കഥയുടെ അവസാന ഭാഗം മാത്രം എന്നു തുടങ്ങുന്നതാണ് കുറിപ്പ്

പോസ്റ്റിന്റെ പൂർണ്ണരൂപം:

കഴിഞ്ഞ ദിവസം പെരുമ്പാവൂർ കെഎസ്ആർടിസി സ്റ്റാന്റിനു സമീപം ഒരു യുവതി കെഎസ്ആർടിസി ബസിനു വട്ടം വെച്ചോണ്ടിരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ ആരെങ്കിലും തിരക്കിയോ, ഒരു പെണ്ണ് എന്ത് ചെയ്താലും അത് വൈറലാക്കാൻ നടക്കുന്ന മഹത് വ്യക്തികൾ (സോഷ്യൽ മീഡിയയിലെ കോമാളികൾ) ഇതൊന്ന് വായിക്കണം. നിങ്ങൾ കണ്ടത് കഥയുടെ അവസാന ഭാഗം മാത്രം.

സംഭവം നടന്നത് പെരുമ്പാവൂർ വട്ടക്കാട്ടുപടി (പഴയ മൂവാറ്റുപുഴ) റോഡിൽ ആണ്. കെഎസ്ആർടിസി ഓട്ടോ സ്റ്റാന്റിനു പുറകിൽ ഉള്ള മുസ്ലിം പള്ളിയുടെ മുന്നിൽ സ്‌കൂൾ കുട്ടികളെ ഇറക്കുന്നതിനായി ഒരു സ്‌കൂൾ ബസ് നിറുത്തിയിരുന്നു. സ്‌കൂൾ ബസിനു പുറകിൽ കഥയിലെ വില്ലനായ (എന്റെ കാഴ്ചപ്പാടിൽ നായകനായ) കെഎസ്ആർടിസി ബസ് വന്നു നിന്നു.

ചെറിയ കുട്ടികൾ ഇറങ്ങാൻ സമയം കൂടുതൽ എടുക്കും എന്നതുകൊണ്ട് സ്‌കൂൾ ബസ് ഡ്രൈവർ സിഗ്നൽ കൊടുത്തതു കൊണ്ടാണ് കെഎസ്ആർടിസി ബസ് സ്‌കൂൾ ബസിനെ ഓവർ ടേക്ക് ചെയ്യാനായി വന്നത്.

പകുതിക്ക് മുകളിൽ സ്‌കൂൾ ബസിനെ മറി കടന്ന കെഎസ്ആർടിസി ബസിന്റെ മുന്നിലാണ് ഈ അഭ്യാസപ്രകടനം. ഇതിനിടയിൽ സ്‌കൂൾ ബസ് ഇടതു വശത്തുകൂടെ കടന്നുപോവുകയും ചെയ്തു. ഒരിക്കലും ആ കെഎസ്ആർടിസി ബസ് ഓവർ സ്പീഡിൽ അല്ലായിരുന്നു.

ഏതൊരു വാഹനവും മറ്റൊരു വാഹനത്തെ ഓവർ ടേക്ക് ചെയ്തു കയറി വരുമ്പോൾ എതിരെ വരുന്ന ശരാശരി മല്ലൂ ഡ്രൈവേഴ്സ് സ്വയം സ്പീഡോന്നു കൂട്ടി വെച്ചു കൊടുക്കും.

അതു തന്നെയാണ് ഇവിടേയും സംഭവിച്ചത് എന്നൊന്നും ഞാൻ പറയില്ല. യാദൃശ്ചികമായി സംഭവിച്ചതായിരിക്കാം. റോഡിൽ പരസ്പരം വിട്ടുവീഴ്ച ചെയ്യണം. ഇല്ലെങ്കിൽ ചിലപ്പോൾ ഇറച്ചിയിൽ മണ്ണു പറ്റും. ഈ സംഭവം നേരിൽ കണ്ട ഒരാൾ പോലും ആ സ്ത്രീ ചെയ്തതിനെ പൂർണമായി അംഗീകരിക്കില്ല.

എല്ലാ കെഎസ്ആർടിസി ഡ്രൈവേഴ്സും ചെയ്യുന്നത് ശരിയെന്ന് ഞാൻ അവകാശപ്പെടുന്നില്ല. പക്ഷേ ഈ സംഭവത്തിൽ ആ കെഎസ്ആർടിസി ഡ്രൈവർ മാന്യനാണ്. മാന്യമായി ജോലി ചെയ്ത ഒരാളെയാണ് ഒറ്റ ദിവസം കൊണ്ട് സോഷ്യൽ മീഡിയ കരിവാരിത്തേച്ചത്. ഡ്രൈവറ് ചേട്ടന് ഫുൾ സപ്പോർട്ട് എന്ന് ദൃക്സാക്ഷി.'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP