Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202118Tuesday

സുരേഷ്‌ഗോപി സാർ അടുത്തുള്ള സെറ്റിൽ മെന്റിൽ വന്നപ്പോൾ അവിടെ പോയി കൈ കൊടുത്തു; അതുപോലെ മോഹൻലാൽ സാറിനും കൈ കൊടുക്കണം;പുലിമുരുകൻ ആയിട്ട് മോഹൻലാലിനെ കാണാൻ കാത്തിരിക്കുന്ന ഊര് മൂപ്പൻ പൊന്നന്റെ ആഗ്രഹം പങ്ക് വക്കുന്ന കുറിപ്പുമായി അഗസ്ത്യ' ഏകാധ്യാപക വിദ്യാലയത്തിലെ അദ്ധ്യാപക കെ.ആർ.ഉഷാകുമാരി

സുരേഷ്‌ഗോപി സാർ അടുത്തുള്ള സെറ്റിൽ മെന്റിൽ വന്നപ്പോൾ അവിടെ പോയി കൈ കൊടുത്തു; അതുപോലെ മോഹൻലാൽ സാറിനും കൈ കൊടുക്കണം;പുലിമുരുകൻ ആയിട്ട് മോഹൻലാലിനെ കാണാൻ കാത്തിരിക്കുന്ന ഊര് മൂപ്പൻ പൊന്നന്റെ ആഗ്രഹം പങ്ക് വക്കുന്ന കുറിപ്പുമായി അഗസ്ത്യ' ഏകാധ്യാപക വിദ്യാലയത്തിലെ അദ്ധ്യാപക കെ.ആർ.ഉഷാകുമാരി

സ്വന്തം ലേഖകൻ

 

തിരുവനന്തപുരം അമ്പൂരി കുന്നത്തുമല 'അഗസ്ത്യ' ഏകാധ്യാപക വിദ്യാലയവും അവിടെയുള്ള അദ്ധ്യാപിക ഉഷാകുമാരി ടീച്ചറും പലതവണ വാർത്തകളിൽ ഇടംപിടിച്ചിട്ടുള്ളതാണ്.58 വീടുകളുള്ള അമ്പൂരി കുന്നത്തുമല ആദിവാസി സെറ്റിൽമെന്റിലെ 'അഗസ്ത്യ' ഏകാധ്യാപക വിദ്യാലയത്തിൽ കെ.ആർ.ഉഷാകുമാരി 22 വർഷമായി അദ്ധ്യാപികയായി ജോലി നോക്കുന്നു. ഒന്നു മുതൽ നാലു വരെ ക്ലാസുകളിലെ 13 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഇപ്പോൾ ഉഷാകുമാരി ടീച്ചർ പങ്ക് വച്ച കുറിപ്പാണ് ശ്രദ്ധ നേടുകയാണ്.

വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെ ആഗ്രഹങ്ങളാണ് അദ്ധ്യാപിക കുറിപ്പിലൂടെ പങ്കുവയ്ക്കുന്നത്. മോഹൻലാലിനെ കാണാൻ കാത്തിരിക്കുന്ന പുലി മുരുകനും ഊര് മൂപ്പനുമായ 'പൊന്നന്റെ' (സഞ്ജീവ്) കഥയാണ് കുറിപ്പിൽ.

പൊന്നനും പൊന്നിയും അവരുണ്ടങ്കിലെ കാട്ടിലെ യാത്രയ്ക്ക് ഒരു ഇളക്കമുള്ളൂ. താഴ്‌വാരത്തിൽ നിന്നും എനിക്ക് കൂട്ട് ഇവരാണ്. കൂടെ മിനി മോളും. ഞാൻ വടിപിടിക്കുന്നതുകൊണ്ട് അവരും എന്നെ കളിയാക്കി ഓരോ വടി എടുക്കും. സ്‌കൂളിൽ വരുന്ന ഗസ്റ്റുകൾ കുട്ടികളോട് ആരാകണം എന്നു ചോദിച്ചാൽ പൊന്നൻ ഉടൻ പറയും എനിക്ക് പുലിമുരുകൻ ആകണം. അവൻ ഉദ്ദേശിക്കുന്നത് അഭിനയിക്കണം എന്നാണ്. പുലിമുരുകനെ അനുകരിച്ചു കാണിക്കുകയും ചെയ്യും. പുലിമുരുകൻ ആയിട്ട് എനിക്ക് മോഹൻലാലിനെ കാണണം ഇതാണ് അവന്റെ ഡിമാൻഡ്. പൊന്നിക്ക് ടീച്ചർ ആയാൽ മതി.

പൊന്നൻ ഇപ്പോൾ നാലാം ക്ലാസ്സിലാണ്. രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ തിരുവനന്തപുരത്ത് മണക്കാട് സ്‌കൂളിൽ വച്ച് ഒരു പരിപാടി അവതരിപ്പിക്കാൻ ഞങ്ങൾക്ക് അവസരം കിട്ടി. ഊര് മൂപ്പൻ പാട്ടപുരയിൽ വച്ച് വിവാഹത്തിന് വരനും വധുവിനും ഉപദേശം കൊടുക്കുന്ന ഒരു രംഗം ആണ്. ഊര് മൂപ്പൻ പൊന്നനും. ഏകദേശം അഞ്ചു മിനിറ്റോളം തുടർച്ചയായി ഡയലോഗ് മൂപ്പർക്ക് മാത്രം പറയാനുണ്ട്. മൂപ്പന് മുറുക്കാന് പകരം വായിൽ ബബിൾക്കം. ഡയലോഗ് ചില സ്ഥലത്തു ബ്രേക്ക് ആകുമ്പോൾ ചവയ്ക്കുന്നതിന്റെയും മൂളുന്നതിന്റെയും തലയാട്ടുന്നതിന്റെയും കൈചൂണ്ടുന്നതിന്റെയും രംഗം കണ്ട് വലിയ കയ്യടി നേടിയിരുന്നു. അന്നുമുതൽ ഊര് മൂപ്പൻ ആയി. ഇപ്പോഴും മൂട്ട് കാണിയെന്നും ഊര് മൂപ്പൻ എന്നും എല്ലാവരും വിളിക്കും. അവൻ സ്വയം അത് വിശേഷിപ്പിക്കുകയും ചെയ്യും.

അവന്റെ ഏറ്റവും വലിയ ആഗ്രഹം അഭിനയിക്കണം മോഹൻലാൽ സാറിനെ കാണണം എന്നതാണ് ഇവിടെ നിന്ന് അഞ്ചിലേക്ക് പോകും മുൻപേ ഞാൻ സാറിനെ കാണിച്ചു കൊടുക്കാം എന്ന് വെറുതെ പറയുമായിരുന്നു. ഞാനും സ്‌ക്രീനിൽ മാത്രമാണ് കണ്ടിട്ടുള്ളത് എന്ന് പറഞ്ഞിട്ടും അവനു വിശ്വാസം ഇല്ല. അവൻ സംഗതി സീരിയസായി എടുത്തിരിക്കുന്നു വാക്ക് പാലിക്കാൻ പറ്റാത്ത ടീച്ചർ എന്നാ ഊര് മൂപ്പൻ കൽപ്പിക്കുന്നത്. അത് ശരിയല്ലേ..?

സുരേഷ്‌ഗോപി സാർ ഞങ്ങളുടെ അടുത്തുള്ള സെറ്റിൽ മെന്റിൽ വന്നിരുന്നു. ഞങ്ങൾ അവിടെ പോയി. ഊര് മൂപ്പൻ അദ്ദേഹത്തിനു പോയി കൈ കൊടുത്തു. അതുപോലെ മോഹൻലാൽ സാറിനും കൈ കൊടുക്കണം. ഇതാണ് ഊര് മൂപ്പന്റെ ഭൂതി. ഊര് മൂപ്പന്റെ ആഗ്രഹം ഇവിടന്ന് പോകും മുന്നേ സാധിക്കുമോ? എവിടന്ന് അല്ലെ? കൊച്ചിനെ വെറുതെ പറഞ്ഞു മോഹിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP