Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മിന്നണതെല്ലാം പൊന്നാകണമെന്നില്ല; സോഷ്യൽ മീഡിയയിലെ പൊയ്മുഖങ്ങളെ തിരിച്ചറിയാനുള്ള ജാഗ്രത വേണം; റീൽസ് താരം വിനീതിനെ പീഡനക്കേസിൽ അറസ്റ്റ് ചെയ്തതിന് പിന്നാലെ മുന്നറിയിപ്പുമായി കേരള പൊലീസ്

മിന്നണതെല്ലാം പൊന്നാകണമെന്നില്ല; സോഷ്യൽ മീഡിയയിലെ പൊയ്മുഖങ്ങളെ തിരിച്ചറിയാനുള്ള ജാഗ്രത വേണം; റീൽസ് താരം വിനീതിനെ പീഡനക്കേസിൽ അറസ്റ്റ് ചെയ്തതിന് പിന്നാലെ മുന്നറിയിപ്പുമായി കേരള പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: ടിക്-ടോക്, റീൽസ് താരം വിനീതിനെ പീഡനക്കേസിൽ അറസ്റ്റ് ചെയ്തത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. വിനീതിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തി. ഫേസ്‌ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പിലാണ് ഫേക്ക് അക്കൗണ്ടുകളിലൂടെയും മറ്റും സോഷ്യൽ മീഡിയയിലൂടെ നടക്കുന്ന തട്ടിപ്പുകളെ കുറിച്ച് കേരള പൊലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

മിന്നുന്നതെല്ലാം പൊന്നാകണമെന്നില്ല എന്നാണ് പൊലീസ് നൽകുന്ന മുന്നറിയിപ്പ്. സോഷ്യൽ മീഡിയയിലെ പൊയ്മുഖങ്ങളെ തിരിച്ചറിയാനുള്ള ജാഗ്രത ഓരോരുത്തർക്കും ഉണ്ടാകണമെന്നും അപരിചിതമായതോ കൃത്രിമമാണെന്ന് തോന്നുന്നതോ ആയ പ്രൊഫൈലുകളിൽ നിന്നുവരുന്ന ഫ്രണ്ട് റിക്വസ്റ്റുകൾ കഴിവതും സ്വീകരിക്കരുതെന്നും പോസ്റ്റിൽ പറയുന്നു. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട സുഹൃത്തുക്കളുമായി അടുത്തിടപഴകുന്നത് അവരുടെ വ്യക്തിത്വവും സ്വഭാവവും വ്യക്തമായി മനസിലാക്കിയ ശേഷമാകണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നുണ്ട്.

കേരള പൊലീസിന്റെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ:

സോഷ്യൽ മീഡിയയിലെ പൊയ്മുഖങ്ങളെ തിരിച്ചറിയാനുള്ള ജാഗ്രത നമുക്കോരോരുത്തർക്കും ഉണ്ടാകണം. അപരിചിതമായതോ കൃത്രിമമാണെന്ന് തോന്നുന്നതോ ആയ പ്രൊഫൈലുകളിൽ നിന്നുവരുന്ന സൗഹൃദ ക്ഷണം കഴിവതും സ്വീകരിക്കരുത്. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട സുഹൃത്തുക്കളുമായി അടുത്തിടപഴകുന്നത് അവരുടെ വ്യക്തിത്വവും സ്വഭാവവും വ്യക്തമായി മനസിലാക്കിയ ശേഷമാകണം. ഓർക്കുക പൊയ്മുഖങ്ങളുമായി നിങ്ങളെ സമീപിക്കുന്നവർ ഒരിക്കലും ഉദ്ദേശ ശുദ്ധിയുള്ളവരായിരിക്കില്ല.

കോളേജ് വിദ്യാർത്ഥിയെ ബലാത്സംഗം ചെയ്ത കേസിലാണ് വിനീതിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കാർ വാങ്ങാൻ ഒപ്പം ചെല്ലാനാവശ്യപ്പെട്ട് വിദ്യാർത്ഥിനിയെ തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലെത്തിച്ച് ബലാത്സംഗം ചെയ്തു എന്നായിരുന്നു പരാതി. ഇയാളുടെ മൊബൈൽ ഫോണിൽ നിന്നും ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട മറ്റ് യുവതികളുമായുള്ള സ്വകാര്യ ദൃശ്യങ്ങളും ചാറ്റുകളും ലഭിച്ചിരുന്നു. ഇതുപയോഗിച്ച് ഇയാൾ യുവതികളെ ഭീഷണിപ്പെടുത്തി പണം തട്ടിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.

ടിക് ടോകിൽ വീഡിയോകൾ പോസ്റ്റ് ചെയ്ത് താരമായ വിനീത് പിന്നീട് പല സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിലും വീഡിയോകളിട്ടിരുന്നു. വീട്ടമ്മമാരെയും പെൺകുട്ടികളേയും സമീപിച്ച് സമൂഹ മാധ്യമങ്ങളിൽ വൈറലാകാനുള്ള ടിപ്സ് നൽകി സൗഹൃദം സ്ഥാപിക്കുന്നതായിരുന്നു രീതി.

പൊലീസിലെ ജോലി രാജിവച്ച് ഒരു ചാനലിൽ ജോലി ചെയ്യുകയാണെന്നാണ് വിനീത് പലരോടും പറഞ്ഞിരുന്നത്. എന്നാൽ പ്ലസ് ടുവരെ മാത്രമേ പഠിച്ചിട്ടുള്ളൂവെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ചതിന് ശേഷം, അവർക്ക് വേറെ ആൾക്കാരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പ്രതി നടിക്കും. തുടർന്ന് ഇയാൾക്ക് തന്നെ വിശ്വാസം വരാൻ വേണ്ടി, പെൺകുട്ടി ഇമെയിൽ, ഇൻസ്റ്റഗ്രാം ഐഡികളും പാസ്വേർഡുമടക്കം നൽകും. പിന്നെ ആ പെൺകുട്ടിയുടെ അക്കൗണ്ട് ഓപ്പറേറ്റ് ചെയ്യും. പിന്നീട് സമ്മർദം വഴി പെൺകുട്ടികൾക്ക് ഇയാൾ പറയുന്നത് അനുസരിക്കേണ്ടി വരികയായിരുന്നു പതിവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP