Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓരോ ഹൃദയമിടുപ്പിലും ഞാൻ നിന്നെ തെരെഞ്ഞെടുത്തുകൊണ്ടേ ഇരിക്കും! ഞാൻ നിന്നെ തെരഞ്ഞെടുത്തു, സംശയം ഇല്ലാതെ, ഇടതടവില്ലാതെ; ഭവ്യയുമൊത്തുള്ള അസുലഭ സുന്ദര നിമിഷങ്ങൾ പങ്കുവച്ച് മലയാളികളുടെ 'സ്വാമി അയ്യപ്പൻ'; കൗശിക് ബാബുവിന്റെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകരും

മറുനാടൻ ഡെസ്‌ക്‌

തെന്നിന്ത്യയിൽ അയ്യപ്പനെന്ന പേര് കേട്ടാൽ ഓർമ വരുന്നത് നടൻ കൗശിക് ബാബുവിന്റെ മുഖമാണ്.ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത സ്വാമി അയ്യപ്പൻ പരമ്പരയിൽ മണിക്ഠനായി എത്തി പ്രേക്ഷക ഹൃദയം കവർന്ന നടനാണ് കൗശിക് ബാബു. സ്വാമി അയ്യപ്പൻ പരമ്പര അവസാനിച്ചു വർഷങ്ങളായെങ്കിലും മലയാളികളുടെ മനസ്സിലെ അയ്യപ്പന് കൗശിക് ബാബുവിന്റെ രൂപം ഇടയ്ക്കിടെ തെളിയും. ഏഷ്യാനെറ്റിൽ രണ്ടാമതും സ്വാമി അയ്യപ്പൻ പരമ്പര എത്തിയപ്പോഴും ആരാധകർ ഏറ്റെടുത്തിരുന്നു.

തെലുങ്കിൽ ബാലതാരമായാണ് കൗശിക് അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്. പുരാണ സീരിയലുകളിൽ ആണ് പ്രധാനമായും കൗശിക് വേഷമിട്ട് പ്രേക്ഷകശ്രദ്ധ നേടിയത്. പിന്നീട് തെന്നിന്ത്യൻ മിനിസ്‌ക്രീനിലെ മിന്നുന്ന താരമായി കൗശിക് മാറി.കലിയുഗവരദാനായ അയ്യപ്പന്റെ രൂപത്തിൽ മിനി സ്‌ക്രീനിൽ നിറഞ്ഞപ്പോൾ കൗശികിനോട് സാക്ഷാൽ അയ്യപ്പനോട് തോന്നുന്ന സ്‌നേഹവും, ഭക്തിയുമായിരുന്ന സാധാരണ വീട്ടമ്മമാർക്ക് തോന്നിയിരുന്നത്. നല്ല വിടർന്ന വലിയ കണ്ണുകളും വട്ട മുഖവും ചുരുളൻ മുടിയുമൊക്കെയായി കുടുംബസദസ്സുകളുടെയെല്ലാം മനം കവരാൻ ചുരുങ്ങിയ സമയം കൊണ്ട് ഈ യുവനടനാനായി.

2015ൽ പുറത്തിറങ്ങിയ 'വൈറ്റ് ബോയ്‌സ്' എന്ന ചിത്രത്തിൽ നായകനായി വേഷമിട്ട് മലയാള സിനിമയിലേക്കും കൗശിക് ഒരുകൈ നോക്കിയിരുന്നു. അതിന് ശേഷം തെലുങ്കിൽ ശ്രീമുരുകനും ആദി ശങ്കരനുമായി കൗശിക് വീണ്ടും മിനിസ്‌ക്രീനിൽ തിളങ്ങുകയായിരുന്നു.
മലയാളം മിനിസ്‌ക്രീനിൽനിന്ന് താൽകാലികമായി വിടപ്പറഞ്ഞുപോയ കൗശിക് ബാബു വിജയ് ബാബുശാരദ ദമ്പതികളുടെ മകനാണ്. കഴിഞ്ഞ വർഷമാണ് കൗശിക് വിവാഹിതനായത്.

 ഭവ്യയാണ് വധു. ഹൈദരാബാദിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. ഇരുവരും തമ്മിലുള്ള വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു വിവാഹശേഷം കൗശിക്കിന്റെ സ്റ്റൈലിഷ് ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായ കൗശിക് പങ്ക് വച്ച ചിത്രവും കുറിപ്പുമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഭവ്യയെ പറ്റി കുറിച്ചുള്ള വാക്കുകളാണ് വൈറൽ ആയത്. ഞാൻ നിന്നെ തെരഞ്ഞെടുത്തു, സംശയം ഇല്ലാതെ, ഇടതടവില്ലാതെ, ഓരോ ഹൃദയമിടുപ്പിലും ഞാൻ നിന്നെ തെരെഞ്ഞെടുത്തുകൊണ്ടേ ഇരിക്കും! താരം കുറിക്കുന്നു. ദാമ്പത്തിക ജീവിതം ആഘോഷകരമായി കൊണ്ടുപോകുന്ന താരത്തിന് ആശംസകൾ നേർന്ന് മലയാളികൾ അടക്കമുള്ള ആരാധകർ രംഗത്തെത്തിയിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP