Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'പാർട്ടി തീരുമാനിച്ച് എതിരാളിയെ 51 വെട്ട് വെട്ടി കൊല്ലുക; കൊലയാളികൾക്ക് നിയമവിരുദ്ധമായി പരോൾ നൽകി വീട്ടിലിരുത്തുക; അക്രമികളെ പാർട്ടി ആഫീസിൽ ഒളിപ്പിക്കുക; പാർട്ടി ഓഫീസുകൾ റെയ്ഡ് ചെയ്യാൻ പാടില്ലെന്ന് മുഖ്യമന്ത്രി പരസ്യമായി പ്രഖ്യാപിക്കുക; ഇതെല്ലാം ചെയ്തിട്ട്, ഒരു പ്രഖ്യാപനവും ഭരണഘടനയുടെ സംരക്ഷകരാണെന്ന്';  സിപിഎമ്മിനെ രൂക്ഷമായി പരിഹസിച്ച് കെഎം ഷാജഹാന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

'പാർട്ടി തീരുമാനിച്ച് എതിരാളിയെ 51 വെട്ട് വെട്ടി കൊല്ലുക; കൊലയാളികൾക്ക് നിയമവിരുദ്ധമായി പരോൾ നൽകി വീട്ടിലിരുത്തുക; അക്രമികളെ പാർട്ടി ആഫീസിൽ ഒളിപ്പിക്കുക; പാർട്ടി ഓഫീസുകൾ റെയ്ഡ് ചെയ്യാൻ പാടില്ലെന്ന് മുഖ്യമന്ത്രി പരസ്യമായി പ്രഖ്യാപിക്കുക; ഇതെല്ലാം ചെയ്തിട്ട്, ഒരു പ്രഖ്യാപനവും ഭരണഘടനയുടെ സംരക്ഷകരാണെന്ന്';  സിപിഎമ്മിനെ രൂക്ഷമായി പരിഹസിച്ച് കെഎം ഷാജഹാന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; ചൈത്ര തെരേസ ജോണിനെ രൂക്ഷമായി വിമർശിച്ച പാർട്ടിയെയും നേതാക്കളെയും രൂക്ഷമായി പരിഹസിച്ച് പൊതുപ്രവർത്തകൻ കെഎം ഷാജഹാന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. അക്രമികളെ പാർട്ടി ആഫീസിൽ ഒളിപ്പിക്കുക,അക്രമികളെ പിടികൂടാൻ പാർട്ടി ഓഫീസിൽ കയറുന്ന പൊലീസ് ഉദ്യോഗസ്ഥയെ മണിക്കൂ റുകൾക്കുള്ളിൽ സ്ഥാനത്ത് നിന്ന് തെറിപ്പിക്കുക,പാർട്ടി ഓഫീസുകൾ റെയ്ഡ് ചെയ്യാൻ പാടില്ലെന്ന് മുഖ്യമന്ത്രി പരസ്യമായി പ്രഖ്യാപിക്കുക,ഇതെല്ലാം ചെയ്തിട്ട്,ഭരണഘടനയുടെ സംരക്ഷകരാണെന്ന് നാഴികക്ക് നല്ലപത് വട്ടം ഉരുവിടുക ! ഇത് പോലെ ഇരട്ടത്താപ്പ് കാണിക്കുന്ന മറ്റൊരു പാർട്ടിയെ കുറിച്ച് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? തുടങ്ങിയ വിമർശങ്ങളും പരിഹാസങ്ങളുമാണ് പോസ്റ്റിലുടനീളം ഷാജഹാൻ ഉന്നയിക്കുന്നത്.

ജനുവരി 23ന് രാത്രി അൻപതോളം ഡിവൈഎഫ്‌ഐ പ്രവർത്തകർ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനു കല്ലെറിഞ്ഞ സംഭവത്തിലാണ് സിപിഎം ജില്ലാ കമ്മിറ്റി ഓഫിസ് ചൈത്ര തെരേസ ജോൺ റെയ്ഡ് നടത്തിയത്. ഈ നടപടിയിൽ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയുമടക്കം നിരവധി നേതാക്കൾ വനിതാ ഓഫീസർക്കെതിരെ കടുത്ത വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു.

പ്രധാന പ്രതികൾ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ ഒളിവിൽ കഴിയുന്നതായി സിറ്റി സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്നാണ് ചൈത്രയുടെ നേതൃത്വത്തിൽ പൊലീസ് സംഘം പാർട്ടി ഓഫിസിൽ എത്തിയത്. എന്നാൽ പ്രതികളാരെയും ഓഫിസിൽനിന്നും പിടികൂടാൻ കഴിഞ്ഞില്ല.

ഫേസ്‌ബുക്ക് പോസ്റ്റ്

പാർട്ടി തീരുമാനിച്ച് എതിരാളിയെ 51 വെട്ട് വെട്ടി കൊല്ലുക,
കൊലയാളികൾക്ക് നിയമവിരുദ്ധമായി പരോൾ നൽകി വീട്ടിലിരുത്തുക,
കൊലയാളികളുടെ വിവാഹം ലക്ഷങ്ങൾ മുടക്കി നടത്തുക,
കൊലയാളിയെ ജയിലിൽ കിടക്കുമ്പോൾ തന്നെ പാർട്ടി ഭാരവാഹിയാക്കുക,

സ്ത്രീപീഡന പരാതിയുമായി പാർട്ടിയെ സമീപിക്കുമ്പോൾ സ്ത്രീപീഡകനെ പാർട്ടി കമ്മീഷൻ അന്വേഷിച്ച് രക്ഷപ്പെടുത്തുക, പരാതിക്കാരിയെ മാനസികമായി പീഡിപ്പിക്കുക,അഴിമതി ആരോപണം വരുമ്പോൾ പാർട്ടി അന്വേഷിച്ച് ആരോപണ വിധേയൻ അഴിമതി നടത്തിയെങ്കിലും നിയമത്തിന് മുന്നിൽ കൊണ്ട് വരാതെ രക്ഷിക്കുക,

അക്രമികളെ പാർട്ടി ആഫീസിൽ ഒളിപ്പിക്കുക,അക്രമികളെ പിടികൂടാൻ പാർട്ടി ഓഫീസിൽ കയറുന്ന പൊലീസ് ഉദ്യോഗസ്ഥയെ മണിക്കൂ റുകൾക്കുള്ളിൽ സ്ഥാനത്ത് നിന്ന് തെറിപ്പിക്കുക,

പാർട്ടി ഓഫീസുകൾ റെയ്ഡ് ചെയ്യാൻ പാടില്ലെന്ന് മുഖ്യമന്ത്രി പരസ്യമായി പ്രഖ്യാപിക്കുക,ഇതെല്ലാം ചെയ്തിട്ട്,ഭരണഘടനയുടെ സംരക്ഷകരാണെന്ന് നാഴികക്ക് നല്ലപത് വട്ടം ഉരുവിടുക ! ഇത് പോലെ ഇരട്ടത്താപ്പ് കാണിക്കുന്ന മറ്റൊരു പാർട്ടിയെ കുറിച്ച് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP