Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമ്മയാണ്,ടീച്ചറാണ്,മന്ത്രിയാണ്,സഖാവാണ്; സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നു; മാമന്റെ കമന്റും ആരോഗ്യമന്ത്രിയുടെ ഇടപെടലും ഫലം കണ്ടു: കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരം; കുരുന്നിന്റെ ജീവനായി ഉടനടി നടപടിയെടുത്ത ആരോഗ്യമന്ത്രിക്ക് അഭിനന്ദന പ്രവാഹം

അമ്മയാണ്,ടീച്ചറാണ്,മന്ത്രിയാണ്,സഖാവാണ്; സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നു; മാമന്റെ കമന്റും ആരോഗ്യമന്ത്രിയുടെ ഇടപെടലും ഫലം കണ്ടു: കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരം; കുരുന്നിന്റെ ജീവനായി ഉടനടി നടപടിയെടുത്ത ആരോഗ്യമന്ത്രിക്ക് അഭിനന്ദന പ്രവാഹം

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: പിഞ്ചുകുഞ്ഞിന്റെ ചികിത്സയ്ക്ക് സഹായമഭ്യർഥിച്ചുള്ള ഫേസ്‌ബുക്ക് കമന്റിൽ മറുപടിയും നൽകി നടപടിയും സ്വീകരിച്ച ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർക്ക് സോഷ്യൽ മീഡിയയിൽ അഭിന്ദന പ്രവഹാം. അതേസമയം മന്ത്രിയുടെ അടിയന്തര ഇടപെടലിൽ ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് മലപ്പുറം പെരിന്തൽമണ്ണയിൽ നിന്ന് കൊച്ചിയിലെ ലിസി ആശുപത്രിയിൽ എത്തിച്ച നവജാത ശിശുവിന്റെ ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടമാർ അറിയിച്ചു.

രക്താർബുദത്തോട് പൊരുതി എസ്എസ്എൽസിക്ക് മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥിയെ അനുമോദിച്ചുകൊണ്ട് മന്ത്രി ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെയാണ് ജിയാസ് മടശേരി എന്ന യുവാവ് സഹായമഭ്യർത്ഥിച്ചെത്തിയത്. സഹോദരിയുടെ കുഞ്ഞിന്റെ ഹൃദയവാൽവിന് തകരാർ കണ്ടെത്തിയതുമൂലം വിദഗ്ധ ചികിത്സ ആവശ്യമാണെന്നും എന്നാൽ അതിനുള്ള സാഹചര്യമില്ലാത്തതിനാൽ സഹായിക്കണമെന്നുമായിരുന്നു കമന്റ്. ഇത് ശ്രദ്ധയിൽപ്പെട്ട മന്ത്രി മണിക്കൂറുകൾക്കം നടപടി സ്വീകരിച്ച് മാതൃകയാകുകയായിരുന്നു.

കമന്റുകൾ

'വേറെ ഒരു മാർഗവും ഇല്ലാത്തതുകൊണ്ടാണ് ഈ മെസേജ് അയക്കുന്നത്, എന്റെ അനുജത്തി ഇന്ന് രാവിലെ ഒരു പെൺകുഞ്ഞിന് ജന്മം നൽകി, നിർഭാഗ്യവശാൽ വാൽവ് സംബന്ധമായ പ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടു. മലപ്പുറം ജില്ലയിലെ എടക്കര എന്ന സ്ഥലത്ത് നിന്ന് ഞങൾ ഡോക്ടർ നിർദ്ദേശിച്ച പ്രകാരം പെരിന്തൽമണ്ണയിലെ കിംസ് അൽഷിഫയിൽ എത്തി. അവർ ടെസ്റ്റുകൾ നടത്തി. ഇപ്പോൾ ഇവിടെ നിന്ന് ഒന്നുകിൽ അമൃത ഹോസ്പിറ്റലിൽ അല്ലെങ്കിൽ ശ്രീചിത്തിരയിലേക്ക് കൊണ്ട് പോവാൻ പറഞ്ഞു. മേൽ ഹോസ്പിറ്റലിൽ ബന്ധപ്പെട്ടപ്പോൾ ബെഡ് ഫ്രീ ഇല്ല എന്നാണ് അറിയാൻ കഴിഞ്ഞതെന്ന് ഇവിടത്തെ ഡോക്ടർ പറഞ്ഞു.ടീച്ചറേ...'എത്രയും പെട്ടന്ന് എന്റെ കുട്ടിയെ മേൽ ഹോസ്പിറ്റലിൽ എത്തിച്ചിട്ടില്ലേൽ ജീവൻ അപകടത്തിലാവും എന്നാണ് ഡോക്ടർ പറഞ്ഞത്.ടീച്ചർ ഇടപെട്ട് ഇതിനൊരു പരിഹാരം ഉണ്ടാക്കി തരണമെന്ന് അപേക്ഷിക്കുന്നു. ജിയാസ് 8078043016 '

' താങ്കളുടെ കമന്റ് ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ ആരോഗ്യവകുപ്പ് ഡയറക്ടറോടും ഹൃദ്യം പദ്ധതിയുടെ കോഡിനേറ്ററിനോടും ഈ വിഷയം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നിർദ്ദേശം നൽകി. കുട്ടിയുടെ ചികിത്സ ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യമായി നടത്താൻ കഴിയും. എത്രയും വേഗത്തിൽ കുഞ്ഞിനു വേണ്ട ചികിത്സ നൽകാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. എറണാകുളം ലിസി ഹോസ്പിറ്റലിൽ കുട്ടിയുടെ ഓപ്പറേഷന് വേണ്ട നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. ഹൃദ്യം പദ്ധതിക്ക് വേണ്ടിയുള്ള ആംബുലൻസ് എടപ്പാൾ എന്ന സ്ഥലത്ത് നിന്നും പെരിന്തൽമണ്ണ ആശുപത്രിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കുട്ടിയെ ഇന്ന് രാത്രി തന്നെ ലിസി ആശുപത്രിയിലേക്ക് മാറ്റാനുള്ള ഉള്ള നടപടികൾ സ്വീകരിക്കും.'

ഹൃദയത്തിൽ നിന്നും ശ്വാസകോശത്തിലേക്ക് രക്തം എത്തുന്ന കുഴലിന് വാൽവ് ഇല്ലെന്നും ഹൃദയത്തിനു ഒരു ദ്വാരം ഉള്ളതായും പരിശോധനയിൽ കണ്ടെത്തി. ഇതിനാൽ രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറവാണ്. ഇതിനുള്ള മരുന്നുകൾ നൽകുന്നുണ്ട്.കുഞ്ഞിന്റെ ആരോഗ്യനില രണ്ടു ദിവസം നിരീക്ഷിച്ച ശേഷമായിരിക്കും ശസ്ത്രക്രിയ ഉൾപ്പെടെ ഉള്ള കാര്യങ്ങൾ വേണോ എന്ന് തീരുമാനിക്കുക. മലപ്പുറം പെരിന്തൽമണ്ണയിൽ നിന്ന് ഹൃദ്രോഗിയായ നവജാത ശിശുവിന് വിദഗ്ദ്ധ ചികിത്സയ്ക്ക് എറണാകുളത്തേക്ക് എത്തിച്ചത് രണ്ട് മണിക്കൂറിലായിരുന്നു. മന്ത്രി കെ കെ ഷൈലജയുടെ ഫേസ് ബുക്ക് പോസ്റ്റിൽ കുഞ്ഞിന്റെ ബന്ധുക്കൾ രോഗവിവരം അറിയിച്ചതിന് പിന്നാലെ സർക്കാർ ഇടപെടുകയും വിദഗ്ദ്ധ ചികിത്സ ഏർപ്പെടുത്തുകയുമായിരുന്നു.

കമന്റ് ശ്രദ്ധയിൽപെട്ട ഉടൻ മന്ത്രി ഉന്നത ഉദ്യോഗസ്ഥർക്ക് ഇത് സംബന്ധിച്ച് പരിശോധിക്കാൻ നിർദ്ദേശം നൽകുകയും, സംഭവം സത്യമാണെന്ന് മനസിലായതോടെ ഇന്നലെ രാത്രി തന്നെ കൊച്ചിയിലേക്ക് മാറ്റുകയുമായിരുന്നു. ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് കുഞ്ഞിനെ എറണാകുളത്തെ ലിസി ആശുപത്രിയിൽ എത്തിച്ചത്. കുഞ്ഞിന് രണ്ട് ദിവസം മാത്രമാണ് പ്രായം. മലപ്പുറം ജില്ലയിലെ എടക്കര സ്വദേശികളാണ് കുഞ്ഞിന്റെ കുടുംബം. ഇവർ പെരിന്തൽമണ്ണ കിംസ് അൽ ഷിഫ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP