Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചേമ്പില കൊണ്ട് നഗ്നത മറച്ച് ഫോട്ടോഷൂട്ടുമായി കിയാര അഡ്വാനി; ദാബു രത്‌നാനിയുടെ കലണ്ടർ ഫോട്ടോഷൂട്ടിന് പിന്നാലെ നടിയെ ട്രോളികൊന്ന് ട്രോളന്മാരുടെ പട; സദ്യയുമായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന മലയാളി നടിയാക്കി നഗ്നത മറച്ച് മലയാളി ട്രോളന്മാർ; ബിക്കിനി അണിയിച്ച് ബോളിവുഡും; നടി ചൂടിയ ചേമ്പില ആട് തിന്നുന്ന ട്രോളും; വൈറലായ ഫോട്ടോഷൂട്ട് ഇങ്ങനെ  

മറുനാടൻ മലയാളി ബ്യൂറോ

ബോളിവുഡിലെ പ്രിയപ്പെട്ട സുന്ദരിയാണ് കിയാര അഡ്വാനി. പലപ്പോഴും വ്യത്സ്തമായ ഫോട്ടോകൾ സമ്മാനിച്ചാണ് കിയാര ആരാധകരെ ഞെട്ടിക്കാറുള്ളത്. ഇപ്പോഴിതാ അത്തരത്തിൽ ചൂടൻ ചർച്ചകൾക്ക് വഴിയൊരുക്കുകയാണ് കിയാര പങ്കുവച്ച ഒരു ചിത്രം. പൂർണ നഗ്നയായ തന്റെ ശരീരം ഒരു ചേമ്പിലക്കീറ് കൊണ്ട് മറച്ചു നിൽക്കുന്ന അതിസുന്ദര ചിത്രമായിരുന്നു കിയാര പങ്കുവച്ചത്.

സെലിബ്രിറ്റി ഫോട്ടോഗ്രഫറായ ദാബൂ രത്‌നാനി ബോളിവുഡ് താരങ്ങളുടെ ചിത്രങ്ങൾ അണിനിരത്തി പുറത്തിറക്കിയ കലണ്ടർ ഫോട്ടോഷൂട്ടിനായി പകർത്തിയ ചിത്രമാണിത്. എന്നാൽ കിയാര ചിത്രം ഇൻസ്റ്റഗ്രമിൽ പോസ്റ്റ് ചെയ്തതോടെ അനുകൂലിച്ചും എതിർത്തും ഒരുവിഭാഗം ആരാധകർ രംഗത്തെത്തുകയായിരുന്നു.

ചിത്രത്തെ പലതരത്തിൽ ട്രോളിയാണ് ഇപ്പോൾ ആരാധകർ രംഗത്തെത്തിയിരിക്കുന്നത്. നാടൻവാഴയിലക്കീറിൽ 12 കൂട്ടം കറിയും പപ്പടവും ചോറും പുളിശ്ശേരിയുമൊക്കെയായി നിൽക്കുന്ന മലയാളി പെൺകുട്ടിയാക്കിയാണ് കേരളത്തിലെ എഡിറ്റിങ് സിംഹങ്ങൾ പണികൊടുത്തത്. വിവസ്ത്രായായ നടിയെ സാരിയുടുപ്പിച്ച് ഫോട്ടോ ഷോപ്പുമായി മലയാളികൾ എത്തിയപ്പോൾ ബോളിവുഡും വിട്ടുകളഞ്ഞില്ല. സാരിയല്ലെങ്കിലും എന്തെങ്കിലും വസ്ത്രം കിടക്കട്ടെ എന്ന രീതിയിൽ നഗ്നതമറയ്ക്കാൻ ബിക്കിനിയണിയിച്ചാണ് ഫോട്ടോഷോപ്പ് വിരുതന്മാർ രംഗത്തെത്തിയത്.

മറ്റു ചിലർ നടിയുടെ കയ്യിലിരിക്കുന്ന ചെമ്പിലക്കീർ ആട് തിന്നുന്നതുമായി കോർത്തിണക്കി രസകരമായ ട്രോളുകൾ നിർമ്മിച്ചിരിക്കുന്നു. മറ്റു ചിലർ ദാബു റത്താനിയുടെ നഗ്ന കലണ്ടറിനെ കളിയാക്കി പച്ചിലച്ചെടിയിലിരിക്കുന്ന മാക്രിയുമായും, വെള്ളത്തിൽ മുങ്ങി കിടക്കുന്ന കെജ്രിവാളുമായുമെല്ലാം ഉപമിക്കുന്നുണ്ട്. ചിത്രങ്ങൾ നിമിഷനേരം കൊണ്ട് വൈറലാകുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP