Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202022Tuesday

വിപ്ലവം സൃഷ്ടിച്ച നികേഷിനും സോനുവിനും പിന്നാലെ കേരളത്തിൽ മാറ്റൊരു ഗേ വിവാഹം കൂടി; രണ്ടാമത് ഗേ വിവാഹത്തിന് തയ്യാറെടുത്ത് ഫോർട്ട് കൊച്ചിക്കാരൻ നിവേദും റഹീമും; കമിതാക്കളുടെ വൈറൽ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് മലയാളികളും; മനോഹര ചിത്രങ്ങളിതാ!

വിപ്ലവം സൃഷ്ടിച്ച നികേഷിനും സോനുവിനും പിന്നാലെ കേരളത്തിൽ മാറ്റൊരു ഗേ വിവാഹം കൂടി; രണ്ടാമത് ഗേ വിവാഹത്തിന് തയ്യാറെടുത്ത്  ഫോർട്ട് കൊച്ചിക്കാരൻ നിവേദും റഹീമും; കമിതാക്കളുടെ വൈറൽ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് മലയാളികളും; മനോഹര ചിത്രങ്ങളിതാ!

മറുനാടൻ ഡെസ്‌ക്‌

നികേഷിനും സോനുവിനും പിന്നാലെ കേരളത്തിൽ മറ്റൊരു ഗേ വിവാഹം കൂടി. നിവേദ്, റഹിം എന്നിവരാണ് കേരളത്തിലെ രണ്ടാമത്തെ ഗേ ദമ്പതികളെന്ന പ്രഖ്യാപനത്തോടെ രംഗത്തെത്തിയിരിക്കുന്നത്.

നിവേദിന്റെ ഫേസ്‌ബുക്കിലൂടെ ഇവരുടെ പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ട് പങ്കുവച്ചിട്ടുണ്ട്. ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ക്ലയിന്റ് കോർഡിനേറ്ററായി ജോലി ചെയ്യുകയാണ് നിവേദ് എന്നാണ് സമൂഹമാധ്യമത്തിൽ നൽകിയിരിക്കുന്നത്.

താനൊരു ഗേ ആണെന്നും അതുകൊണ്ട് കുടുംബത്തിൽ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളും നിവേദ് ഫേസ്‌ബുക്കിലൂടെ പങ്കുവച്ചിരുന്നു. മാത്രമല്ല തന്റെ വിവാഹം വൈകാതെ പ്രഖ്യാപിക്കുമെന്നും അറിയിച്ചിരുന്നു.

വിവാഹശേഷം തങ്ങളുടെ അമ്മയാകാൻ ഒരു പെൺസുഹൃത്ത് തയ്യാറാണെന്നും അക്കാര്യം ഉടൻ തന്നെ വെളിപ്പെടുത്തുമെന്നും നിവേദ് പങ്കുവച്ചു. അഞ്ച് വർഷത്തെ പ്രണയത്തിനു ശേഷമാണ് നിവേദും റഹിമും ജീവിതത്തിൽ ഒന്നിക്കുന്നത്. ഫേസ്‌ബുക്ക് വഴിയാണ് തങ്ങൾ പരിചയപ്പെട്ടതെന്നും പിന്നീട് പ്രണയത്തിലായതെന്നും നിവേദ് പറഞ്ഞു.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP