Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

'ആറാം വാർഡിൽ ഗോപാലന്റെ വീട്ടിൽ നിനക്ക് നാളെ എന്തു ഡ്യൂട്ടി ആണെന്നാണ് പറഞ്ഞത്? അവർക്ക് പച്ചക്കറിയും മരുന്നും മേടിച്ച് കൊടുക്കുന്ന ഡ്യൂട്ടി; ഉണ്ട...നീ ആണ് നാളെ അവരെ ഓപ്പറേഷൻ ചെയ്യേണ്ടത്': പൊലീസിനെ കോവിഡ് പ്രതിരോധ ചുമതല ഏല്പിച്ചതിൽ ആരോഗ്യ പ്രവർത്തകർ പിണങ്ങിയപ്പോൾ ആഭ്യന്തര ട്രോളുകളുമായി കേരള പൊലീസ് ഏമാന്മാർ; ട്രോളിനെ ട്രോളായി മാത്രമേ കാണാവൂ എന്ന് ഒഫീഷ്യൽ പേജിൽ ഉപദേശവും

'ആറാം വാർഡിൽ ഗോപാലന്റെ വീട്ടിൽ നിനക്ക് നാളെ എന്തു ഡ്യൂട്ടി ആണെന്നാണ് പറഞ്ഞത്? അവർക്ക് പച്ചക്കറിയും മരുന്നും മേടിച്ച് കൊടുക്കുന്ന ഡ്യൂട്ടി; ഉണ്ട...നീ ആണ് നാളെ അവരെ ഓപ്പറേഷൻ ചെയ്യേണ്ടത്': പൊലീസിനെ കോവിഡ് പ്രതിരോധ ചുമതല ഏല്പിച്ചതിൽ ആരോഗ്യ പ്രവർത്തകർ പിണങ്ങിയപ്പോൾ ആഭ്യന്തര ട്രോളുകളുമായി കേരള പൊലീസ് ഏമാന്മാർ; ട്രോളിനെ ട്രോളായി മാത്രമേ കാണാവൂ എന്ന് ഒഫീഷ്യൽ പേജിൽ ഉപദേശവും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ട്രോൾ മനസ്സിലാക്കാൻ അല്പം വെളിവൊക്കെ വേണം. അല്ലെങ്കിൽ വെറുതെ ഇല്ലാത്ത അർത്ഥങ്ങൾ കുത്തി തിരയാൻ തോന്നും. കേരള പൊലീസ് ഫേസ്‌ബുക്ക് പേജിൽ ഓഗസ്റ്റ് 2 ന് 'ദൃശ്യം' സിനിമയിലെ ജോർജ് കുട്ടിയും കുടുംബവും തൊടുപുഴയിൽ ധ്യാനത്തിന് പോയ ദിവസം എന്ന് തലക്കെട്ടിൽ ഒരു ട്രോളുണ്ട്. കോവിഡ് മഹാമാരിയിൽ നിന്നും രക്ഷനേടാൻ ഇന്ന് ജോർജുകുട്ടിയും കുടുംബവും യാത്രകൾ ഒഴിവാക്കി വീട്ടിൽ തന്നെയുണ്ട്. രോഗ വ്യാപനം കൂടുമ്പോൾ അനാവശ്യ യാത്രകൾ ഒഴിവാക്കി വീട്ടിൽ തന്നെയിരിക്കണം എന്ന ജാഗ്രതാ സന്ദേശമാണ് പാവം പൊലീസുകാർ നൽകിയത്.

ട്രോളിലെ തമാശ മനസ്സിലാകാതെ ചിലരൊക്കെ പൊലീസിന്റെ മേൽ കുതിര കയറാൻ വന്നെങ്കിലും ട്രോളിനെ ട്രോളായി കണ്ടാൽ മതിയെന്നാണ് കേരള പൊലീസിന്റെ പക്ഷം.കോവിഡ് പ്രതിരോധം പൊലീസിന്റെ ചുമതലയാക്കിയതിനെ ചൊല്ലിയാണല്ലോ ഇപ്പോൾ കോലാഹലം. പൊലീസ് രാജിലേക്ക് പോകുമെന്ന വലിയ വിമർശനമാണ് ഉയരുന്നത്. കെജിഎംഒ, ഐഎംഎ തുടങ്ങിയ സംഘടനകൾ പ്രതിഷേധവുമായി ംഗത്തെത്തി കഴിഞ്ഞു. എന്നാൽ, പൊലീസ് ഏമാന്മാർ ഇതുകൊണ്ടൊന്നും കുലുങ്ങില്ല. കേരള പൊലീസിന്റെ ചില ആഭ്യന്തര ട്രോളുകൾ പുറത്തുവന്നപ്പോൾ ഏമാന്മാർ നല്ല രസികന്മാരാണ് ബോധ്യമായി.

പൊലീസുകാർ ഡോക്ടർമാരുടെ പണി കൂടി ചെയ്യുന്നതും, ഓപ്പറേഷൻ ചെയ്യേണ്ടി വരുന്നതും ആറാം വാർഡിൽ ഗോപാലന്റെ വീട്ടിൽ മരുന്നും പച്ചക്കറിയും മേടിച്ച് കൊടുക്കേണ്ട ഡ്യൂട്ടിയും ഒക്കെയാണ് സരസമായി ട്രോളന്മാർ പറയുന്നത്.

പൊലീസുകാർ സ്വയം ട്രോളുന്നതിനിടെ, പ്രശ്‌നം തണുപ്പിക്കാൻ മുഖ്യമന്ത്രിയുടെ പ്രസ്താവനയും വന്നിട്ടുണ്ട്. പ്രത്യേക ദശാസന്ധിയിലാണ് പൊലീസിനെ കോവിഡ് പ്രതിരോധം ഏല്പിച്ചതെന്നും അതിന്റെ പേരിൽ വാർഡ് തല സമിതിയുടെ പ്രവർത്തനത്തിൽ കുറവ് വരരുതെന്നും വാർഡ് തല സമിതി കൂടുതൽ സജീവം ആവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിരോധ പ്രവർത്തനങ്ങളിൽ പൊലീസിനെയും ഉൾപ്പെടുത്തണമെന്നും അദ്ദേഹം പരഞ്ഞു.

സമ്പർക്കം കണ്ടെത്താൻ പൊലീസിന്റെ വൈദഗ്ധ്യം ഉപയോഗിക്കാനാവും എന്നാണ്് മുഖ്യമന്ത്രി വിശദീകരിച്ചത്. കണ്ടെയിന്മെന്റ് സോണിലെ നിയന്ത്രണങ്ങളും സമ്പർക്കപ്പട്ടിക തയ്യാറാക്കലും അടക്കം ചുമതലകൾ പൊലീസ് വഹിക്കും. കോവിഡ് ബാധിച്ചവരുടെ സമ്പർക്കത്തിൽ വന്നവരെ കണ്ടെത്താൻ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു. എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഒരു സബ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ മൂന്ന് പൊലീസുകാർ അടങ്ങുന്ന പ്രത്യേക സംഘത്തിനായിരിക്കും ചുമതല. കണ്ടെയിന്മെന്റ് സോണിലെ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുമെന്നും ഡിജിപി അറിയിച്ചു. പുതിയ തീരുമാനത്തിൽ വ്യാപക എതിർപ്പാണ് ആരോഗ്യപ്രവർത്തകർക്കിടയിൽ ഉള്ളത്. ഡോക്ടർമാരുടെ സംഘടനകളായ കെജിഎംഒഎയും ഐഎംഎയും കടുത്ത അതൃപ്തിയാണ് അറിയിക്കുന്നത്. തീരുമാനം ആരോഗ്യമേഖലയിലുള്ളവരുടെ മനോവീര്യം തകർക്കുമെന്നാണ് ഐഎംഎയുടെ വിമർശനം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP