Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

ആലപ്പുഴ ബീച്ചിൽ വെച്ച് എന്റെ മകന് ചെറിയൊരു ആക്സിഡന്റ് ഉണ്ടായി; അവനേയും കൊണ്ട് സമീപത്തെ ഒരു സർക്കാർ ആശുപത്രിയിലേക്ക് പോയി; രണ്ട് മിനുട്ടിനുള്ളിൽ പരിക്കിന് പ്രാഥമിക ശുശ്രൂഷ നൽകി; അടുത്ത അഞ്ച് മിനുട്ടിനുള്ളിൽ ഡ്യൂട്ടി ഡോക്ടറെത്തി എക്സറേയുമെടുത്തു; ആകെ ചെലവായത് 20 മിനുട്ടും പൂജ്യം രൂപയും; കേരളത്തിലെ സർക്കാർ ആശുപത്രിയെ പുകഴ്‌ത്തി ബംഗളുരു വ്യവസായിയുടെ കുറിപ്പ്

ആലപ്പുഴ ബീച്ചിൽ വെച്ച് എന്റെ മകന് ചെറിയൊരു ആക്സിഡന്റ് ഉണ്ടായി; അവനേയും കൊണ്ട് സമീപത്തെ ഒരു സർക്കാർ ആശുപത്രിയിലേക്ക് പോയി; രണ്ട് മിനുട്ടിനുള്ളിൽ പരിക്കിന് പ്രാഥമിക ശുശ്രൂഷ നൽകി; അടുത്ത അഞ്ച് മിനുട്ടിനുള്ളിൽ ഡ്യൂട്ടി ഡോക്ടറെത്തി എക്സറേയുമെടുത്തു; ആകെ ചെലവായത് 20 മിനുട്ടും പൂജ്യം രൂപയും; കേരളത്തിലെ സർക്കാർ ആശുപത്രിയെ പുകഴ്‌ത്തി ബംഗളുരു വ്യവസായിയുടെ കുറിപ്പ്

മറുനാടൻ ഡെസ്‌ക്‌

ബംഗളുരു: കേരളത്തിലെ സർക്കാർ ആശുപത്രികളാണ് കോവിഡ് 19 പ്രതിരോധത്തിൽ രാജ്യം തന്നെ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്നത്. ഇതിന് ബിബിസി പോലുള്ള മാധ്യമം പോലും പ്രശംസയുമായി രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ കേരളത്തിലെ സർക്കാർ ആശുപത്രിയിലെ നല്ലൊരു അനുഭവം പങ്കുവെച്ചിരിക്കയാണ് ബംഗളുരുവിലെ വ്യവസായി. കേരളത്തിലെ സർക്കാർ ആശുപത്രികളിലെ ചികിത്സാരീതിയെ പുകഴ്‌ത്തിക്കൊണ്ടാണ് കേരളത്തിൽ സന്ദർശനം നടത്തിയ വ്യവസായിയുടെ ഫേസ്‌ബുക്ക് കുറിപ്പ്.

അവധി ചെലവഴിക്കാനായി കേരളത്തിലെത്തിയ തനിക്ക് ഒരു സർക്കാർ ആശുപത്രിയിലുണ്ടായ നല്ല അനുഭവമാണ് ബാലാജി വിശ്വനാഥ് എന്ന വ്യവസായി ഫേസ്‌ബുക്കിലെഴുതിയിരിക്കുന്നത്. ഇൻവെന്റോ റോബോട്ടിക്സ് എന്ന കമ്പനിയുടെ സിഇഒ ആണ് ബാലാജി വിശ്വനാഥൻ. ആശുപത്രിയിൽ എത്തിയപ്പോൾ ആകെ ചെലവായത് 20 മിനിറ്റു മാത്രമാണെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

ബാലാജി വിശ്വനാഥിന്റെ ഫേസ്‌ബുക്ക് കുറിപ്പ്:

രണ്ടാഴ്ച മുൻപ് അവധി ആഘോഷിക്കാനായി ഞാനും കുടുംബവും ആലപ്പുഴയിലായിരുന്നു ഉണ്ടായിരുന്നത്. അവിടത്തെ പൊതുജനാരോഗ്യ സംരക്ഷണ സമ്പ്രദായ രീതി കണ്ട് ഞാൻ അത്ഭുതപ്പെട്ടുപോയി. ആലപ്പുഴ ബീച്ചിൽ വെച്ച് എന്റെ മകന് ചെറിയൊരു ആക്സിഡന്റ് ഉണ്ടായി. ഞാൻ ആകെ പരിഭ്രാന്തനായി. അവനേയും കൊണ്ട് സമീപത്തെ ഒരു സർക്കാർ ആശുപത്രിയിലേക്ക് പോയി. എന്റെ ഓർമയിൽ ഞാൻ ആദ്യമായാണ് അന്ന് ഒരു സർക്കാർ ആശുപത്രിയിൽ പോവുന്നത്.

30 സെക്കന്റുകൾക്കുള്ളിൽ റിസപ്ക്ഷനിലെ പ്രവേശന നടപടികൾ പൂർത്തിയായി. ഐ.ഡി കാർഡ് പോലും കാണിക്കേണ്ടി വന്നില്ല. അടുത്ത 30 സെക്കന്റിനുള്ളിൽ എമർജൻസി റൂമിലെ ഡോക്ടറെത്തി മകനെ പരിശോധിച്ചു. പരിക്ക് സാരമായതല്ലെന്ന് അറിയിച്ചു. രണ്ട് മിനുട്ടിനുള്ളിൽ പരിക്കിന് പ്രാഥമിക ശുശ്രൂഷ നൽകി. അടുത്ത അഞ്ച് മിനുട്ടിനുള്ളിൽ ഡ്യൂട്ടി ഡോക്ടറെത്തി എക്സറേ ആവശ്യപ്പെട്ടു.

അതിരാവിലെ ആയതിനാൽ എക്സ്റേ ടെക്നീഷ്യനെ വിളിച്ചെഴുന്നേൽപ്പിക്കേണ്ടി വന്നെങ്കിലും രണ്ട് മിനുട്ടിനുള്ളിൽ അതും പൂർത്തിയായി. ഒടിവുകൾ ഇല്ലെന്നും ഓർത്തോ ഡിപ്പാർട്ട്മെന്റിൽ കാണിക്കാനും നിർദേശിച്ച് ഡോക്ടർ ഞങ്ങളെ മടക്കി. വീട്ടിലേക്കെത്തിയ ഞങ്ങൾ അൽപ നേരത്തിനു ശേഷം ആശുപത്രിയിലേക്ക് തിരിച്ചെത്തി ഓർത്തോ ഡിപ്പാർട്ട്മെന്റിലെ ഡോക്ടറെ കണ്ടു. പിന്നീട് അഞ്ച് മിനുട്ടിനുള്ളിൽ മറ്റൊരു ഡ്യൂട്ടി ഡോക്ടറെത്തി ബാൻഡേജ് മാറ്റി പ്രിസ്‌ക്രിപ്ഷൻ തന്നു. മുടക്കമില്ലാതെ ഞങ്ങൾ അവധി ചെലവഴിച്ചു മടങ്ങി.

ആകെ ചെലവായത് 20 മിനുട്ടും പൂജ്യം രൂപയും. അവിടെ ഞങ്ങൾക്ക് അറിയുന്ന ആൾക്കാരില്ല, സ്വാധീനമില്ല, പണമില്ല, ഭാഷ പോലും അറിയില്ല. ഇതുപോലൊരു സംവിധാനം ലോകത്ത് മറ്റെവിടേയും ഞാൻ കണ്ടിട്ടില്ല. ഒരു പകർച്ചവ്യാധിക്ക് മുൻപിലും ഇന്ത്യ ഇതുവരെ അടിയറവ് പറഞ്ഞിട്ടില്ല. ചിക്കൻപോക്സ്, പ്ലേഗ്, പോളിയോ, എച്ച്.ഐ.വി തുടങ്ങിയ രോഗങ്ങളോടെല്ലാം നമ്മൾ ധീരതയും കാര്യക്ഷമതയും കൊണ്ട് പോരാടി, അതുകൊണ്ട് കൊറോണ ബ്രോ, ഐ ഫീൽ സോറി ഫോർ യു മാൻ... ബാലാജി വിശ്വനാഥൻ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയെ്ത കുറിപ്പ് വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. സമാനമായ അനുഭവങ്ങൾ പലരും പോസ്റ്റിനു താഴെ പങ്കുവെച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP