Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

കേരളത്തിൽ വീണ്ടുമൊരു ട്രാൻസ്‌ജെൻഡർ വിവാഹം കൂടി; ആദ്യ ട്രാൻസ്‌ജെൻഡർ ജേർണലിസ്റ്റായ ഹെയ്ദി സാദിയുടെ കഴുത്തിൽ വരണമാല്യം അണിയുന്നത് കരുവാറ്റ സ്വദേശി അഥർവ്; വിവാഹം നടത്തുന്നത് സത്യസായി ഓർഫണേജും എറണാകുളം കരയോഗവും സംയുക്തമായി; കേരളത്തിലെ ആദ്യ ട്രാൻസ് വാർത്ത അവതാരികയുടെ വിവാഹത്തിനായി വേദിയൊരുങ്ങി

മറുനാടൻ ഡെസ്‌ക്‌

വീണ്ടുമൊരു ട്രാൻസ്‌ജെൻഡർ  വിവാഹത്തിന് വേദിയൊരുക്കി സംസ്ഥാനം.കേരളത്തിലെ ആദ്യ ട്രാൻസ്‌ജെൻഡർ ജേർണലിസ്റ്റായ ഹെയ്ദി സാദിയയാണ് വിവാഹിതയാകുന്നത്. ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റും എറണാകുളം കരയോഗവും ചേർന്നാണ് വിവാഹം നടത്തുന്നത്. 26ന് എറണാകുളം ടി.ഡി.എം. ഹാളിൽ വിവാഹം നടക്കും. സ്വകാര്യ വാർത്താ ചാനലിലെ അവതാരകയായ ഹെയ്ദി സാദിയ.

രഞ്ജു രഞ്ജിമാരുടെ മകളാണ്. സുഹൃത്തും ഹരിപ്പാട് കരുവാറ്റ സ്വദേശിയുമായ അഥർവ് മോഹനാണ് വരൻ. തിരുവനന്തപുരത്ത് സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റാണ് അഥർവ്. 26ന് രാവിലെ 10.45-നും 11.30-നും മധ്യേയുള്ള മുഹൂർത്തത്തിലാണ് വിവാഹം. സത്യസായി ഓർഫനേജ് ട്രസ്റ്റാണ് വിവാഹം നടത്താൻ മുൻകൈയെടുത്തത്.

Stories you may Like

സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം കേരളത്തിൽ നടക്കുന്ന നാലാമത്തെ ട്രാൻസ്‌ജെൻഡർ വിവാഹമാണിത്. ഹെയ്ദി ട്രാൻസ് വുമണും അർഥവ് ട്രാൻസ്മാനുമാണ്. ഇരു വീട്ടുകാരും ചേർന്നാണ് വിവാഹം ഉറപ്പിച്ചത്.

കരുവാറ്റ തട്ടുപുരയ്ക്കൽ മോഹനന്റെയും ലളിതയുടെയും മകനാണ് അഥർവ്. ട്രാൻസ്‌ജെൻഡർ ദമ്പതിമാരായ ഇഷാൻ കെ.ഷാൻ, സൂര്യ ഇഷാൻ എന്നിവരുടെ വളർത്തുമകൻ കൂടിയാണ് അഥർവ്. വിവാഹം നടത്താനുള്ള വേദിയുടെ ആവശ്യത്തിനായി സത്യസായി ഓർഫനേജ് ട്രസ്റ്റ് കരയോഗത്തെ സമീപിക്കുകയായിരുന്നു.തുടർന്ന് ഒരുമിച്ച് നടത്താമെന്ന തീരുമാനത്തിലെത്തുകയായിരുന്നുവെന്ന് കരയോഗം പ്രസിഡന്റ് കൃഷ്ണമേനോൻ പറഞ്ഞു. തിരുവനന്തപുരം പ്രസ്‌ക്ലബിൽ നിന്നാണ് ഹെയ്ദി ജേർണലിസം പാസായത്. ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിലെ ആദ്യ ട്രാൻസ്ജെൻഡർ വിദ്യാർത്ഥിയും ഹാദിയ തന്നെയായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP