Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'കയ്യിലുള്ള രേഖകൾ സൂക്ഷിച്ചുവെക്കു, എൻപിആർ നടപ്പാക്കുമ്പോൾ വീണ്ടും കാണിക്കേണ്ടിവരും;' ഡൽഹിയിൽ വോട്ട് ചെയ്യാൻ തിരിച്ചറിയൽ രേഖകളുമായി നിൽക്കുന്ന മുസ്ലിം സ്ത്രീകളെ പരിഹസിച്ച് ബിജെപി

'കയ്യിലുള്ള രേഖകൾ സൂക്ഷിച്ചുവെക്കു, എൻപിആർ നടപ്പാക്കുമ്പോൾ വീണ്ടും കാണിക്കേണ്ടിവരും;' ഡൽഹിയിൽ വോട്ട് ചെയ്യാൻ തിരിച്ചറിയൽ രേഖകളുമായി നിൽക്കുന്ന മുസ്ലിം സ്ത്രീകളെ പരിഹസിച്ച് ബിജെപി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: വോട്ട് രേഖപ്പെടുത്താൻ തിരിച്ചറിയൽ രേഖയുമായി ക്യൂവിൽ നിൽക്കുന്ന മുസ്ലിം സ്ത്രീകള പരിഹസിച്ച് കർണാടക ബിജെപി. ഡൽഹിയിൽ വോട്ട് രേഖപ്പെടുത്താനെത്തിയ മുസ്ലിം വനിതകളോട് രേഖകൾ സൂക്ഷിച്ചുവെക്കാനാണ് ട്വിറ്ററിലൂടെ ബിജെപി ആവശ്യപ്പെടുന്നത്. വോട്ട് രേഖപ്പെടുത്താനെത്തിയ മുസ്ലിം വനിതകളുടെ നീണ്ട ക്യൂവിന്റെ ദൃശ്യവും ട്വീറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

തിരിച്ചറിയൽ രേഖകൾ ഉയർത്തിപ്പിടിച്ചാണ് ക്യൂവിൽ സ്ത്രീകൾ നിൽക്കുന്നത്. ദേശീയ പൗരത്വ രജിസ്റ്ററിനോടുള്ള പ്രതിഷേധത്തിൽ ഉയർന്നുകേട്ട രേഖകൾ ഞങ്ങൾ കാണിക്കില്ല എന്ന മുദ്രാവാക്യത്തെ പരിഹസിച്ചുകൊണ്ടാണ് ബിജെപിയുടെ ട്വീറ്റ്. നിങ്ങളുടെ കൈയിലുള്ള രേഖകൾ സൂക്ഷിച്ചുവെക്കൂ, എൻപിആർ നടപ്പാക്കുമ്പോൾ നിങ്ങൾക്കത് വീണ്ടും കാണിക്കേണ്ടി വരും.' ട്വീറ്റിൽ പറയുന്നു.

പൗരത്വ നിയമ ഭേദഗതിക്കെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും വൻ പ്രതിഷേധമാണ് രാജ്യത്ത് അരങ്ങേറിയത്. പശ്ചിമ ബംഗാൾ, കേരളം തുടങ്ങിയ സംസ്ഥാനങ്ങൾ പൗരത്വ രജിസറ്റർ നടപ്പാക്കില്ലെന്ന് അറിയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP