Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിവാഹം അടിച്ചുപൊളിക്കാൻ കത്രീനയും വിക്കിയും; വിവാഹ ആഘോഷങ്ങളിലേക്ക് വധുവും വരനും എത്തുക ഒരുമിച്ച് പാട്ടിന് ചുവടുവെച്ച്; താരവിവാഹത്തിന് ഇനി രണ്ട് നാൾ

വിവാഹം അടിച്ചുപൊളിക്കാൻ കത്രീനയും വിക്കിയും; വിവാഹ ആഘോഷങ്ങളിലേക്ക് വധുവും വരനും എത്തുക ഒരുമിച്ച് പാട്ടിന് ചുവടുവെച്ച്; താരവിവാഹത്തിന് ഇനി രണ്ട് നാൾ

മറുനാടൻ മലയാളി ബ്യൂറോ

വിക്കി കൗശലും കത്രീന കൈഫും വിവാഹ ആഘോഷങ്ങൾ കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പിലാണ്. വിവാഹ ആഘോഷത്തിന്റെ ഭാഗമായി ഇരുവരും ഒരുമിച്ച് ചുവടുകൾ വയ്ക്കുമെന്നാണ് റിപ്പോർട്ട്. വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹത്തിൽ പങ്കെടുക്കാൻ അതിഥികളെല്ലാം എത്തിത്തുടങ്ങിയിട്ടുണ്ട്. രാജസ്ഥാനിലെ സവായ് മധോപൂരിലെ സിക്‌സ് സെൻസെസ് റിസോർട്ടിലാണ് വിവാഹം.

കത്രീന കൈഫ് അഭിനയിച്ച ചിത്രമായ 'സിങ് ഈസ് കിംഗി'ലെ ഗാനത്തിനാണ് വിവാഹ ആഘോഷത്തിന്റെ ഭാഗമായ 'സംഗീതി'ൽ വധൂവരന്മാർ നൃത്തം ചെയ്യുക. കത്രീന കൈഫ് ചിത്രത്തിലെ 'തേരീ ഓർ' എന്ന ഗാനം തെരഞ്ഞെടുത്തുവെന്ന് പിങ്ക്‌വില്ല റിപ്പോർട്ട് ചെയ്യുന്നു.വിക്കി കൗശലിനറെ സഹോദരൻ സണ്ണി കൗശലിന്റെ കാമുകിയും നടിയുമായ ശർവാരി വാഘും വിവാഹത്തിൽ പങ്കെടുക്കാൻ ജയ്പൂരിൽ എത്തി. വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹം ഒമ്പതിനാണ് എങ്കിലും ഇന്നാണ് ആഘോഷങ്ങൾക്ക് തുടക്കമാവുക.

വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹം സംബന്ധിച്ച് ഒരുപാട് അഭ്യുഹങ്ങളാണ് വന്നത്. വിവാഹത്തിൽ പങ്കെടുക്കാൻ ഒരു രഹസ്യ കോഡ് അതിഥികൾക്ക് നൽകുമെന്നുമൊക്കെയടക്കമുള്ള വാർത്തകൾ വന്നിരുന്നു. ഹോട്ടൽ മുറികൾ പോലും ഒരു കോഡ് വഴി മാത്രമേ ആക്സസ് ചെയ്യാൻ കഴിയൂ, ഫോണുകൾ അനുവദിക്കില്ലെന്നും സിനിമ മാധ്യമങ്ങളിൽ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. വിക്കി കൗശലും കത്രീന കൈഫും ഇതുസംബന്ധിച്ച് പരസ്യമായി പ്രതികരിക്കാൻ തയ്യാറായിരുന്നില്ല.

വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹത്തിൽ 120 പേരാണ് അതിഥികളായി പങ്കെടുക്കുക. വിവാഹത്തിനുള്ള അതിഥികൾ കോവിഡ് സ്വീകരിച്ചവരും ആർടി പിസിആർ പരിശോധന നടത്തിയവരും ആയിരിക്കണമെന്നും നിബന്ധന ഏർപ്പെടുത്തിയിട്ടുണ്ട്. ശങ്കർ മഹാദേവൻ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കാൻ ജയ്പൂരിലെത്തി. നേഹ ധുപിയയും ഭർത്താവ് അംഗദ് ബേദിയും മിനി മാത്തൂറും ഭർത്താവ് കബിർ ഖാനും, രവീണ ടണ്ഠനുമൊക്കെമുംബൈ വിമാനത്താവളത്തിൽ എത്തിയതിന്റെ ഫോട്ടോ പുറത്തുവന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP