Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

'ഞാനും നേരിട്ടിട്ടുണ്ട് ലൈംഗിക അതിക്രമങ്ങൾ', വ്യക്തമായ തെളിവുകളില്ലാത്ത ലൈംഗികാരോപണങ്ങൾ തെളിയുന്നത് അസാധ്യം: വെളിപ്പെടുത്തലുമായി നടി കസ്തൂരി

'ഞാനും നേരിട്ടിട്ടുണ്ട് ലൈംഗിക അതിക്രമങ്ങൾ', വ്യക്തമായ തെളിവുകളില്ലാത്ത ലൈംഗികാരോപണങ്ങൾ തെളിയുന്നത് അസാധ്യം: വെളിപ്പെടുത്തലുമായി നടി കസ്തൂരി

മറുനാടൻ ഡെസ്‌ക്‌

മുംബൈ: സിനിമ മേഖലയിൽ നിന്ന് തനിക്ക് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടി കസ്തൂരി.വ്യക്തമായ തെളിവുകളില്ലാത്ത ലൈംഗികാരോപണങ്ങൾ തെളിയുന്നത് അസാധ്യമാണെന്ന് താരം ട്വീറ്റ് ചെയ്തു. കൂടുതൽ വിവരങ്ങൾ നടി വെളിപ്പെടുത്തിയിട്ടില്ല. സംവിധായകൻ അനുരാഗ് കശ്യപിന് നേരെ ഉയർന്ന പീഡന ആരോപണങ്ങൾക്ക് പ്രതികരണമായാണ് കസ്തൂരിയുടെ ട്വീറ്റ്.

നിങ്ങളുമായി അടുപ്പമുള്ള ഒരാൾക്കാണ് ഇത്തരമൊരു അനുഭവം നേരിടേണ്ടി വന്നതെങ്കിൽ നിങ്ങൾ ഇതുപോലെ നിയമ വശങ്ങളെക്കുറിച്ച് സംസാരിക്കുമോ എന്നായിരുന്നു ട്വീറ്റിന് താഴെ വന്ന ഒരു കമന്റ്. എന്ത് അടുപ്പമുള്ള ആൾ, എനിക്ക് തന്നെ അങ്ങനെ സംഭവിച്ചിട്ടുണ്ടെന്ന് ചോദ്യത്തിന് കസ്തൂരി മറുപടിയും നൽകി. സിനിമയ്ക്കുള്ളിൽ തനിക്ക് നേരെയും ലൈംഗിക അതിക്രമങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞ കസ്തൂരി സംഭവത്തെ കുറിച്ച് കൂടുതലൊന്നും വ്യക്തമാക്കിയില്ല.

ബോളിവുഡ് നടി പായൽ ഘോഷ് എ.ബി.എൻ തെലുഗുവിന് നൽകിയ അഭിമുഖത്തിലാണ് അനുരാഗ് കശ്യപ് തന്നോട് മോശമായി പെരുമാറിയെന്ന ആരോപണം ഉന്നയിച്ചത്. 2014ൽ ആയിരുന്നു സംഭവമെന്നും ഇപ്പോൾ തന്റെ കയ്യിൽ തെളിവുകളൊന്നുമില്ലെന്നും നടി അഭിമുഖത്തിൽ പറഞ്ഞിരുന്നു. കശ്യപിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉന്നയിച്ച് കങ്കണയും രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് അനുരാഗ് കശ്യപിന് പിൻതുണയുമായി പ്രമുഖ നടിമാർ തന്നെ രംഗത്തെത്തിയത്. കണ്ടതിൽ വെച്ചേറ്റവും വലിയ ഫെമിനിസ്റ്റ് എന്ന് തപ്സീ പന്നുവും, അനുരാഗിന്റെ സാന്നിധ്യത്തിൽ ഏപ്പോഴും പൂർണ സുരക്ഷിതത്വമെന്ന് രാധിക ആപ്തേയും ട്വീറ്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP