Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കടുവാക്കുന്നേൽ കുറുവാച്ചൻ ഇപ്പോഴും കോട്ടയത്ത് ജീവിച്ചിരിക്കുന്നു; കഥാപാത്രത്തിന് ആ പേരിട്ടതും രൂപം കൊടുത്തതും താനാണെന്നും രൺജി പണിക്കർ; മലയാള സിനിമയിലെ പ്ലാന്റർ കടുവാക്കുന്നേൽ കുറുവച്ചന് പുതിയ ട്വിസ്റ്റ്

കടുവാക്കുന്നേൽ കുറുവാച്ചൻ ഇപ്പോഴും കോട്ടയത്ത് ജീവിച്ചിരിക്കുന്നു; കഥാപാത്രത്തിന് ആ പേരിട്ടതും രൂപം കൊടുത്തതും താനാണെന്നും രൺജി പണിക്കർ; മലയാള സിനിമയിലെ പ്ലാന്റർ കടുവാക്കുന്നേൽ കുറുവച്ചന് പുതിയ ട്വിസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

മലയാളത്തിൽ സുരേഷ്‌‌ഗോപിയുടെ 250-ാം സിനിമയെന്ന പ്രഖ്യാപനം നടത്തിയ ചിത്രമായിരുന്നു കടുവാക്കുന്നേൽ കുറുവാച്ചൻ. സുരേഷ്‌ഗോപിയുടെ ജന്മദിനത്തിൽ ചിത്രത്തിന്റെ ഗംഭീരപ്രഖ്യാപനവും മോഷൻപോസ്റ്ററും പുറത്തിറങ്ങിയിരുന്നു. എന്നാൽ ഇതേ ചിത്രം തന്നെയാണ് കടുവയെന്ന പേരിൽ ഷാജി കൈലാസ്-പൃഥ്വി‌രാജ് കൂട്ടുക്കെട്ടിൽ ഒരുങ്ങുന്നതെന്ന വിവാദങ്ങൾക്കിടെ ഒരു പുതിയ ട്വിസ്റ്റ്. കടുവാക്കുന്നേൽ കുറുവച്ചൻ ഒരു സാങ്കല്പിക കഥാപാത്രമല്ല. കോട്ടയം ജില്ലയിലെ പാലായിൽ ഇപ്പോഴും ജീവിച്ചിരിക്കുന്ന ആളാണത്രേ കടുവാക്കുന്നേൽ കുറുവാച്ചൻ. തിരക്കഥാകൃത്തും നടനുമായി രഞ്ജി പണിക്കരാണ് പുതിയ വെളിപ്പെടുത്തലപമായി രം​ഗത്തെത്തിയത്. മോഹൻലാലിനെ നായകനാക്കി ഒരുക്കാനിരുന്ന സിനിമയിലെ കഥാപാത്രമാണ് കടുവാക്കുന്നേൽ കുറുവാച്ചൻ എന്നാണ് അദ്ദേഹം പറയുന്നത്. മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് രൺജി പണിക്കരുടെ വെളിപ്പെടുത്തൽ.

എന്നാൽ കടുവാക്കുന്നേൽ കുറുവാച്ചൻ എന്നത് ആരുടേയും കഥാപാത്ര സൃഷ്ടിയല്ലെന്നും ഇപ്പോഴും കോട്ടയത്ത് ജീവിച്ചിരിക്കുന്ന ആളാണെന്നുമാണ് രൺജി പണിക്കർ പറയുന്നത്. ഷാജി കൈലാസിന്റെ സംവിധാനത്തിൽ ഒരുങ്ങാനിരുന്ന വ്യാഘ്രത്തിലേക്കാണ് ഈ കഥാപാത്രത്തെ തീരുമാനിച്ചിരുന്നത്. പ്ലാന്റർ കുറുവച്ചൻ എന്ന കഥാപാത്രമായിരുന്നു. ചില കാരണങ്ങളാൽ സിനിമ നടന്നില്ല. ഏകദേശം 20 വർഷം മുമ്പ് അദ്ദേഹവുമായി സംസാരിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ അനുഭവങ്ങൾ സിനിമയാക്കാൻ പോന്നതാണെന്നു ഞാൻ തിരിച്ചറിയുന്നത്. ഒരു സിനിമയ്ക്കു ചേർന്ന കഥാപാത്രവും കഥാപരിസരങ്ങളും. അന്ന് ഞാനും ഷാജിയും (ഷാജി കൈലാസ്) ഒരുമിച്ചാണ് ഈ സിനിമ ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. ഞങ്ങൾ അന്ന് ഒരുമിച്ച് സിനിമകൾ ചെയ്തിരുന്ന കാലമായിരുന്നു. വ്യാഘ്രം എന്ന ടൈറ്റിലിൽ പ്ലാന്റർ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രത്തെ നായകനാക്കി സിനിമ ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചെങ്കിലും പിന്നീട് പല കാരണങ്ങളാൽ അതു നടന്നില്ല. - രഞ്‍ജി പണിക്കർ പറഞ്ഞു.

കഴിഞ്ഞ വർഷമാണ്, ഇപ്പോൾ ഇതു സംബന്ധിച്ച് അവകാശവാദം ഉന്നയിക്കുന്ന തിരക്കഥാകൃത്തിന്റെ രചനയിൽ ഇങ്ങനെയൊരു സിനിമ ചെയ്യുന്നതിനെ കുറിച്ച് പറയുന്നത്. ആ കഥാപാത്രത്തെ നായകനാക്കി സിനിമ ചെയ്യുന്നതിൽ വിരോധം ഉണ്ടോ എന്ന് ഷാജി ചോദിച്ചിരുന്നു. ഷാജി ആയതുകൊണ്ട് ഞാൻ സമ്മതിക്കുകയും ചെയ്‍തിരുന്നു. ഇപ്പോൾ കേൾക്കുന്ന വാദങ്ങൾ പോലെ കടുവാക്കുന്നേൽ കുറുവച്ചൻ ഇവർ ആരും സൃഷ്‍ടിച്ച കഥാപാത്രമല്ല. ആ രണ്ടു സിനിമകളുടെയും തിരക്കഥാകൃത്തുക്കൾ തമ്മിൽ ആ വിഷയം തീർക്കട്ടെ. പക്ഷേ ആരെങ്കിലും ആ കഥാപാത്രം താൻ സ്വയം സൃഷ്‍ടിച്ചതാണ് എന്ന് പറഞ്ഞാൽ അടിസ്ഥാനരഹിതമാണ്. ഞാൻ ഇതിൽ മറ്റു അവകാശവാദങ്ങൾ ഉന്നയിക്കാത്തത് ആർക്കും ഇത്തരം പശ്ചാത്തലത്തിൽ സിനിമ എടുക്കാനുള്ള അധികാരവും അവകാശവും ഉണ്ടെന്നു ബോധ്യമുള്ളതിനാലാണ്. പക്ഷേ കുറുവച്ചൻ എന്ന് കഥാപാത്രത്തിന് ആ പേരിട്ടതും രൂപം കൊടുത്തതും ഞാനാണ്. - അദ്ദേഹം കൂട്ടിച്ചേർത്തു.

കടുവാക്കുന്നേൽ കറുവാച്ചൻ എന്ന കഥാപാത്രത്തെ ചൊല്ലി അടുത്തിടെ സിനിമ ലോകത്ത് വിവാദമുണ്ടായിരുന്നു. പൃഥ്വിരാജിനെ നായകനാക്കി കടുവ എന്ന സിനിമയും അടുത്തിടെ സുരേഷ് ഗോപിയെ നായകനാക്കി കടുവാക്കുന്നേൽ കുറുവച്ചൻ എന്ന സിനിമയും പ്രഖ്യാപിച്ചിരുന്നു. രണ്ട് സിനിമയുടെയും ഫോട്ടോകൾ ഓൺലൈനിൽ തരംഗമായിരുന്നു. കടുവ എന്ന സിനിമ സംവിധാനം ചെയ്യാനിരുന്നത് ഷാജി കൈലാസ് ആണ്. കടുവാക്കുന്നേൽ കുറുവാച്ചൻ എന്ന സിനിമയ്‍ക്ക് എതിരെ കടുവയുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം രംഗത്ത് എത്തുകയായിരുന്നു. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന സിനിമയ്‍ക്ക് കോടതി വിലക്ക് വരികയും ചെയ്‍തു. ചിത്രീകരണം ചെയ്യുന്നതിനായിരുന്നു വിലക്ക്. പ്രമോഷണൽ ചടങ്ങുകൾക്കും കോടതി വിലക്കേർപ്പെടുത്തുകയും ചെയ്‍തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP