Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

ഒരു നേരം വരെ അലക്കി തേച്ച ഖദറിനോട് എന്നും ഒരു അകൽച്ചയായിരുന്നു; എന്നാൽ ഇന്ന് ഞാൻ ഞാനായി നിക്കുമ്പോൾ അവരോട് ബഹുമാനമാണ്; തികച്ചും ഒരു സിനിമ രീതിയിൽ 5 കാർ മാറി കേറി വന്നെങ്കിലും ഒരു സഹോദരിയെ പോലെ കണ്ട് സഹായിച്ച എല്ലാവർക്കും നന്ദി; ലോക് ഡൗൺ കാലത്ത് തൃശൂരിൽ നിന്ന് കൊല്ലത്തേക്ക് അഞ്ചര മണിക്കൂറിൽ സൂപ്പർ ത്രില്ലർ യാത്ര; അച്ഛനെ ആശുപത്രിയിൽ എത്തിക്കാൻ ഇളയ സഹോദരിക്ക് കൂട്ടു വേണം; ജേർണലിസം വിദ്യാർത്ഥിനി കാർത്തികാ പ്രകാശിന്റെ യാത്രാക്കഥ സോഷ്യൽ മീഡിയയിൽ ഹിറ്റ്‌

ഒരു നേരം വരെ അലക്കി തേച്ച ഖദറിനോട് എന്നും ഒരു അകൽച്ചയായിരുന്നു; എന്നാൽ ഇന്ന് ഞാൻ ഞാനായി നിക്കുമ്പോൾ അവരോട് ബഹുമാനമാണ്; തികച്ചും ഒരു സിനിമ രീതിയിൽ 5 കാർ മാറി കേറി വന്നെങ്കിലും ഒരു സഹോദരിയെ പോലെ കണ്ട് സഹായിച്ച എല്ലാവർക്കും നന്ദി; ലോക് ഡൗൺ കാലത്ത് തൃശൂരിൽ നിന്ന് കൊല്ലത്തേക്ക് അഞ്ചര മണിക്കൂറിൽ സൂപ്പർ ത്രില്ലർ യാത്ര; അച്ഛനെ ആശുപത്രിയിൽ എത്തിക്കാൻ ഇളയ സഹോദരിക്ക് കൂട്ടു വേണം; ജേർണലിസം വിദ്യാർത്ഥിനി കാർത്തികാ പ്രകാശിന്റെ യാത്രാക്കഥ സോഷ്യൽ മീഡിയയിൽ ഹിറ്റ്‌

മറുനാടൻ മലയാളി ബ്യൂറോ

ഹരിപ്പാട്: മുംബൈയിൽ നിന്ന കോട്ടയത്തേക്ക് നാല് ദിവസം കൊണ്ട് 1500 കിലോമീറ്റർ താണ്ടിയ അച്ഛൻ. ഇപ്പോഴിതാ സമാനതകളില്ലാത്ത മാതൃകയായി ജേർണലിസം വിദ്യാർത്ഥിനി ചവറ നല്ലേത്ത് മുക്ക് ബിന്ദുഭവനം കാർത്തികാ പ്രകാശും. കാർത്തികയുടെ ഈ യാത്രയ്ക്ക് പിന്നിൽ ഒരു ഉദ്ദേശമുണ്ടായിരുന്നു. ഒഴിവാക്കാനാവാത്ത ഉത്തരവാദിത്തം. ഇതാണ് കാർത്തികയെന്ന മകൾ പ്രതിസന്ധികളെ അതിജീവിച്ച് ചെയ്തതും. ലോക്ക് ഡൗൺ കാലത്ത് കാർത്തിക നടത്തിയത് തീർത്തും അവിശ്വസനീയമായി യാത്രയായിരുന്നു. തന്റെ മുന്നിലേക്ക് വന്നവരെല്ലാം ദൈവത്തെ പോലെ സഹായികളായി. അങ്ങനെ ലക്ഷ്യത്തിലുമെത്തി.

അച്ഛനെ ആശുപത്രിയിലെത്തിക്കണം. നടന്നായാലും വീട്ടിലെത്തിയേ തീരൂ. സഹായത്തിനായി പലരെയും വിളിച്ചു. ഒടുവിൽ കൊല്ലത്തെ യൂത്ത് കോൺഗ്രസ് നേതാവ് അരുൺരാജ് സഹായിച്ചു. അങ്ങനെ തൃശ്ശൂരിൽനിന്ന് കൊല്ലം ചവറയിലെ വീട്ടിലേക്കുള്ള അഞ്ചര മണിക്കൂർ നീണ്ട യാത്ര. ഇതിനിടെയിൽ അഞ്ച് കാറുകൾ മാറി കയറി. ഖദറിട്ട ചെറുപ്പക്കാർ, ഒരിക്കൽപ്പോലും കണ്ടിട്ടില്ലാത്തവർ, അവരാണ് സഹോദരിയെപ്പോലെ സംരക്ഷിച്ച് വീട്ടിലെത്തിച്ചത്- കാർത്തിക ഈ യാത്രയെ പറ്റി പറഞ്ഞത് ഇങ്ങനെയാണ്. അലക്കിത്തേച്ച ഖദറിനോട് എന്നും ഒരു അകൽച്ചയായിരുന്നെന്നും എന്നാൽ, ഇന്ന് അവരോട് ബഹുമാനമാണെന്നും ഈ യാത്രയെപ്പറ്റി കാർത്തിക ഫെയ്സ് ബുക്കിൽ കുറിച്ചു.

തൃശ്ശൂർ ചേതന കോളേജ് ഓഫ് മീഡിയ ആൻഡ് പെർഫോമിങ് ആർട്ടിലെ ബി.എ. ജേർണലിസം ഒന്നാംവർഷ വിദ്യാർത്ഥിനിയാണ് കാർത്തിക. ലോക്ക് ഡൗണിന് പിന്നാലെ ഹോസ്റ്റലിൽനിന്ന് കൂട്ടുകാരിയുടെ വീട്ടിലേക്ക് താമസം മാറ്റി. വിമുക്തഭടനായ അച്ഛൻ ജയപ്രകാശ് കരൾരോഗത്തിന് ചികിത്സയിലാണ്. കഴിഞ്ഞദിവസം സ്ഥിതി വഷളായി. അടിയന്തരമായി തിരുവനന്തപുരത്തെ ആശുപത്രിയിലെത്തിക്കണം. അമ്മ ബിന്ദു അച്ഛനുമായി പോകാൻ ഒരുങ്ങി. ഇതോടെ പ്രതിസന്ധി തുടങ്ങി. വീട്ടിൽ ഇളയ സഹോദരി ഒൻപതാം ക്ലാസുകാരി ഗൗരി തനിച്ചാകും. കൊറോണക്കാലത്ത് കുട്ടിയുമായി യാത്ര പോകാനും പറ്റില്ല. ഇതിനെ ആരോഗ്യ പ്രവർത്തകർ എതിർത്തു. ഇതോടെയാണ് എങ്ങനേയും വീട്ടിലെത്തിയേ മതിയാകൂവെന്ന സ്ഥിതി വന്നത്.

കൂടുതൽപേർ ഒന്നിച്ചുള്ള യാത്ര ആരോഗ്യപ്രവർത്തകർ വിലക്കിയതോടെ കാർത്തിക കൊല്ലത്തേക്ക് വരാൻ തീരുമാനിച്ചു. ഇതോടെ സഹായ അഭ്യർത്ഥനകൾ നടത്തി. അങ്ങനെ വിഷയം യൂത്ത് കോൺഗ്രസ് ഏറ്റെടുത്തു. തിങ്കളാഴ്ച രാവിലെ ഒൻപതരയോടെ തൃശ്ശൂരിലെ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജനീഷ് ഇടപെട്ട് പ്രവീൺ എന്ന പ്രവർത്തകനെ കാർത്തികയുടെ താമസസ്ഥലത്തേക്കയച്ചു. പ്രവീണിനൊപ്പം കാറിൽ ആലുവയിലിറങ്ങി. അവിടെനിന്ന് എറണാകുളത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഹസീൻ ഖാലിദ് കാർത്തികയെ വൈറ്റിലയിലെത്തിച്ചു. ഗംഗാ ശങ്കറെന്ന പ്രവർത്തകൻ വൈറ്റിലയിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിനൊപ്പം ചേർത്തലയിലിറങ്ങി.

തുടർന്ന് രൂപേഷ്, വിമൽ എന്നിവർചേർന്ന് ഹരിപ്പാടിനടുത്ത് തോട്ടപ്പള്ളിയിൽ കൊണ്ടുവന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിലും പ്രവർത്തകനായ മിഥുനും പിന്നീട് കൊല്ലത്തെ വീട്ടിലെത്തിച്ചു. കാർത്തിക വീട്ടിലെത്തിയതിന് പിന്നാലെ അമ്മ ബിന്ദു അച്ഛനുമായി തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് പോയി. ജില്ലയ്ക്ക് പുറത്തു നിന്ന് വന്നതാനാൽ കാർത്തിക രണ്ടാഴ്ച വീട്ടിലിരിക്കാനാണ് ആരോഗ്യപ്രവർത്തകർ നിർദ്ദേശിച്ചിരിക്കുന്നത്. അതായത് രണ്ടാഴ്ച ക്വാറന്റൈൻ. അത് സന്തോഷത്തോടെ സ്വീകരിക്കുകയാണ് മകൾ. എന്നാലും വീട്ടിൽ എത്താനായതിന്റെ ആശ്വാസം മുഖത്ത് നിറയുന്നു.

കാർത്തികാ പ്രകാശിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചുവടെ

ഒരു നേരം വരെ അലക്കി തേച്ച കദറിനോട് എന്നും ഒരു അകൽച്ചയായിരുന്നു എന്നാൽ ഇന്ന് ഞാൻ ഞാനായി നിക്കുമ്പോൾ അവരോട് ബഹുമാനമാണ്. തൃശ്ശൂർ നിന്നും എനിക്ക് കൊല്ലം ചവറയിലോട്ട്, എന്റെ നാട്ടിലേക്ക് വരാനായി ഞാൻ നിരവധി പേരെ സഹായത്തിന് വിളിച്ചു അവസാനം ജില്ല യൂത്ത് കോൺഗ്രസ് president അരുൺ രാജ് ഇടപ്പെട്ട് തൃശ്ശൂർ പട്ടിക്കാട് C I ഷുക്കൂർ Sir അനുമതി നൽകിയത്തിന്റെ പേരിൽ അവിടുത്തെ യൂത്ത് കോൺഗ്രസിന്റെ ജില്ലാ പ്രസിഡന്റ് ജനീഷ് ഇടപ്പെട്ട് പ്രവീൺ എന്ന KSU പ്രവർത്തകന്റെ കൂടെ ആലുവവരെയും അവിടുന്ന് കോൺഗ്രസ് നേതാവ് മുഹമ്മദ് ഷിയാസിന്റെ നേതൃത്യത്തിൽ യൂത്ത് കോൺഗ്രസ് നേതാവായ ഹസീൻ ഖാലിദ് വൈറ്റില്ല വരെയും അവിടുന്ന് ഗംഗ ശങ്കർ എന്ന യൂത്ത് കോൺഗ്രസ് നേതാവ് ചേർത്തലവരെയും എത്തിച്ചു.

അവിടുന്ന് യൂത്ത് കോൺഗ്രസ് നേതാക്കളായ രൂപേഷും മിഥുനും തോട്ടപ്പള്ളി വരെയും അതിനു ഇടയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ കണ്ണൻന്റെ വീട്ടിൽ നിന്നും ഉച്ചക്ക് ഭക്ഷണം ഒരുക്കിയിരുന്നു. ശേഷം അവിടുന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിലും advocate ആയ യൂത്ത് കോൺഗ്രസ് നേതാവ് വിമൽ ചേർന്ന് എന്നെ അമ്മയുടെയും അച്ഛന്റെയും അടുത്തെത്തിച്ചു. യാത്രയിൽ എന്റെ കാര്യ വിവരങ്ങൾ ഫോണിൽ വിളിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ശബരീനാഥൻ എംഎൽഎ ,ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ എന്നിവർ അന്വേഷിച്ചു.

തികച്ചും ഒരു സിനിമ രീതിയിൽ 5 കാർ മാറി കേറി വന്നെങ്കിലും ഒരു സഹോദരിയെ പോലെ കണ്ട് സഹായിച്ച എല്ലാവർക്കും നന്ദി പറയുന്നു... നാട്ടിലെത്തിയ ഞാൻ അരോഗ്യ വകുപ്പു മായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തത്തിന്റ അടിസ്ഥാനത്തിൽ 14 ദിവസം വീട്ടിൽ തന്നെ നിരീക്ഷണത്തിലായിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP