Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202115Saturday

രണ്ടാമത്തെ കുഞ്ഞിനെ കാണാൻ അമ്മ എത്തിയില്ല; അമ്മയോടപ്പം സമയം ചിലവഴിക്കാൻ ഞങ്ങൾ കാത്തിരിക്കുന്നു: കരീനാ കപൂർ

രണ്ടാമത്തെ കുഞ്ഞിനെ കാണാൻ അമ്മ എത്തിയില്ല; അമ്മയോടപ്പം സമയം ചിലവഴിക്കാൻ ഞങ്ങൾ കാത്തിരിക്കുന്നു: കരീനാ കപൂർ

സ്വന്തം ലേഖകൻ

സെയ്ഫ് അലി ഖാന്റെ അമ്മ ഷർമിള ടാക്കൂറിനെ കുറിച്ച് മരുമകൾ കരീന കപൂർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. കോവിഡ് പശ്ചാത്തലത്തി രണ്ടാമത്തെ കുഞ്ഞിനെ കാണാൻ ഷർമിളാ ടാക്കൂറിന് ഇതുവരെ സാധിച്ചില്ലെന്ന് കരീന പറയുന്നു. അമ്മയോടൊപ്പം അൽപം സമയം ചിലവഴിക്കാനായി കാത്തിരിക്കുകയാണെന്നും കരീന പറഞ്ഞു

അടുത്തിടെ നടത്തിയ പോഡ്കാസ്റ്റിൽ ഭർതൃമാതാവിനെ പ്രശംസിച്ച് കരീന പറഞ്ഞതിങ്ങനെ: 'അമ്മയെ കുറിച്ച് മറ്റുള്ളവർ ചോദിക്കുമ്പോൾ ഞാൻ പരിഭ്രാന്തയാകും. അത്രയും മഹത്തായ വ്യക്തിത്വത്തിന് ഉടമയായ ഒരാളെ കുറിച്ചാണ് അവർ എന്നോട് ചോദിക്കുന്നത്. എങ്ങനെയാണ് മറുപടി പറയേണ്ടതെന്ന് എനിക്കറിയില്ല. ഇതിഹാസമായ ഒരാളെ കുറിച്ച് എന്താണ് ഞാൻ പറയുക? ഈ ഭൂമിയിൽ ഏറ്റവും യോഗ്യയായ സ്ത്രീകളിൽ ഒരാളാണ് എന്റെ ഭർതൃമാതാവ് എന്നതിൽ ഞാൻ ഭാഗ്യവതിയാണ്. ഇത്രയേറെ സ്‌നേഹ സമ്പന്നയായ ഒരു വ്യക്തിയെ ഭർതൃമാതാവായി ലഭിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. സ്വന്തം മക്കളെ മാത്രമല്ല, പേരക്കുട്ടികളെയും മരുമകളെയും ആത്മാർത്ഥമായി അവർ സ്‌നേഹിക്കുന്നു.' കരീന പറയുന്നു.

ഈ കുടുംബത്തിലെ അംഗമാകാൻ സഹായിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും കരീന പറഞ്ഞു. 'വളരെ വലിയ ബഹുമാനവും കരുതലും എനിക്ക് അമ്മയോടുണ്ട്. ഒരു കാര്യത്തിൽ മാത്രമാണ് വിഷമമുള്ളത്. കോവിഡിന് മുൻപ് ധാരാളം സമയം അവരുമായി ചിലവഴിക്കാൻ സാധിച്ചിരിരുന്നു എന്നാൽ ഇപ്പോൾ അതിന് കഴിയാത്തതിൽ ഞങ്ങൾ നിരാശരാണ്. കുടുംബത്തിലെ ഏറ്റവും ചെറിയ ആളെ കാണാൻ അമ്മയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല. അമ്മയോടപ്പം സമയം ചിലവഴിക്കാൻ ഞങ്ങൾ കാത്തിരിക്കുകയാണ്. കരീന വ്യക്തമാക്കി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP