Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202021Wednesday

കനിക കപൂറിന്റെ നാലാമത്തെ പരിശോധനാ ഫലവും പോസിറ്റീവ്; ബോളിവുഡിന്റെ പ്രിയ ഗായികയെ കൊറോണ കീഴടക്കുമോ എന്ന ആശങ്കയിൽ ആരാധകർ; പ്രാർത്ഥിക്കണമെന്ന് അപേക്ഷിച്ച് ബന്ധുക്കളും രംഗത്ത്

മറുനാടൻ ഡെസ്‌ക്‌

ലക്‌നൗ; കൊറോണ സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിന്റെ ആരോഗ്യനിലയിൽ പുരോഗതിയില്ലാത്തത് ആശങ്ക സൃഷ്ടിക്കുന്നത്. ?കനികയെ നാല് തവണ പരിശോധന നടത്തിയെങ്കിലും ഫലം പോസിറ്റീവായിരുന്നു. ഇപ്പോൾ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിൽ കഴിയുകയാണ് കനിക കപൂർ.

നാലാമതും ഫലം പോസിറ്റീവായതിൽ ഗായികയുടെ കുടുംബാംഗങ്ങൾ കടുത്ത ആശങ്കയിലാണ്. കനികയുടെ ശരീരം മരുന്നിന് പ്രതികരിക്കുന്നില്ല എന്നാണ് മനസ്സിലാകുന്നത്. ലോക്ക് ഡൗണിൽ ഞങ്ങൾ നിസ്സഹായരാണ്, എല്ലാവരും പ്രാർത്ഥിക്കണമെന്ന് ഗായികയുടെ ബന്ധുക്കൾ പറഞ്ഞതായി ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വിദേശത്തു നിന്നെത്തി സർക്കാർ നിർദേശങ്ങൾ പാലിക്കാതെ പുറത്തു കറങ്ങി നടന്നതിന് കനികക്കെതിരെ പൊലീസ് കേസെടുത്തു. രോഗവിവരം മറച്ചുവെച്ച് പൊതുസ്ഥലങ്ങളിൽ പോവുകയും രോഗം പടരാൻ സാഹചര്യമൊരുക്കുകയും ചെയ്തതിനാണ് ലക്‌നൗ പൊലീസ് കേസ് എടുത്തത്. ഇന്ത്യൻ ശിക്ഷാനിയമം സെക്ഷൻ 269 പ്രകാരമാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP