Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202109Thursday

ആളുകൾക്ക് കനി അങ്ങനെയേ അഭിനയിക്കൂ എന്നൊരു ധാരണയുണ്ട്; തന്റെ പൊട്ടൻഷ്യൽ സാക്ഷാത്കരിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ ലഭിക്കാറില്ലെന്നും കനി കുസൃതി

ആളുകൾക്ക് കനി അങ്ങനെയേ അഭിനയിക്കൂ എന്നൊരു ധാരണയുണ്ട്; തന്റെ പൊട്ടൻഷ്യൽ സാക്ഷാത്കരിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ ലഭിക്കാറില്ലെന്നും കനി കുസൃതി

മറുനാടൻ ഡെസ്‌ക്‌

നടിയെന്ന നിലയിൽ തന്റെ പൊട്ടൻഷ്യൽ സാക്ഷാത്കരിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ ലഭിക്കാറില്ലെന്ന് കനി കുസൃതി. തന്നെ ആരും ഓഡീഷന് വിളിക്കാറില്ലെന്നും തന്റെ അഭിനയത്തെ കുറിച്ച് ആളുകൾക്ക് മുൻധാരണയുണ്ടെന്ന് തോന്നുന്നു എന്നും കനി ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.

ആളുകൾക്ക് കനി എന്തോ അങ്ങനെയേ അഭിനയിക്കൂ എന്നൊരു ധാരണയുണ്ടെന്ന് തോന്നുന്നുവെന്ന് താരം പറയുന്നു. ചില സിനിമകളുടെ ഓഡീഷന് താൻ വരട്ടെ എന്നു ചോദിക്കുമ്പോൾ കനിയെ ഞങ്ങൾക്കറിയാം കനിക്ക് ഒരു ഇമേജുണ്ട് എന്ന് സംവിധായകർ പറയുന്നതായും അഭിമുഖത്തിൽ കനി പറയുന്നു. ആരും തന്നെ ഓഡീഷന് വിളിക്കാറില്ലെന്നും കാസ്റ്റ് ചെയ്യും മുമ്പേ ഓപ്പണായി ഓഡീഷന് ഇരുന്നുകൂടേയെന്നും അതിനെന്താ സമ്മതിക്കാത്തതെന്ന് തോന്നാറുണ്ടെന്നും കനി പറയുന്നു. നടിയെന്ന നിലയിൽ തന്റെ പൊട്ടൻഷ്യൽ സാക്ഷാത്കരിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ കിട്ടാറില്ലെന്നും കനി കൂട്ടിച്ചേർത്തു.

തന്റെ ഫോട്ടോ എഡിറ്റ് ചെയ്ത് കവർ ഫോട്ടോയായി കൊടുത്തതിൽ ഗൃഹലക്ഷ്മിക്കെതിരെ വിമർശനവുമായി കഴിഞ്ഞ ദിവസം കനി രംഗത്തു വന്നിരുന്നു. തന്റെ യഥാർത്ഥ നിറവും കയ്യിലെ രോമങ്ങളും എഡിറ്റ് ചെയ്ത ഫോട്ടോയിൽ ഇല്ലെന്നും യഥാർത്ഥ ചിത്രം കൊടുത്താൽ മതിയായിരുന്നില്ലേ എന്നും കനി ചോദിച്ചിരുന്നു. മനക്കരുത്തുള്ള പെണ്ണുങ്ങളാണ് മാതൃക എന്ന തലക്കെട്ടോടെ കൊടുത്ത കനിയുടെ അഭിമുഖത്തിന്റെ ഭാഗമായാണ് ഗൃഹലക്ഷ്മി അവരുടെ ചിത്രങ്ങളും ഉൾപ്പെടുത്തിയിരുന്നത്. അതിൽ കവർ ഫോട്ടോയിൽ നടത്തിയ മിനുക്കു പണികൾക്കെതിരെ കനി മാത്രമല്ല മറ്റ് ചില വ്യക്തികളും സമൂഹമാധ്യമങ്ങളിലൂടെ വിമർശനമുന്നയിച്ചിരുന്നു.

കനി കുസൃതിയാണ് ഇത്തവണത്തെ ഗൃഹലക്ഷ്മി വാരികയുടെ കവർ. സ്കിൻ ടോണും യഥാർത്ഥ നിറവും മാറ്റി കൊണ്ട് ഫോട്ടോ പ്രസിദ്ധീകരിച്ചതിനെതിരെയാണ് കനി പ്രതിഷേധം ഉയർത്തിയത്. ഇൻസ്റ്റഗ്രാമിലായിരുന്നു കവർ പേജ് സ്റ്റോറിയാക്കി നടി ചോദ്യമുയർത്തിയത്. രോമമുള്ള കൈയും കാലും എന്റെ യഥാർത്ഥ മുഖവും എവിടെയെന്ന് നടി ചോദിച്ചു.

2019 ലെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ നടിയാണ് കനി കുസൃതി. ബിരിയാണി എന്ന സിനിമയിലെ അഭിനയത്തിനായിരുന്നു കനിക്ക് അവാർഡ് കിട്ടിയത്. ഇപ്പോഴിതാ മുഖ്യധാരാ സിനിമകളിൽ നായികാപ്രാധാന്യമുള്ള റോളുകൾ കിട്ടുന്നതിനെക്കുറിച്ച് അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ കനി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP