Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202125Saturday

'തലൈവി'ക്ക് പിന്നാലെ വെള്ളിത്തിരയിൽ 'സീതദേവി'യാവാൻ കങ്കണ; 'സീത ദി ഇൻകാർനേഷൻ' എന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് 'ബാഹുബലി' രചയിതാവ്

'തലൈവി'ക്ക് പിന്നാലെ വെള്ളിത്തിരയിൽ 'സീതദേവി'യാവാൻ കങ്കണ; 'സീത ദി ഇൻകാർനേഷൻ' എന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് 'ബാഹുബലി' രചയിതാവ്

ന്യൂസ് ഡെസ്‌ക്‌

മുംബൈ: രാമായണത്തെ അടിസ്ഥാനമാക്കി അലൗകിക് ദേശായി സംവിധാനം ചെയ്യുന്ന 'സീത ദി ഇൻകാർനേഷൻ' എന്ന ചിത്രത്തിൽ സീതാദേവിയുടെ വേഷത്തിൽ അഭിനയിക്കുക ബോളിവുഡ് നടി കങ്കണ റണൗത്ത്.

അലൗകിക് ദേശായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്ന ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നത് സാക്ഷാൽ കെ വി വിജയേന്ദ്ര പ്രസാദ് ആണ്. അതെ, 'ബാഹുബലി'യുടെ രചയിതാവും എസ് എസ് രാജമൗലിയുടെ പിതാവുമായ വിജയേന്ദ്ര പ്രസാദ്. രചനയിൽ സംവിധായകനും പങ്കാളിത്തമുണ്ട്.

 

സംഭാഷണങ്ങളും ഒപ്പം പാട്ടിന് വരികളും എഴുതുന്നത് മനോജ് മുസ്താഷിർ ആണ്. എ ഹ്യൂമൻ ബീയിങ് സ്റ്റുഡിയോയുടെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ പ്രദർശനത്തിനെത്തും.

ശർവേഷ് മെവാരയുടെ സംവിധാനത്തിൽ കങ്കണ എയർഫോഴ്‌സ് പൈലറ്റ് ആയെത്തുന്ന 'തേജസ്', റസ്‌നീഷ് റാസി ഗയ്‌യുടെ 'ധാക്കഡ്' എന്നിവയാണ് കങ്കണയുടേതായി പുറത്തുവരാനിരിക്കുന്ന മറ്റു രണ്ട് ശ്രദ്ധേയ പ്രോജക്റ്റുകൾ.

കോവിഡ് സാഹചര്യത്തിൽ വലിയ ബോക്‌സ് ഓഫീസ് വിജയമായില്ലെങ്കിലും കങ്കണ റണൗത്ത് തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയായി എത്തിയ 'തലൈവി' പ്രശംസ നേടിയിരുന്നു. കങ്കണയുടെ പ്രകടനവും ഏറെ ശ്ലാഘിക്കപ്പെട്ടു. ഇതിന് പിന്നാലെയാണ് പിരീഡ് ഡ്രാമയിൽ മറ്റൊരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കാൻ കങ്കണ ഒരുങ്ങുന്നത്.

'സീത ദ ഇൻകാർനേഷൻ' എന്ന സിനിമയ്ക്ക് പ്രതിഫലമായി 12 കോടി ആവശ്യപ്പെട്ടതിനെ തുടർന്ന് കരീന കപൂർ ട്രോളുകളിൽ നിറഞ്ഞിരുന്നു.എന്താണ് തനിക്ക് വേണ്ടത് എന്നാണ് താൻ വ്യക്തമാക്കുന്നത്, അതിന് ആബഹുമാനം ലഭിക്കണമെന്ന് കരുതുന്നു. ഇത് ആവശ്യപ്പെടുന്നു എന്നതിലല്ല കാര്യം, സ്ത്രീകളെ ബഹുമാനിക്കുക എന്നതിലാണ്. കാര്യങ്ങൾ മാറിക്കൊണ്ടിരിക്കുകയാണെന്ന് കരുതുന്നുവെന്നുമാണ് കരീന ട്രോളുകളോട് പ്രതികരിച്ചത്.

വിവാഹം കഴിഞ്ഞ് രണ്ടു കുട്ടികളുടെ അമ്മയായെങ്കിലും സിനിമയിൽ സജീവമാണ് കരീന. സെയ്ഫ് അലിഖാനെ വിവാഹം കഴിച്ചപ്പോൾ, വിവാഹിതയായ നായികയ്‌ക്കൊപ്പം ജോലി ചെയ്യാൻ ഒരു നിർമ്മാതാവും ആഗ്രഹിക്കില്ലെന്നും തന്റെ കരിയർ അവസാനിക്കുമെന്നും പലരും പറഞ്ഞിരുന്നു.

വിവാഹം തന്റെ കരിയർ അവസാനിപ്പിക്കുകയാണെങ്കിൽ, അത് നല്ലതാണ്, അതാണ് തന്റെ വിധി, അതുകൊണ്ട് താൻ ഇഷ്ടപ്പെടുന്ന വ്യക്തിയെ വിവാഹം കഴിക്കാതിരിക്കാൻ പോകുന്നില്ല എന്നാണ് താൻ ചിന്തിച്ചത് എന്നും കരീന പറയുന്നു. ആദ്യ മകൻ തൈമൂറിനെ ഗർഭത്തിലിരിക്കെയാണ് കരീന വീരേ ദി വെഡ്ഡിങ് ചിത്രത്തിൽ അഭിനയിച്ചത്. ലാൽ സിങ് ചദ്ദയാണ് കരീനയുടെ ഇനി റിലീസ് പ്രതീക്ഷിക്കുന്ന ചിത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP