Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202227Thursday

മിന്നൽ മുരളിക്ക് പിന്നാലെ ടൊവീനോയുടെ 'കാണെക്കാണെ'യും ഡയറക്റ്റ് ഒടിടി റിലീസ്: ടീസർ പുറത്ത്; ചിത്രമെത്തുന്നത് സോണി ലിവിന്റെ ആദ്യ മലയാളം ചിത്രമായി

മിന്നൽ മുരളിക്ക് പിന്നാലെ ടൊവീനോയുടെ 'കാണെക്കാണെ'യും ഡയറക്റ്റ് ഒടിടി റിലീസ്: ടീസർ പുറത്ത്; ചിത്രമെത്തുന്നത് സോണി ലിവിന്റെ ആദ്യ മലയാളം ചിത്രമായി

മറുനാടൻ മലയാളി ബ്യൂറോ

ടൊവീനോ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മറ്റൊരു ചിത്രവും ഡയറക്റ്റ് ഒടിടി റിലീസ് ആയി പ്രേക്ഷകരിലേക്ക് എത്താൻ ഒരുങ്ങുന്നു. ബോബി-സഞ്ജയ്‌യുടെ രചനയിൽ മനു അശോകൻ സംവിധാനം ചെയ്തിരിക്കുന്ന 'കാണെക്കാണെ'യാണ് ആ ചിത്രം. സോണി ലിവ് എന്ന പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം വഴിയാണ് ചിത്രം എത്തുന്നത്. സോണി ലിവിലൂടെ റിലീസ് ചെയ്യപ്പെടുന്ന ആദ്യ മലയാള ചിത്രമാണ് ഇത്. ചിത്രത്തിന്റെ ടീസർ സോണി ലിവ് പുറത്തുവിട്ടിട്ടുണ്ട്. ഈ മാസം 17നാണ് റിലീസ്.

'ഉയരെ' എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ മനു അശോകന്റെ രണ്ടാമത്തെ ചിത്രമാണ് കാണെക്കാണെ. ഐശ്വര്യ ലക്ഷ്മി നായികയാവുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, പ്രേം പ്രകാശ്, ശ്രുതി രാമചന്ദ്രൻ, ശ്രുതി ജയൻ, ബിനു പപ്പു, ധന്യ മേരി വർഗീസ്, റോണി ഡേവിഡ് രാജ്, അഭിറാം പൊതുവാൾ, പ്രദീപ് ബാലൻ തുടങ്ങിയവരും കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

ഡ്രീം കാച്ചറിന്റെ ബാനറിൽ ടി ആർ ഷംസുദ്ദീൻ ആണ് നിർമ്മാണം. ഛായാഗ്രഹണം ആൽബി ആന്റണി. എഡിറ്റിങ് അഭിലാഷ് ബാലചന്ദ്രൻ. കലാസംവിധാനം ദിലീപ് നാഥ്, വസ്ത്രാലങ്കാരം ശ്രേയ അരവിന്ദ്. വരികൾ വിനായക് ശശികുമാർ, സംഗീതം രഞ്ജിൻ രാജ്, ജി വേണുഗോപാലും സിത്താര കൃഷ്ണകുമാറുമാണ് പാടിയിരിക്കുന്നത്. ചീഫ് അസോസിയേറ്റ് ഡയറക്ടർ സമീഷ് സെബാസ്റ്റ്യൻ, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ, ഡിസൈൻ ഓൾഡ് മങ്ക്‌സ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP