Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

കമൽഹാസനെ നാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കും; ശസ്ത്രക്രിയ ഉടനെന്ന് മക്കൾ നീതിമയ്യം ഉപാധ്യക്ഷൻ; ശസ്ത്രക്രിയ കാലിൽ ഇട്ടിരുന്ന കമ്പി നീക്കം ചെയ്യാൻ  

കമൽഹാസനെ നാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കും; ശസ്ത്രക്രിയ ഉടനെന്ന് മക്കൾ നീതിമയ്യം ഉപാധ്യക്ഷൻ; ശസ്ത്രക്രിയ കാലിൽ ഇട്ടിരുന്ന കമ്പി നീക്കം ചെയ്യാൻ   

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ; നടനും മക്കൾ നീതിമയ്യം അദ്ധ്യക്ഷനുമായ കമൽഹാസൻ ശസ്ത്രക്രിയയ്ക്ക് വിധേയനാകും. 2016ൽ കാലിൽ പൊട്ടൽ ഉണ്ടായപ്പോൾ സ്ഥാപിച്ച ഇംപ്ലാന്റ് നീക്കം ചെയ്യാനാണ് ശസ്ത്രക്രിയ.2016ൽ ചെന്നൈ ഓഫീസിൽ വെച്ച് വീണതിനെ തുടർന്ന് കമൽഹാസന് ശസ്ത്രക്രിയ നടത്തിയിരുന്നു. അന്നു കാലിന് ഇട്ട കമ്പിയാണ് നീക്കം ചെയ്യുന്നത്.

രാഷ്ട്രീയവും സിനിമാപരവുമായ തിരക്കുകളെ തുടർന്നായിരുന്നു ശസ്ത്രക്രിയ ചെയ്യാനിരുന്നത് നീട്ടിയത്. ഇനി എന്തായാലും ആരോഗ്യം വീണ്ടെടുക്കാൻ കുറച്ചു ആഴ്ചകൾ വിശ്രമം വേണ്ടിവരുമെന്നാണ് അദ്ദേഹത്തിന് പാർട്ടി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.നാളെ ആശുപത്രിയിൽ അഡ്‌മിറ്റ് ആകാനാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം തിരക്കുകളിൽ നിന്ന് വിട്ടുനിൽക്കാണമെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP