Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ആഗ്രഹിച്ചിരുന്നതുപോലെ ഒരു സഹോദരിയായി മെലനിയെ കിട്ടിയതിൽ വലിയ ആഹ്ലാദം'; സഹോദരൻ വിവാഹിതനായതിലെ സന്തോഷം പങ്കുവച്ച് കല്യാണി പ്രിയദർശൻ

'ആഗ്രഹിച്ചിരുന്നതുപോലെ ഒരു സഹോദരിയായി മെലനിയെ കിട്ടിയതിൽ വലിയ ആഹ്ലാദം'; സഹോദരൻ വിവാഹിതനായതിലെ സന്തോഷം പങ്കുവച്ച് കല്യാണി പ്രിയദർശൻ

ന്യൂസ് ഡെസ്‌ക്‌

ചെന്നൈ: സഹോദരൻ വിവാഹിതനായതിലെ സന്തോഷം പങ്കുവച്ച് നടി കല്യാണി പ്രിയദർശൻ. വീട്ടിൽ കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ഏറ്റവും പ്രത്യേകതയുള്ള, സ്വകാര്യമായ ഒരു ചടങ്ങിൽ ഇന്നലെ വൈകുന്നേരം എന്റെ സഹോദരന്റെ വിവാഹം ഞങ്ങൾ ആഘോഷിച്ചു. ഞാൻ എക്കാലവും ആഗ്രഹിച്ചിരുന്നതുപോലെ ഒരു സഹോദരിയായി മെലനിയെ കിട്ടിയതിൽ വലിയ ആഹ്ലാദമുണ്ട് എനിക്ക്. നിങ്ങൾ ഏവരുടെയും അനുഗ്രഹങ്ങൾ ഞങ്ങൾക്ക് ഉണ്ടെന്ന് കരുതുന്നു, സഹോദരന്റെ വിവാഹ ചിത്രത്തിനൊപ്പം സോഷ്യൽ മീഡിയയിൽ കല്യാണി കുറിച്ചു.

പ്രിയദർശന്റെയും ലിസിയുടെയും മകനും വിഷ്വൽ എഫക്റ്റ്‌സ് സൂപ്പർവൈസറുമായ സിദ്ധാർഥ് പ്രിയദർശന്റെ വിവാഹം ഇന്നലെ ആയിരുന്നു. ചെന്നൈയിലെ പുതിയ ഫ്ളാറ്റിൽ തീർത്തും സ്വകാര്യമായി നടന്ന ചടങ്ങിൽ പ്രിയദർശനും ലിസിയും കല്ല്യാണി പ്രിയദർശനുമടക്കം അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി പത്തോളം പേർ മാത്രമാണ് പങ്കെടുത്തത്.

സിദ്ധാർഥിന്റെ ഏത് കർമ്മ മേഖലയിൽ ഉള്ള മെലനി എന്ന മെർലിൻ അമേരിക്കൻ സ്വദേശിയും വിഎഫ്എക്‌സ് പ്രൊഡ്യൂസറുമാണ്. വെള്ളിയാഴ്ച വൈകിട്ട് 6.30 ന് ആയിരുന്നു വിവാഹം. പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ വിഷ്വൽ എഫക്റ്റ്‌സ് സിദ്ധാർഥിന്റെ നേതൃത്വത്തിലാണ് ചെയ്തത്. അമേരിക്കയിൽ ഗ്രാഫിക്‌സ് കോഴ്‌സ് പൂർത്തിയാക്കിയതിനു ശേഷമാണ് മരക്കാറിൽ സിദ്ധാർഥ് പ്രവർത്തിച്ചത്. മരക്കാറിന് ലഭിച്ച മൂന്ന് ദേശീയ പുരസ്‌കാരങ്ങളിൽ ഒന്ന് വിഷ്വൽ എഫക്റ്റ്‌സിന് ആയിരുന്നു.

അച്ഛനും അമ്മയും സഹോദരിയുമടങ്ങുന്ന, താരപരിവേഷമുള്ള കുടുംബത്തിലെ അംഗമാണെങ്കിലും സ്വകാര്യത ഏറെ ആഗ്രഹിക്കുന്നയാളാണ് ചന്തു എന്ന് അടുപ്പമുള്ളവർ വിളിക്കുന്ന സിദ്ധാർഥ്. സോഷ്യൽ മീഡിയയിൽ നിന്നും അകന്നാണ് അദ്ദേഹത്തിന്റെ ജീവിതം. ദേശീയ പുരസ്‌കാര നേട്ടത്തിന്റെ സമയത്തുപോലും സിദ്ധാർഥ് മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP