Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിവാഹത്തിന് മുൻപ് ഗർഭിണി ആയതിന് വിമർശിച്ചവർക്ക് മറുപടിയുമായി കൽക്കി കൊച്ച്‌ലിൻ; ഗർഭിണി ആണെന്ന വിവരം ആദ്യം പറയാൻ ഭയന്നെങ്കിലും അഭിനയരംഗത്ത് ഉണ്ടായിരുന്നപ്പോഴുള്ള വിമർശനങ്ങളുമായി പൊരുത്തപ്പെട്ടെന്ന് താരം

വിവാഹത്തിന് മുൻപ് ഗർഭിണി ആയതിന് വിമർശിച്ചവർക്ക് മറുപടിയുമായി കൽക്കി കൊച്ച്‌ലിൻ; ഗർഭിണി ആണെന്ന വിവരം ആദ്യം പറയാൻ ഭയന്നെങ്കിലും അഭിനയരംഗത്ത് ഉണ്ടായിരുന്നപ്പോഴുള്ള വിമർശനങ്ങളുമായി പൊരുത്തപ്പെട്ടെന്ന് താരം

മറുനാടൻ മലയാളി ബ്യൂറോ

താൻ അഞ്ച് മാസം ഗർഭിണിയാണെന്ന വാർത്ത ബോളിവുഡ് സുന്ദരി കൽക്കി കൊച്ച്‌ലിൻ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചപ്പോൾ ഞെട്ടിയത് ആരാധകരാണ്. ഗർഭിണിയായ താരത്തിന്റെ ചിത്രങ്ങൾ അതിന് ശേഷം എല്ലാവരും ഏറ്റെടുക്കാൻ തുടങ്ങി. എന്നാൽ വിവാഹത്തിന് മുമ്പേ ഗർഭിണി ആയതിൽ താരത്തിനെ വിമർശിച്ച് കൊണ്ട് നിരവധി പേരാണ് എത്തിയത്. അവിവാഹിതയായ അമ്മ എന്നത് നല്ല കാര്യമല്ലെന്ന ട്രോളുകളും കൽക്കിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ ഇതിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.

താൻ ഗർഭിണിയാണെന്ന വാർത്ത എല്ലാവരേയും അറിയിക്കാൻ ആദ്യം ഭയപ്പെട്ടിരുന്നതായി താരം പറയുന്നു. പക്ഷേ വരാനിരിക്കുന്ന വിമർശനങ്ങളെ കുറിച്ചും തനിക്ക് ധാരണയുണ്ടായിരുന്നതായും കൽക്കി പറയുന്നു. കഴിഞ്ഞ പത്ത് വർഷത്തോളം അഭിനയരംഗത്ത് ഉണ്ടായിരുന്നപ്പോഴും വിമർശനങ്ങളുണ്ടായിരുന്നു, അതിനാൽ അതുമായി പൊരുത്തപ്പെടാൻ താൻ ശീലിച്ചതായും അതുകൊണ്ട് തന്നെ വിമർശനങ്ങൾ കാര്യമായി എടുക്കുന്നില്ലെന്നും താരം പറഞ്ഞു. സെപ്റ്റംബർ അവസാനത്തോടെയാണ് താൻ അഞ്ച് മാസം ഗർഭിണിയാണെന്ന വാർത്ത കൽക്കി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഗൈ ഹേർഷ്ബർഗ് ആണ് കൽക്കിയുടെ കാമുകൻ. ഇസ്രയേലി പിയാനിസ്റ്റായ ഇയാളുമായി കഴിഞ്ഞ രണ്ട് വർഷമായിട്ട് പ്രണയത്തിലാണ് കൽക്കി. നിരവധി ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാമിലൂടെ പങ്ക് വെച്ചിട്ടുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP