Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'മണി പസിക്കിത് മണി'; ജയറാമിനെ അമ്പരിപ്പിച്ച് വൈറൽ ഡയലോഗുമായി ഹോട്ടൽ ജീവനക്കാരൻ; പൊട്ടിച്ചിരിച്ച് പാർവതിയും മകൾ മാളവികയും; കാളിദാസ് ജയറാം പങ്കുവച്ച വീഡിയോയ്ക്ക് നിരവധി കമന്റുകൾ

'മണി പസിക്കിത് മണി'; ജയറാമിനെ അമ്പരിപ്പിച്ച് വൈറൽ ഡയലോഗുമായി ഹോട്ടൽ ജീവനക്കാരൻ; പൊട്ടിച്ചിരിച്ച് പാർവതിയും മകൾ മാളവികയും; കാളിദാസ് ജയറാം പങ്കുവച്ച വീഡിയോയ്ക്ക് നിരവധി കമന്റുകൾ

ന്യൂസ് ഡെസ്‌ക്‌

ചെന്നൈ: 'മണി പസിക്കിത് മണി'... സമീപ കാലത്ത് ഓഫ് സ്‌ക്രീനിൽ ജയറാമിന്റെ സൂപ്പർഹിറ്റ് ഡയലോഗായിരുന്നു ഇത്. പൊന്നിയിൻ സെൽവൻ ട്രെയിലർ ലോഞ്ചിനിടെ പ്രഭുവിനെ മിമിക്രിയിലൂടെ അവതരിപ്പിച്ച ജയറാമിന്റെ പ്രകടനം രജനികാന്ത് അടക്കമുള്ളവരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഇപ്പോഴിതാ അതേ ഡയലോഗ് ജയറാമിനെ അമ്പരപ്പിച്ചിരിക്കുകയാണ് ഒരു ഹോട്ടൽ ജീവനക്കാരൻ. കാളിദാസ് ജയറാമാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോ ആണ് വൈറലാകുന്നത്.

ജയറാമിനൊപ്പം പാർവതിയും മകൾ മാളവികയും ഉണ്ട്. മൂവരും ഭക്ഷണം കഴിക്കാനായി ഇരുന്നതും ഹോട്ടലിലെ ഒരു ജീവനക്കാരൻ 'മണി പസിക്കിത് മണി' എന്ന് പറയുകയാണ്. ആദ്യം ഒന്നമ്പരന്ന ജയറാം ജീവനക്കാരനെ നോക്കി ചിരിക്കുന്നത് വിഡിയോയിൽ കാണാം. ചിരി അടക്കാനാകാതെ ഇരിക്കുന്ന പാർവതിയെയും മകളെയും കാണാം.

      View this post on Instagram

A post shared by Kalidas Jayaram (@kalidas_jayaram)

മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൽ സെൽവൻ എന്ന ചിത്രത്തിലെ നടൻ ജയറാമിന്റെ പ്രകടനത്തിനും സിനിമാപ്രേമികളുടെ വലിയ അഭിനന്ദനം ഏറ്റുവാങ്ങിയിരുന്നു. ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിനിടെയാണ് കൂടെ അഭിനയിച്ച ചില നടന്മാരെ ജയറാം മിമിക്രിയിലൂടെ അവതരിപ്പിച്ചത്. ഇതിൽ നടൻ പ്രഭുവിനെ അവതരിപ്പിച്ചതാണ് ചടങ്ങിനിടെ ഏറെ കൈയടി നേടിയ രംഗം.

ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയതാണ് ജയറാമും ഭാര്യ പാർവതിയും മകൾ മാളവികയും. ഇവർ ഭക്ഷണത്തിനായി കാത്തിരിക്കവേ ഹോട്ടൽ ജീവനക്കാരൻ ഇവർ ഇരിക്കുന്നതിന് കുറച്ച് അകലെയായി നിന്ന് 'മണി പസിക്കിത് മണി' എന്ന് രണ്ട് വട്ടം പറയുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP