മൂത്രം ഒഴിക്കുന്ന പോലെ ഒന്ന്; അത്രയും സ്വാഭാവികമായ ഒന്നാണ് സ്വയംഭോഗവും; അത് ഒരു വലിയ സംഭവമായി ചിത്രീകരിച്ചത് കണ്ട് സത്യത്തിൽ സങ്കടമുണ്ട്; അത്ഭുതം തോന്നി ! നമ്മുടെ ചിന്തകൾ കൂടുതൽ ഇരുളുക ആണോ? പങ്കാളിയിൽ നിന്നും സന്തോഷം കിട്ടാത്തവർ മാത്രം സ്വയംഭോഗം ആഗ്രഹിക്കുന്നതെന്ന് കരുതരുത്; ഞാൻ നിന്നെ സ്നേഹിക്കുന്നത് പോൽ; എനിക്ക് എന്നെയും സ്നേഹിക്കാൻ അവകാശമുണ്ട്; 'വഴുതന'യെ വിമർശിച്ച് കല മോഹന്റെ കുറിപ്പ്
മറുനാടൻ ഡെസ്ക്
കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയ്ക്ക് വിധേയമായ ഹ്രസ്വചിത്രമാണ് 'വഴുതന'. രചന നാരായണൻ കുട്ടി, ജയകുമാർ എന്നിവർ കഥാപാത്രങ്ങളായി എത്തിയ ഹ്രസ്വചിത്രം പ്രശംസകളെക്കാൾ ഏറെ കേട്ടത് വിമശനങ്ങളും പഴിയുമയിരുന്നു. കാഴ്ചക്കാരനെ മണ്ടന്മാരാക്കുന്ന സംവിധായകനും നടിയും എന്താണ് ചിത്രത്തിലൂടെ പറയാൻ ഉദ്ദേശിച്ചതെന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം ചോദിക്കുന്നത്.
മലയാളിയുടെ കപട സദാചാര മനോഭാവത്തെ ചോദ്യം ചെയ്യുന്നുവെന്ന വാദവുമായി എത്തിയ ചിത്രത്തിന് നാനാകോണിൽ നിന്നും വിമർശനങ്ങളായിരുന്നു നേരിടേണ്ടി വന്നത്. ഈ വിഷയത്തെ അടിസ്ഥാനമാക്കി കൗൺസിലിങ് സൈക്കോളജിസ്റ്റ് കല മോഹൻ എഴുതിയ കുറിപ്പ് വൈറലാവുകയാണ്.
ഈ കാലത്തും സ്ത്രീകൾ സ്വയംഭോഗം ചെയ്യുന്നത് ഒരു വലിയ സംഭവമായി ചിത്രീകരിച്ചത് കണ്ട് സത്യത്തിൽ സങ്കടം ഉണ്ട്.. അത്ഭുതം തോന്നി.. നമ്മുടെ ചിന്തകൾ, കൂടുതൽ ഇരുളുക ആണോ? .മൂത്രം ഒഴിക്കുന്ന പോലെ ഒന്ന്. അത്രയും സ്വാഭാവികമായ ഒന്നായിട്ടാണ് ഞാൻ എന്റെ കുഞ്ഞുങ്ങളോട് സ്വയംഭോഗത്തെ കുറിച്ചു പറഞ്ഞു കൊടുക്കാറുള്ളത്. പൊതുസദസ്സിൽ മൂത്രം ഒഴിക്കില്ല. ഇതും അതന്നെ. ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്യുന്ന സ്ത്രീ, രതിയിൽ നിന്നും മാറി നിൽക്കണം എന്ന് ചിന്തിക്കുക തന്നെ അസാധ്യം കുറിപ്പ് പറയുന്നു.
കുറിപ്പിന്റെ പൂർണ രൂപം
ഈ കാലത്തും സ്ത്രീകൾ masturbation ചെയ്യുന്നത് ഒരു വലിയ സംഭവമായി ചിത്രീകരിച്ചത് കണ്ട് സത്യത്തിൽ സങ്കടം ഉണ്ട്.. അത്ഭുതം തോന്നി..
നമ്മുടെ ചിന്തകൾ, കൂടുതൽ ഇരുളുക ആണോ?
വിദ്യാഭ്യാസ മേഖലയിൽ ആണ് ഞാൻ അധികവും ജോലി നോക്കിയിട്ടുള്ളത്.. കൗൺസലിങ് എന്നത്
എന്റെ ജോലിയും എന്റെ ഇഷ്ടവും ആയ ഒന്നാണ്..
അതുകൊണ്ട് തന്നെ, ബലം പ്രയോഗിച്ചു നടപ്പിലാക്കാൻ ശ്രമിക്കുന്ന മൂല്യങ്ങൾക്ക് ഞാൻ വഴങ്ങാറില്ല.. കർമ്മമാണ് എന്റെ ഈശ്വരനും..
ദൈവാനുഗ്രഹത്തൽ, മൂരാച്ചി നയങ്ങളും കപട മൂല്യങ്ങളും ഉള്ള മാനേജ്മെന്റ് ഭരിക്കുന്ന ഒരിടത്തും ജോലി നോക്കേണ്ടിയും വന്നിട്ടില്ല..
കുട്ടികൾ എന്നോട് സംസാരിക്കാൻ വരുമ്പോൾ ആകാശത്തിനു കീഴെ എന്തും ചോദിക്കാൻ ഞാൻ അനുവാദം കൊടുക്കാറുണ്ട്..
പെൺകുട്ടികൾക്ക് പ്രത്യേകമായ ക്ലാസുകൾ ചിലപ്പോൾ നൽക്കാറുണ്ട്..
അവർ ഭൂമിയിൽ ചവിട്ടി നിൽക്കണം, തല ഉയർത്തി.. അതിനുള്ള പ്രാപ്തി ഉണ്ടാക്കി എടുക്കണം..
അതാണെന്റെ ധർമ്മം എന്ന് ഞാൻ വിശ്വസിക്കുന്നു..
മുന്നോട്ടുള്ള, ഭാവി ജീവിതത്തിലോട്ടുള്ള, അവരുടെ കാൽവെയ്പു ദുർബലമാകരുത്..
മൂത്രം ഒഴിക്കുന്ന പോലെ ഒന്ന്..
അത്രയും സ്വാഭാവികമായ ഒന്നായിട്ടാണ് ഞാൻ എന്റെ കുഞ്ഞുങ്ങളോട് സ്വയംഭോഗത്തെ കുറിച്ചു പറഞ്ഞു കൊടുക്കാറുള്ളത്..
പൊതുസദസ്സിൽ മൂത്രം ഒഴികില്ല..
ഇതും അതന്നെ..
ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്യുന്ന സ്ത്രീ,
രതിയിൽ നിന്നും മാറി നിൽക്കണം എന്ന് ചിന്തിക്കുക തന്നെ അസാധ്യം..
ഇത് പറയുമ്പോൾ,
അന്യഗ്രഹത്തിൽ നിന്നും വന്നവളെ പോൽ എന്നെ നോക്കരുത്..
എന്റെ അക്ഷരങ്ങൾക്ക് സ്ത്രീയും പുരുഷനും എന്ന വേർതിരിവില്ല..
ഞാനൊരു സാഹിത്യകാരിയും അല്ല..
പച്ചയായ ജീവിതം കാണുന്ന ഒരു കൗൺസിലർ..
മനസ്സാണ് എന്റെ വിഷയം.. വിവരണം തുറന്നെഴുത്ത് അല്ലേൽ കപടത നിറഞ്ഞതാകും.. അതുകൊണ്ട് തന്നെ, അക്ഷരങ്ങളിൽ
വിശുദ്ധയുടെ മുഖം തന്നെ നോക്കുന്നവർ കാണണം എന്നെനിക്ക് യാതൊരു വാശിയുമില്ല..
ദാമ്പത്യജീവിതത്തിലെ സ്ത്രീയുടെ തലവേദനയ്ക്ക് പിന്നിലെ ഒരു കാരണം അവൾക്കു നിഷേധിക്കപ്പെടുന്ന രതിമൂർച്ഛ ആണെന്ന് പറഞ്ഞേ തീരു..
അത്തരം സ്വകാര്യ ദുഃഖം പലപ്പോഴും വാക്കുകളിൽ ഒതുങ്ങാത്ത വണ്ണം ഭയാനകമാണ്..
Masturbation എന്നത് പലപ്പോഴും ഒരു മരുന്നാണ്..
ഈ അടുത്ത് സാധാരണ ജീവിതം നയിക്കുന്ന ഒരു വീട്ടമ്മ പറഞ്ഞത് ഓർക്കുന്നു..
ഇത്രയും കാലം ലഭിക്കാത്ത ലൈംഗിക വികാരം ഇപ്പോൾ കിട്ടുന്നുണ്ട്.
വയസ്സ് അറുപതു കഴിഞ്ഞപ്പോൾ..
Menopause ആയി..
മക്കളൊക്കെ സ്വസ്ഥമായി പലയിടങ്ങളിൽ..
ഇപ്പോൾ ജീവിതം പ്രശ്നങ്ങൾ ഒഴിഞ്ഞത് പോലെ ആണ്..
ലൈംഗികമായ ചിന്തയും ആഗ്രഹവും വികാരവും മുന്നിലാണ്..
കേട്ടപ്പോൾ, വളരെ അധികം സന്തോഷം തോന്നി..
Menopause എന്ന ഘട്ടം ഭയക്കുന്ന പലരെയും ഓർത്തു..
മനസ്സാണ് എല്ലാം നയിക്കുന്നത്..
ലൈംഗികമായ ചിന്തകൾ സ്ത്രീയ്ക്ക്, പുരുഷന് എന്നപോലെ തന്നെ മുഖ്യമാണ്..
ആ തോന്നലുകൾക്കു അതിർത്തി വെയ്ക്കാൻ കഴിയുമോ?
രതിയിൽ നിന്നും മാത്രമായി ലഭിക്കുന്ന അസാധാരണ ചൈതന്യം അവളിൽ കാണാം...അത് മാത്രമല്ല ജീവിതം എങ്കിൽ കൂടി !
അവളതുകൊതിക്കുന്നു എങ്കിൽ, അവളത് അർഹിക്കുന്നുണ്ട്..
കിടപ്പറയിലെ ആട്ടും തുപ്പും അവഗണയും ഈ ബന്ധം വേണ്ട എന്ന് വെയ്ക്കാൻ ഒരു സ്ത്രീയ്ക്കു കാരണമാണ്...
ചുരുങ്ങി ചെറുതായി ഒരു കൃമിയെ പോലെ കഴിയാൻ നട്ടെല്ല് ഉള്ള പെണ്ണുങ്ങൾ വിമുഖത കാണിക്കും.
അതേ പോലെ,
എത്ര പൊരുത്തക്കേടുകൾ ഉണ്ടെങ്കിലും ലൈംഗികമായ സംതൃപ്തി അവളെ പങ്കാളിയിൽ സമാധാനം കണ്ടെത്താനും ഉതകും..
ലൈംഗികത ആണേൽ പോലും
അധികമായാൽ അമൃതും വിഷമെന്ന പോലെ കരുതൽ വേണമെന്ന് മാത്രം..
പങ്കാളിയിൽ നിന്നും സന്തോഷം കിട്ടാത്തവർ മാത്രമാണ്, masturbation ( സ്വയംഭോഗം )ആഗ്രഹിക്കുന്നത് എന്നും കരുതരുത്..
ഞാൻ നിന്നെ സ്നേഹിക്കുന്നത് പോൽ,
എനിക്ക് എന്നെയും സ്നേഹിക്കാൻ അവകാശമുണ്ട്..
അത്ര തന്നെ.. !
Stories you may Like
- തിരുവല്ല നഗരസഭയുടെ ഭരണം പുറത്തു നിന്ന് നിയന്ത്രിച്ച് മുൻ സെക്രട്ടറി
- ഭാഗ്യക്കും ശ്രേയസ്സിനും ആശംസകളുമായി രചന നാരായണൻകുട്ടി
- ' എന്തൊരു നല്ല പ്രതിമ അല്ലെ, അലൻസിയർ ലെയ് ലോപ്പസിന് ഈ 'പ്രതിഭ' മതിയാകുമോ എന്തോ..'
- നാരായണ സ്വാമിയെ കാത്തിരിക്കുന്നത് മൂന്നുവർഷത്തെ തടവുശിക്ഷ
- ഡൽഹി മെട്രോയിൽ യാത്രക്കാർക്ക് മുന്നിൽ സ്വയംഭോഗം ചെയ്ത് യുവാവ്
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍