Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു കുട്ടിയുടെ അച്ഛൻ മലയ്ക്കു പോകുന്നു.. അതിന്റെ പൂജ ഒരുക്കം കാണാൻ പോകാൻ അനുമതി ചോദിച്ച് ഒരുപറ്റം കുട്ടികൾ; അതെന്തിനാ എല്ലാരും കൂടി പോകുന്നത് എന്നു ചോദിച്ചപ്പോൾ പരന്ന കഥ ഹിന്ദുക്കളുടെ പായസം കുടിക്കാൻ പോകേണ്ട എന്ന് ടീച്ചർ വിലക്കിയെന്ന്! ബിപി കുറഞ്ഞ് ബോധം കേട്ട് വീണ കുട്ടിയെ ബാധ ഒഴിപ്പിക്കാൻ എന്നു പറഞ്ഞ് ചൂരലെടുത്തു തല്ലിയ ക്ലാർക്ക്; ആചാരങ്ങളെ കൂട്ടുപിടിച്ച് ആക്രമണങ്ങൾ പെരുകുന്നത് എങ്ങനെ? സ്വന്തം അനുഭവം പങ്കുവെച്ച് കൗൺസലിങ് സൈക്കോളജിസ്റ്റ് ഡോ. കല

ഒരു കുട്ടിയുടെ അച്ഛൻ മലയ്ക്കു പോകുന്നു.. അതിന്റെ പൂജ ഒരുക്കം കാണാൻ പോകാൻ അനുമതി ചോദിച്ച് ഒരുപറ്റം കുട്ടികൾ; അതെന്തിനാ എല്ലാരും കൂടി പോകുന്നത് എന്നു ചോദിച്ചപ്പോൾ പരന്ന കഥ ഹിന്ദുക്കളുടെ പായസം കുടിക്കാൻ പോകേണ്ട എന്ന് ടീച്ചർ വിലക്കിയെന്ന്! ബിപി കുറഞ്ഞ് ബോധം കേട്ട് വീണ കുട്ടിയെ ബാധ ഒഴിപ്പിക്കാൻ എന്നു പറഞ്ഞ് ചൂരലെടുത്തു തല്ലിയ ക്ലാർക്ക്; ആചാരങ്ങളെ കൂട്ടുപിടിച്ച് ആക്രമണങ്ങൾ പെരുകുന്നത് എങ്ങനെ? സ്വന്തം അനുഭവം പങ്കുവെച്ച് കൗൺസലിങ് സൈക്കോളജിസ്റ്റ് ഡോ. കല

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ആചാരങ്ങളുടെ പേരു പറഞ്ഞ് ആക്രമങ്ങൾ നടത്തുന്ന സംഭവം അടുത്തിടെ പതിവായി വരികയാണ്. ഇന്നലെ ശബരിമലയിൽ പോകാൻ എത്തിയ ബിന്ദു അമ്മിണിക്ക് നേരെ ശരണം വിളിച്ചു കൊണ്ട് ഹിന്ദു നേതാവ് ആക്രമിച്ച സംഭവം ലോകം മുഴുവൻ ശ്രദ്ധിച്ചിരുന്നു. ലോക മാധ്യമങ്ങളിൽ മുഴുവൻ ഈ വാർത്തയും വീഡിയോയും പ്രചരിച്ചു. ഇത്തരം സംഭവങ്ങൾ വർദ്ധിച്ചു വരികയയാണ്. പ്രമുഖ കൗൺസലിങ് സൈക്കോളജിസ്റ്റ് ഡോ. കല ഇതേക്കുറിച്ച് ഫേസ്‌ബുക്കിൽ എഴുതി.

സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലാണ് കല ഇക്കാര്യങ്ങളെ കുറിച്ച് വിശദമായി എഴുതിയത്. ഒരു മുസ്ലിം അദ്ധ്യാപിക വിവാദത്തിൽ ചാടിയ വിവരവും കൂടാതെ ബാധ ഒഴിക്കാൻ എന്നു പറഞ്ഞ് ചൂരലെടുത്ത് വിദ്യാർത്ഥിനിയെ അടിച്ച വിവരവുമാണ്. ഒരു കുട്ടിയുടെ അച്ഛൻ മലയ്ക്കു പോകുന്നു എന്നു പറഞ്ഞപ്പോൾ അതിന്റെ പൂജ ഒരുക്കം കാണാൻ പോകാൻ അനുമതി ചോദിച്ച് ഒരുപറ്റം കുട്ടികൾ എത്തിയപ്പോൾ എല്ലാവരും കൂടി പോകുന്നത് വിലക്കിയതിന് പർദ്ദക്കാരി എന്നു വിശേഷണം കേൾക്കേണ്ടി വന്ന ടീച്ചറുടെ കാര്യമാണ് കല പങ്കുവെച്ചത്. ഇതിന്റെ പേരിൽ ഹിന്ദുക്കളുടെ പായസം കുടിക്കാൻ പോകേണ്ട എന്ന് ടീച്ചർ വിലക്കിയെന്ന കഥയാണ് ഇയാൾ കേൾക്കേണ്ടി വന്നതെന്നും അവർ ഫേസ്‌ബുക്കിൽ കുറിച്ചുന്നു.

ഡോ. കലയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

''സത്യത്തിൽ നടന്നത് മറ്റൊന്നാണ്... കലയെങ്കിലും വിശ്വസിക്കണം..''വർഷങ്ങൾക്കു മുൻപ് , ഒരു സ്‌കൂളിൽ കൗൺസിലോർ ആയി ജോലി നോക്കുമ്പോൾ ഉണ്ടായ ഒരു സംഭവം.. തട്ടമിട്ട ആ ടീച്ചർ എന്റെ മുന്നിലിരുന്നു വലിയ വായിൽ കരയുക ആണ്.. ഉച്ചയ്ക്ക് പുറത്തു പോകാൻ ഒരു പറ്റം കുട്ടികൾ അനുവാദം ചോദിച്ചു.. മലയ്ക്ക് പോകുന്നു, ഒരു കുട്ടിയുടെ അച്ഛൻ.. അതിന്റെ പൂജ ഒരുക്കം കാണണം.. അതെന്തിനാ എല്ലാരും കൂടി പോകുന്നത്.. വേണ്ട..! ഒന്നും ആലോചിക്കാതെ, അദ്ധ്യാപിക കർശനമായി പറഞ്ഞു.. ബന്ധുക്കളായ രണ്ടു കുട്ടികൾ പോയി.. മറ്റു രണ്ടുപേര് ക്ലാസ്സിൽ ഇരുന്നു.. തട്ടമിട്ട രണ്ടു കുട്ടികൾ..! പിന്നെ കഥ പോയത് ഇങ്ങനെ... ഹിന്ദുക്കളുടെ പായസം കുടിക്കാൻ പോകേണ്ട എന്ന് ടീച്ചർ വിലക്കി..!

പർദ്ദക്കാരി..എന്ന വിശേഷണത്തിൽ അവരെ തേജോവധം ചെയ്യുന്നത്, പിന്നെ ഒരു പതിവായിരുന്നു.. ഈ അടുത്ത് വീണ്ടും , ഞാൻ അവരെ കണ്ടു.. ആ സംഭവം അവർ പിന്നെയും പറഞ്ഞു കരഞ്ഞു.. ആ സ്‌കൂളിൽ നിന്നും ജോലി വിട്ട കാര്യവും..! നമ്മുടെ സംസ്‌കാരം കൂടുതൽ ഇടുങ്ങി പോകുക അല്ലെ..? എന്റെ മാത്രം തോന്നൽ അല്ലല്ലോ ല്ലേ..

മറ്റൊരു സ്‌കൂളിൽ, ജോലി നോക്കുന്ന സമയം... പ്ലസ് ടു ക്ലാസ്സിലെ ഒരു കുട്ടി പെട്ടന്ന് ബോധം കേട്ട് വീണു.. അവിടെ ഞാൻ കൗൺസിലർ ആയി എത്തിയിട്ട് അധികം നാളുകൾ ആയിട്ടില്ല... ഹോസ്പിറ്റലിൽ കൊണ്ട് പോകാം.. കുട്ടിയുടെ അവസ്ഥ കണ്ടു ഭയന്ന് പോയ ഞാൻ ടീച്ചർനോട് ചോദിച്ചു.. സമീപത്ത് നിന്ന ക്ലാർക്ക് പെട്ടന്ന് ഒരു ചൂലെടുത്തുകൊണ്ട് വന്നു , കുട്ടിയെ രണ്ടടി.. എന്തൊക്കെയോ മന്ത്രം ചൊല്ലുന്നു.. എനിക്കൊന്നും മനസ്സിലായില്ല.. ടീച്ചറെ നോക്കി.. അവര് കണ്ണടച്ച് കാണിച്ചു.. എന്നിട്ടു അവരും ഞാനും ഒന്നിച്ചു കുട്ടിയെ ഹോസ്പിറ്റലിൽ എത്തിച്ചു.. ബാധ ഒഴിപ്പിക്കലായിരുന്നു, ആ സ്ത്രീ ചൂലെടുത്ത് അടിച്ചത്..! അതിനവർക്ക് പിന്തുണ നല്കിയതോ? അവിടെ തന്നെയുള്ള ഒരു അദ്ധ്യാപകൻ.. കുട്ടിയും ക്ലാർക്കും അദ്ധ്യാപകനും ഒരേ മതം. നമ്മൾ ചുമ്മാ ഇടപെടേണ്ട! എനിക്ക് കിട്ടിയ നിർദ്ദേശം..

ബിപി കുറഞ്ഞു ആ കുട്ടി തലകറങ്ങി വീണതായിരുന്നു സത്യത്തിൽ.. അതിശയമൊന്നും ഇല്ല.. ഇതൊക്കെ നടന്നിട്ടു വർഷങ്ങൾ കഴിഞ്ഞു എങ്കിലും, ഓരോ ദിവസവും ഇതിലും അപ്പുറം ആണല്ലോ കാണുന്നതും കേൾക്കുന്നതും.. മനുഷ്യനെ ന്യൂറോട്ടിക്കുകളാക്കി അടിമകൾക്കുന്നു ....! അല്ലെങ്കിൽ മതവൽക്കരിച്ചു മനുഷ്യനല്ലാതെ ആക്കുന്നു.. സൈക്കോപാത്തുകളും മസോക്കിസ്റ്റുകളും ന്യൂറോട്ടിക്കുകളും ഒക്കെ ചേർന്ന് സമൂഹത്തിൽ ഉണ്ടാക്കി കൊണ്ടിരിക്കുന്ന സംഘർഷം എത്ര ഭീകരമാണെന്നു ഓർക്കണം..!

ബിന്ദു അമ്മിണി എന്ന സ്ത്രീ ശെരിയോ തെറ്റോ എന്നതല്ല ചിന്തിച്ചത്..അവരുടെ ആശയങ്ങൾ എന്തുമാകട്ടെ... അതിനെ എതിർക്കാം, എന്നാൽഅവരുടെ മേൽ നടത്തിയ ആക്രമണം എത്ര ക്രൂരമാണ് ! എത്ര കാടത്തം നിറഞ്ഞ പ്രവർത്തി !? മാസമുറ സമയത്തു പൂജാമുറിയിൽ വിലക്കില്ലാത്ത സാഹചര്യം ആണ് എന്റെ വീട്...പക്ഷെ അമ്പലത്തിൽ പോകാറില്ല.. പോകില്ല.. എന്റെ നിലപാടിൽ ഉറച്ചു നിൽക്കുന്നു... ഞാൻ പോകില്ല എന്നതുകൊണ്ട്, പോകാൻ ആഗ്രഹം ഉള്ളവർ പോകരുത് എന്നും പറയാൻ തയ്യാറല്ല.. ആചാരങ്ങൾ അല്ല ഇവിടെ പ്രശ്‌നം.. അതിനെ പിടിച്ചു കൊണ്ട്, ആക്രമങ്ങൾ പെരുകുന്നു.. അതിനെ ആണ് ചെറുക്കേണ്ടത്..

കല, കൗൺസലിങ് സൈക്കോളജിസ്‌റ്..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP