Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭാവി വരനൊപ്പം ആദ്യചിത്രവുമായി കാജൽ; ഗൗതം കിച്ചുവിനൊപ്പമുള്ള താരത്തിന്റെ ചിത്രം വൈറൽ; ഏറ്റെടുത്ത് ആരാധരും

മറുനാടൻ ഡെസ്‌ക്‌

തെന്നിന്ത്യയുടെ പ്രിയതാരം കാജൽ അഗർവാൾ വിവാഹിതയാവുകയാണ്. കഴിഞ്ഞ മാസമായിരുന്നു താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ വളരെ ലളിതമായ ചടങ്ങായിരുന്നു. ഗൗതം കിച്ച്‌ലുവാണ് കാജലിന്റെ വരൻ. നിശ്ചയത്തിന് പിന്നാലെ ഇതാദ്യമായി ഇതാ തന്റെ ഭാവി വരനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് കാജൽ. സോഷ്യൽ മീഡിയയിലൂടെയാണ് കാജൽ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

ആരാധകർക്കുള്ള ദസറ ആശംസയ്‌ക്കൊപ്പമാണ് കാജൽ ഗൗതമിനൊപ്പമുള്ള ചിത്രങ്ങളും പങ്കുവച്ചത്. ആരാധകർക്കുള്ള താരത്തിന്റെ സർപ്രൈസ് ആയി മാറി ഈ ചിത്രങ്ങൾ. ഒക്ടോബർ 30 നാണ് കാജലും ഗൗതവും വിവാഹിതരാകുന്നത്.ബിസിനസ്മാനും ഇന്റീരിയർ ഡിസൈനറുമാണ് ഗൗതം. ഇരുവർക്കും കുട്ടിക്കാലം മുതലെ പരസ്പരം അറിയാം. മുംബൈ സ്വദേശിയാണ് ഗൗതം കിച്ച്‌ലു. കഴിഞ്ഞ ദിവസം കാജൽ പങ്കുവച്ച ചിത്രത്തിലെ കൗജലിന്റെ മോതിരം ശ്രദ്ധിക്കപ്പെട്ടിരുന്നു.

മുംബൈയിൽ വച്ചായിരിക്കും വിവാഹം നടക്കുക. വളരെ അടുത്ത ബന്ധുക്കൾ മാത്രമായിരിക്കും ചടങ്ങിനെത്തുക. കഴിഞ്ഞ രണ്ട് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഈയ്യടുത്ത് ഇരുവരും പുതിയ വീട്ടിലേക്ക് മാറിയിരുന്നു.വിവാഹ ശേഷവും സിനിമയിൽ തുടരുമെന്ന് കാജൽ വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ 2, ആചാര്യ തുടങ്ങിയ ചിത്രങ്ങൾ അണിയറയിലുണ്ട്. തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകൾ കാജലിന്റേതായി ഇറങ്ങാനിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP